എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Jan 21, 2010

മധ്യതിരുവിതാംകൂര് ഓര്ത്തഡോക്സ് കണ്വെന്ഷന് നാളെ തുടക്കം

പത്തനംതിട്ട:മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 93-മത് മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ ജനവരി 22 മുതല്‍ 28 വരെ മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ മൈതാനിയില്‍ നടക്കും. 22ന് ഏഴിന് ഇടവക വികാരി ഫാ. ജോര്‍ജ് മാത്യുവിന്റെ നേതൃത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ കണ്‍വെന്‍ഷന്‍ തുടങ്ങും. 23ന് വൈകീട്ട് ഏഴിന് നടക്കുന്ന യുവജന സമ്മേളനത്തില്‍ കൊച്ചി ഭദ്രാസനത്തിലെ അഭി. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മുഖ്യപ്രഭാഷണം നടത്തും.
24ന് 10.30ന് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥി സംഗമം ആന്‍േറാ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. 26ന് നടക്കുന്ന സുവിശേഷ സമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. ചെന്നൈ ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മുഖ്യപ്രഭാഷകനാകും. 27ന് ഇടവക മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്തായുടെ സമാപന സന്ദേശത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കുമെന്ന് ഇടവക വികാരി ഫാ. ജോര്‍ജ് മാത്യു, ജനറല്‍ കണ്‍വീനര്‍ ഷിബു മാത്യു കുന്നിത്തോട്ടത്തില്‍, ചെയര്‍മാന്‍ ഫാ. തോമസ് കെ.ചാക്കോ, കണ്‍വീനര്‍ കെ.പി. തങ്കച്ചന്‍ വാഴയില്‍, തോമസ് മാത്യു കുളങ്ങര, വി.പി.ആന്‍ഡ്രൂസ്, ജോര്‍ജ് പി.ഡേവിഡ് എന്നിവര്‍ പറഞ്ഞു.

Jan 5, 2010

കടമ്മനിട്ട ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ യുഹനോന്‍ മാംദാനയുടെ പെരുന്നാളും കണ്‍വെന്ഷനും












വിശുദ്ധ യുഹനോന്‍ മാംദാനയുടെ മദ്ധ്യസ്തതയാല്‍ അനുഗ്രഹീതം ആയ കടമ്മനിട്ട പള്ളിയില്‍ പെരുന്നാളിന്
ജനുവരി 10 നു കൊടിയേറും. തുടര്‍ന്ന് കുടുംബ സംഗമം ഫാ. ടി എ ഇടയാടി നയിക്കും.16,17,18 തീയതികളില്‍ കണ്‍വെന്‍ഷന്‍
ഫാ. വില്‍സണ്‍ സാമുവേല്‍ , ഫാ. സക്കറിയ തോമസ്‌, ഫാ. മോഹന്‍ ജോസഫ്‌ എന്നിവര്‍ നയിക്കും.
19 നു പിതൃസ്മൃതി , പഴയ പള്ളിയില്‍ നമസ്കാരം, റാസ, കരിമരുന്നു പ്രയോഗം.
20 നു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനക്ക് ഇടുക്കി ഭദ്രാസന മെത്രാ പോലീത്ത മാത്യൂസ്‌ മാര്‍ തെവോദോസിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും.
വിശ്വാസികള്‍ നേര്‍ച്ച കാഴ്ച കളോട് കൂടി സംബധിക്കുവാന്‍ അപേക്ഷിക്കുന്നു.



Report: John Samuel Kadammanitta