എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Jun 22, 2010

അനുമോദിച്ചു

ലോക രക്തദാന ദിനത്തോടനുബന്ധിച്ചു സംസ്ഥാനതലത്തില്‍ മികച്ച രക്തദാതാവിനുള്ള പുരസ്‌കാരം നേടിയ കടമ്മനിട്ട യുവജനപ്രസ്ഥാന അംഗം വര്‍ഗീസ് മാത്യുവിനെ കടമ്മനിട്ട ഓര്‍ത്തഡോക്‍സ്‌ യുവജന പ്രസ്ഥാനം അനുമോദിച്ചു.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 10 തവണ രക്തം നല്‍കിയാണ്‌ വര്‍ഗീസ് മാതൃകയായതു.വികാരി ഫാദര്‍ ഗബ്രിയേല്‍ ജോസഫ്‌ പ്രസംഗിച്ചു.


Report : John Samuel Kadammanitta

Jun 17, 2010

അമയന്നൂര്‍ സെന്റ്‌ തോമസ്‌ ദേവാലയ മൂറോന്‍ കൂദാശ

പരിശുദ്ധ മാര്‍തോമ്മ ശ്ലീഹായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന മെത്രാഞ്ചേരി അമയന്നൂര്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ് ഇടവകയുടെ പുനര്‍ നിര്‍മ്മിക്കപ്പെട്ട ദേവാലയത്തിന്റെ മൂറോന്‍ കൂദാശ 2010 ജൂലൈ 4 മുതല്‍ 10 വരെയുള്ള തീയതികളില്‍ പരിശുദ്ധ കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മികത്വത്തിലും കോട്ടയം ഭദ്രാസനാധിപന്‍ അഭി. ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ്, ഇടുക്കി ഭദ്രാസനാധിപന്‍ അഭി. മാത്യൂസ്‌ മാര്‍ തെവോദോസിയോസ്, നവാഭിഷിക്തരായ അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം, അഭി. ഡോ. എബ്രഹാം മാര്‍ സെറാഫീം എന്നീ മെത്രാപ്പോലീത്താമാരുടെ സഹകാര്‍മികത്വത്തിലും നടക്കും

Source : Catholicate News

Jun 10, 2010

Malankara Sabha Budget 2010-2011

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മാനേജിംഗ് കമ്മറ്റിയില്‍ അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് അവതരിപ്പിച്ച 290.80 കോടിയുടെ ബഡ്ജറ്റ് അംഗീകരിച്ചു.
പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കോട്ടയം ഓര്‍ത്തഡോക്സ് വൈദിക സെമിനാരി സ്മൃതി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ നവാഭിഷിക്തരായ 7 മെത്രാപ്പോലീത്താമാരെ അഭിനന്ദിച്ച് പ്രസംഗിച്ചു ഫാ. പ്രൊഫ. കുര്യന്‍ ദാനിയേല്‍ ധ്യാനം നയിച്ചു. പി. സി. ഏബ്രഹാം പടിഞ്ഞാറെക്കര, ഫാ. ആന്‍ഡ്രൂസ് ഏബ്രഹാം കോറെപ്പിസ്ക്കോപ്പാ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബന്യാമിന്‍, പദ്മശ്രീ നേടിയ ഡോ. കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍, ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണറായ പോള്‍ മത്തായി എന്നിവരെ യോഗം അനുമോദിച്ചു. ഈ വര്‍ഷം കാതോലിക്കാ ദിന പിരിവില്‍ നിന്നും 3 കോടി രൂപാ വരവ് പ്രതീക്ഷിക്കുന്നതായും വിവാഹ സഹായ നിധിയിലേക്ക് 40 ലക്ഷം രൂപയും, പഠന സഹായം ചികിത്സാ സഹായം എന്നിവയ്ക്കായി 44 ലക്ഷം രൂപയും നീക്കിവച്ചിട്ടുള്ളതായി സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് ബഡ്ജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായുള്ള നവജ്യോതി സ്വയം തൊഴില്‍ പദ്ധതിക്ക് 11 ലക്ഷം രൂപയും മട്ടാഞ്ചേരി കൂനന്‍ കുരിശ് സ്മാരകത്തിന് 43 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. നീതി സ്റ്റോര്‍ മാതൃകയില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കും. പള്ളി മൂപ്പന്മാര്‍ക്ക് (സൂക്ഷിപ്പുകാര്‍ക്ക്) ഇന്‍ഷ്വറന്‍സ്, ബ്രഹ്മവാര്‍ വികസനം, വെല്ലൂര്‍ സ്നേഹഭവന്‍ വികസനം, കോയമ്പത്തൂര്‍ സ്റുഡന്റസ് ചാപ്പല്‍, ഗോവയില്‍ അല്‍വാറീസ് സ്മൃതി മന്ദിരം, മുളന്തുരുത്തിയില്‍ പരുമല തിരുമേനി സ്മൃതി മന്ദിരം എന്നീ പദ്ധതികളും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 43% ശമ്പള വര്‍ദ്ധനവ് ഉള്‍ക്കൊള്ളുന്ന വൈദിക ശമ്പള പദ്ധതി യോഗം അംഗീകരിച്ചു. റാന്നി-നിലയ്ക്കല്‍, അടൂര്‍-കടമ്പനാട്, കൊട്ടാരക്കര-പുനലൂര്‍, ബ്രഹ്മവാര്‍ എന്നീ 4 പുതിയ ഭദ്രാസനങ്ങള്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചു. മലങ്കര വര്‍ഗീസ് വധം സംബന്ധിച്ച് നടക്കുന്ന സി. ബി. ഐ അന്വേഷണം മുഴുവന്‍ പ്രതികളെയും നീതിപീഠത്തിനു മുന്‍പില്‍ എത്തിക്കാനും ഗൂഢാലോചന പുറത്തു കൊണ്ടുവരാനും ഉതകുന്ന വിധത്തില്‍ ആകണമെന്ന് അധികാരികളോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം അംഗീകരിച്ചു.

Source : Catholicate News

4 new diocese to Orthodox Church

മലങ്കര ഓര്‍ത്തഡോക്സ് സഭക്ക് നാല് പുതിയ ഭദ്രാസനങ്ങള്‍ കൂടി രൂപീകരിക്കുവാന്‍ സഭാ മാനേജിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു. കോട്ടയം പഴയ സെമിനാരിയില്‍ ചേര്‍ന്ന മാനേജിംഗ് കമ്മറ്റി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
പുതുതായി തീരുമാനമായ ഭദ്രാസനങ്ങള്‍ (New Diocese list)
1. നിലയ്ക്കല്‍(Nilackal)
2. ബ്രഹ്മവാര്‍ (Brahmawar)
3. അടൂര്‍ - കടമ്പനാട്(Adoor)
4. കൊട്ടാരക്കര - പുനലൂര്‍(Kottarakkara)

Jun 7, 2010

ഓര്‍മ്മപ്പെരുന്നാള്‍

" ശ്രേഷ്ടാചാര്യ മശിഹ കൂദാശകളര്‍പ്പിച്ചോ-
ആചാര്യന്‍മാര്‍ക്കേകുക പുണ്യം നാഥാ സ്തോത്രം"

മലങ്കര ഓര്‍ത്തഡോക്‌സ്‌സഭ ഇടുക്കി ഭദ്രാസനാധിപനായിരുന്ന പുണ്യശ്ലോകനായ ഔഗേന്‍ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ മൂന്നാം ഓര്‍മ്മപ്പെരുന്നാള്‍ അദ്ദേഹം കബറടങ്ങി യിരിക്കുന്ന വാകത്താനം ദയറയില്‍ ജൂണ്‍ 5 , 6 തീയതികളില്‍ കൊണ്ടാടി.

പുണ്യപിതാവേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ....

Jun 1, 2010

Orthodox Theological Seminary Admission - 2010 - 2015

ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരി 2010-2015 ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദധാരികളായ ഓര്‍ത്തഡോക്‌സ് യുവാക്കള്‍ക്ക്‌ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷാഫോറങ്ങള്‍ ജൂലൈ പത്തിനു മുമ്പായി സെമിനാരി ഓഫീസില്‍ ലഭിക്കേണ്ടതാണ്‌.അപേക്ഷാഫോമിനും പ്രോസ്‌പെക്‌ടസിനും 200 രൂപ മണിയോര്‍ഡര്‍/ഡി.ഡി. സഹിതം പ്രിന്‍സിപ്പാള്‍, ഓര്‍ത്തഡോക്‌സ് തിയളോജിക്കല്‍ സെമിനാരി, പോസ്‌റ്റ് ബോക്‌സ് 98, കോട്ടയം - 686 001 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. സെമിനാരി വെബ്‌സൈറ്റില്‍ നിന്നു അപേക്ഷാഫോം ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌.
http://www.ots.org/

Courtesy : Catholicate News