എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Aug 31, 2011

ജന്മദിന ആശംസകള്













അറുപത്തിയാറം ജന്മദിനം ആഘോഷിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവക്ക് മലങ്കര സഭ ബ്ലോഗിന്റെ ഒരായിരം ജന്മദിന ആശംസകള്‍.

Aug 17, 2011

കോലഞ്ചേരി പള്ളിഭരണം മലങ്കര സഭാ ഭരണഘടന അനുസരിച്ചുവേണമെന്ന്‌ കോടതി

ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടനാട്‌ ഭദ്രാസനത്തിലെ സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളി 1934-ലെ മലങ്കര സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന്‌ പള്ളിക്കേസുകള്‍ക്കായുള്ള പ്രത്യേക കോടതി വിധിച്ചു. 1934-ലെ ഭരണഘടനയോട്‌ കൂറുപുലര്‍ത്തുന്നവര്‍ക്കേ പള്ളിയില്‍ പ്രവേശിച്ച്‌ ആരാധന നടത്താന്‍ അവകാശമുള്ളു എന്നും കോടതി വിധിച്ചു. കോടതിവിധിയെത്തുടര്‍ന്ന്‌ കണ്ടനാട്‌ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

Source : Mangalam News

Aug 13, 2011

പരിശുദ്ധ കാതോലിക്കാ ബാവായും സഭാ മേലദ്ധ്യക്ഷന്മാരും ഉപവസിക്കുന്നു

മദ്യ ലഭ്യത കുറയ്ക്കുക, മദ്യശാലകള്‍ നിയന്ത്രിക്കാനും നിരോധിക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുക എന്നീ നടപടികള്‍ വഴി കേരളത്തെ മദ്യവിപത്തില്‍ നിന്നും വിമുക്തമാക്കാന്‍ ശ്രമം ആരംഭിക്കുക എന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌെലോസ് ദ്വിതീയന്‍ ബാവായും ഇതര സഭാ മേലദ്ധ്യക്ഷന്മാരും സാംസ്കാരിക നായകന്മാരും മദ്യവിരുദ്ധ പ്രവര്‍ത്തകരും ആഗസ്റ് 24 ബുധന്‍ രാവിലെ 10 മണിക്ക് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ ഉപവസിക്കും.

Aug 9, 2011

ഡോ.പി.സി അലക്‌സാണ്ടര്‍ അന്തരിച്ചു‍‍‍‍‍



മഹാരാഷ്‌ട്ര, തമിഴ്‌നാട്‌ മുന്‍ ഗവര്‍ണറും നയതന്ത്ര വിദഗ്‌ധനുമായ ഡോ.പി.സി അലക്‌സാണ്ടര്‍ (90) അന്തരിച്ചു. മദ്രാസ്‌ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ രാവിലെ 8.30 ഓടെയായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന്‌ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. മൂന്നാഴ്‌ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അലക്സാണ്ടറുടെ നില ഞായറാഴ്ചയാണ് വഷളായത്. രോഗബാധിതനായതിനെ തുടര്‍ന്ന്‌ കുറച്ചുകാലമായ പൊതുപരിപാടികളില്‍ നിന്ന്‌ വിട്ടുനിന്ന അദ്ദേഹം ചെന്നൈയിലെ വസതിയില്‍ വിശ്രമത്തിലായിരുന്നു. മൃതദ്ദേഹം വെള്ളിയാഴ്ച കൊച്ചിയില്‍ എത്തിക്കും. തുടര്‍ന്ന് ശനിയാഴ്ച മാവേലിക്കരയില്‍ സംസ്കാരം.

1920 മാര്‍ച്ച് 21 ന് മാവേലിക്കരയിലാണ് ജനനം. തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്ന്‌ ചരിത്രത്തിലും സാമ്പത്തിക ശാസ്‌ത്രത്തിലും ബിരുദാനന്തരബിരുദം നേടിയ അലക്‌സാണ്ടര്‍ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ എം.ലിറ്റ്‌ ഡിലിറ്റ്‌ ബഹുമതികള്‍ നേടി. ഐ.എ.എസ്‌ നേടിയ അലക്‌സാണ്ടര്‍ തുടര്‍ന്ന്‌ അന്നത്തെ മദ്രാസ്‌-തിരുകൊച്ചി സംസ്‌ഥാനങ്ങളില്‍ സേവനം അനുഷ്‌ഠിച്ചു. 1955ല്‍ ആണു ഡെപ്യൂട്ടേഷനില്‍ കേന്ദ്ര സര്‍വീസിലെത്തിയത്‌. ജനീവയിലെ യു.എന്‍ ഇന്റര്‍നാഷനല്‍ ട്രേഡ്‌ സെന്ററില്‍ അസിസ്‌റ്റന്റ്‌ സെക്രട്ടറി ജനറല്‍ ആന്‍ഡ്‌ എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍ എന്ന പദവിയിലിരിക്കുമ്പോഴാണ്‌ 1981ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അലക്‌സാണ്ടറെ ഇന്ത്യയിലേയ്‌ക്ക് വിളിച്ചത്‌. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറുമായിരുന്നു. ഇന്ദിരാഗാന്ധിയും രാജീവ്‌ ഗാന്ധിയും പ്രധാനമന്ത്രിമാരായിരുന്നപ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. ഈ കാലയളവിലാണ്‌ അലക്‌സാണ്ടഖറുടെ ഭരണപാടവം രാജ്യം തിരിച്ചറിഞ്ഞത്‌. 1988-90 കാലയളവില്‍ തമിഴ്‌നാട്ടില്‍ ഗവര്‍ണറായിരുന്നു. പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കേ 1993 ജനുവരി 12നാണ്‌ അലക്‌സാണ്ടറെ മഹാരാഷ്‌ട്രയില്‍ ഗവര്‍ണറായി നിയമിച്ചത്‌. ഒന്‍പതു വര്‍ഷം മഹാരാഷ്‌ട്രയുടെ ഗവര്‍ണര്‍ ആയിരുന്നു. ഇതിനിടെ 2007 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും അലക്സാണ്ടറുടെ പേര് പരിഗണിച്ചിരുന്നു. 1996-98 ല്‍ ഗോവയുടെ അധിക ചുമതല കൂടി അദ്ദേഹം നിര്‍വഹിച്ചു. 1998 ഏപ്രിലില്‍ വാജ്‌പേയി സര്‍ക്കാര്‍ അത്‌ അഞ്ചു വര്‍ഷത്തേക്കുകൂടി നീട്ടി. 2002-08 കാലഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായി. പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷനുള്ള കാഞ്ചി പരമാചാര്യ അവാര്‍ഡും 1999 ല്‍ അദ്ദേഹത്തെ തേടിയെത്തി.

'മൈ ഈയേഴ്‌സ് വിത്ത്‌ ഇന്ദിരാഗാന്ധി,'ദ പെരിള്‍സ്‌ ഓഫ്‌ ഡെമോക്രസി,'ഇന്ത്യ ഇന്‍ ദ ന്യൂ മില്ലെനിയം തുടങ്ങിയവ അലക്‌സാണ്ടറുടെ കൃതികളാണ്‌


ഡോ.പി.സി. അലക്‌സാണ്ടറുടെ സംസ്‌കാരം നാളെ.
മൃതദേഹം ചെന്നൈയില്‍ നിന്നും വിമാനമാര്‍ഗം ഇന്നു കൊച്ചിയില്‍ എത്തിക്കും. തേവരയിലെ സഹോദര പുത്രന്റെ വസതിയില്‍ വച്ചശേഷം നാളെ രാവിലെ ഏഴിന്‌ റോഡുമാര്‍ഗം ഹരിപ്പാട്‌ എത്തിക്കും. അവിടെ നിന്ന്‌ മാവേലിക്കര പൗരാവലി ഭൗതികശരീരം ഏറ്റുവാങ്ങും. പ്രത്യേകരഥത്തില്‍ വിലാപയാത്രയായി മാവേലിക്കര പുതിയകാവിലെ കുടുംബവീട്‌ നിന്നിടത്ത്‌ എത്തിക്കും. അവിടെ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം 12.30 ന്‌ പുതിയകാവ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. അന്ത്യശുശ്രൂഷാ ചടങ്ങുകള്‍ക്ക്‌ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കും

Aug 1, 2011

കല്ലൂപ്പാറ വലിയ പള്ളിയില്‍ പെരുന്നാള്‍

ദൈവമാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രമായ കല്ലൂപ്പാറ വലിയ പള്ളിയില്‍ പതിനഞ്ച് നോമ്പാചരണവും മാതാവിന്റെ വാങ്ങിപ്പു പെരുന്നാളും ആഗസ്റ് ഒന്ന് മുതല്‍ 15 വരെ നടക്കും.

ഒന്നിന് 7.45ന് കുര്‍ബ്ബാന, തുടര്‍ന്ന് ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് കൊടിയേറ്റും. 13 വരെയുള്ള ദിവസങ്ങളില്‍ 6.15ന് സന്ധ്യാനമസ്ക്കാരവും ഗാനശുശ്രൂഷയും. 6.45ന് വചന ശുശ്രൂഷയും നടക്കും. നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത, ഫാ. ഡോ.റെജി മാത്യു, ഫാ. എ.വി. വര്‍ഗീസ്, ഫാ. റോയി മാത്യു, ഫാ. വില്‍സണ്‍ ശങ്കരത്തില്‍, ഫാ. ഗീവര്‍ഗീസ് ജോണ്‍, ഫാ. ജോണ്‍ പോള്‍, ഫാ. ജോണ്‍ ചാക്കോ, ഫാ. കുര്യാക്കോസ് മാണി, ഫാ. നൈനാന്‍ കെ.ജോര്‍ജ്, ഫാ. ബിജു.ടി.മാത്യു, തോമസ് കുരുവിള എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വചന ശുശ്രൂഷ നടത്തും.
മൂന്നിന് 10.15ന് അഭയം പ്രാര്‍ത്ഥനാ സംഗമം. ഫാ. സഖറിയാ നൈനാന്‍ ധ്യാനസന്ദേശം നല്‍കും. കൂടാര പെരുന്നാള്‍ ദിനമായ ആറിന് ഏഴിന് കുര്‍ബ്ബാന. ഏഴിന് 7.15ന് അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസിന്റെ കാര്‍മികത്വത്തില്‍ കുര്‍ബ്ബാന. മൂന്നു മണിക്ക് സെന്റ് തോമസ് യൂത്ത് മൂവ്മെന്റ് പ്ളാറ്റിനം ജൂബിലി സമ്മേളനം. 10ന് 10.30ന് വിശ്വാസ പഠനപദ്ധതി ഉദ്ഘാടനം. ഫാ. ഏബ്രഹാം തോമസ് ക്ളാസ് നയിക്കും. 12ന് 10ന് ഭദ്രാസന സുവിശേഷ സംഘം ധ്യാനം. ഫാ. പി.എ.ഫിലിപ്പ് ധ്യാനം നയിക്കും. മലങ്കര നസ്രാണികളുടെ സാംസ്കാരിക തനിമ എന്ന വിഷയത്തില്‍ 13ന് മൂന്നിന് സെമിനാര്‍ നടക്കും. പട്ന ഹൈക്കോടതി ജസ്റിസ് ജെ.ബഞ്ചമിന്‍ കോശി ഉദ്ഘാടനം ചെയ്യും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
ആഗസ്റ് 14ന് അഞ്ചിന് യക്ഷിമന്നത്തു പടി കുരിശടിയില്‍ നിന്നു പള്ളിയിലേക്ക് റാസ. 15ന് 7.30ന് മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ കുര്‍ബ്ബാന. 10.30ന് പുഴുക്കു നേര്‍ച്ച, കൊടിയിറക്ക് എന്നിവ നടക്കും.