എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Feb 28, 2012

മലങ്കര അസോസിയേഷന്‍ പന്തലിന് കാല്‍നാട്ടി

 മലങ്കര ക്രിസ്ത്യാനി അസോസിയേഷന്റെ പന്തല്‍ കാല്‍നാട്ട് കര്‍മ്മവും സ്വാഗതസംഘം ഓഫീസ് ഉല്‍ഘാടനവും പത്തനംതിട്ട കാതോലിക്കേറ്റ് കേളേജില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിച്ചു. തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, ഫാ. ടൈറ്റസ് ജോര്‍ജ്, തോമസ് ജോണ്‍സണ്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. വര്‍ഗീസ് മാത്യു, ഫാ. ജോണ്‍സണ്‍ കല്ലിട്ടതില്‍, ഫാ. റോയി പി. തോമസ്, ഫാ. രാജു ദാനിയേല്‍, പ്രൊഫ. ബാബു വര്‍ഗീസ്, ഡോ. ജോര്‍ജ് വര്‍ഗീസ് കൊച്ചാറ, പ്രൊഫ. ജി. ജോണ്‍, റെജി മാത്യു, കെ.വി. ജേക്കബ്ബ് എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ഓഫീസ് ബേസില്‍ അരമനയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

Feb 26, 2012

കത്തോലിക്കാ സഭയും പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളും തമ്മില്‍ സഭൈക്യസംവാദം

കത്തോലിക്കാ സഭയും പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളും തമ്മില്‍ ദൈവശാസ്ത്ര സംവാദങ്ങള്‍ക്കുള്ള അന്തര്‍ദ്ദേശീയ സംയുക്ത സമ്മേളനത്തിന്റെ കൂടിക്കാഴ്ച അഡിസ അബാബയില്‍ നടന്നു. എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പാത്രിയര്‍ക്കീസ് ആബൂന പൗലോസ് ഒന്നാമന്‍, ക്രിസ്തീയ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് കര്‍ദിനാള്‍ റോബര്‍ട് കുച്ച്, കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ സിനഡ് ജനറല്‍ സെക്രട്ടറി മെത്രാപ്പോലിത്ത ബിഷോയി എന്നിവര്‍ സംയുക്തമായി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളായ അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ, അര്‍മ്മേനിയന്‍ അപ്പസ്‌തോലിക സഭ, കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭ, മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭ എന്നിവയില്‍ നിന്നും അംഗങ്ങള്‍ പങ്കെടുത്തു. രണ്ടു പ്രതിനിധി സംഘങ്ങളും 17 ന് സ്വതന്ത്രമായി സമ്മേളിച്ചിരുന്നു. കൂടിക്കാഴ്ച ഔദ്യോഗികമായി ആരംഭിച്ചത് പതിനെട്ടാം തിയതി പാത്രിയര്‍ക്കീസ് പൗലോസ് ഒന്നാമനാണ്.

Feb 16, 2012

ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി കാലം ചെയ്തു

                               പരി.പിതാവേ സമാധാനത്തോടെ പോവുക
മലങ്കരസഭാരത്നം അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി കാലം ചെയ്ത.പരുമല ആശുപത്രിയില്‍ ഇന്ന് 7:30നു ആയിരുന്നു അന്ത്യം. Post your condolences click here

നിരണം മുന്‍ ഭദ്രാസനാധിപന്‍ മാര്‍ ഒസ്‌താത്തിയോസ്‌ (94) കാലം ചെയ്‌തു. പരുമല ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ലോകമെങ്ങും അറിയപ്പെടുന്ന പുരോഹിതനും മനുഷ്യ സ്‌നേഹിയുമായിരുന്നു ഒസ്‌താത്തിയോസ്‌. ആന്ധ്രയും ഒറീസയും അടക്കമുളള സംസ്‌ഥാനങ്ങളിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും അശരണരായ ആളുകള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിട്ടുണ്ട്‌. 40 ആതുര സേവാകേന്ദ്രങ്ങള്‍ സ്‌ഥാപിച്ച ഒസ്‌താത്തിയോസ്‌ ജീവകാവുണ്യ പ്രവര്‍ത്തനങ്ങള്‍ ജീവിതചര്യയാക്കിയ മഹദ്‌വ്യക്‌തിത്വമായിരുന്നു.1918 ല്‍ മാവേലിക്കരയിലാണ്‌ ജനിച്ചത്‌. മലയാളത്തില്‍ മുപ്പതും ഇംഗ്ലീഷില്‍ പത്തും പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്.






മലങ്കര സഭയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ടിവി ആയ ഗ്രീഗോറിയന്‍ ടി.വി. യിലൂടെ വ്യാഴാഴ്ച രാത്രി 11 മുതല്‍ ശനിയാഴ്ച കബറടക്കംവരെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്

Feb 15, 2012

മലങ്കരസഭാ മാനേജിങ് കമ്മിറ്റി വിപുലീകരിക്കും

മലങ്കരസഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളുടെ സംഖ്യ വര്‍ദ്ധിപ്പിക്കാന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ കോട്ടയം പഴയ സെമിനാരിയില്‍ ചേര്‍ന്ന മലങ്കര സഭാ മാനേജിങ് കമ്മിറ്റിയോഗം തീരുമാനിച്ചു.സഭാ സ്ഥാനികളായ ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട്, എം.ജി.ജോര്‍ജ് മുത്തൂറ്റ്, ഡോ.ജോര്‍ജ് ജോസഫ് എന്നിവരുടെയും കാലാവധി പൂര്‍ത്തിയാക്കുന്ന മറ്റ് അംഗങ്ങളുടെയും സേവനങ്ങളെ കാതോലിക്കാ ബാവ അഭിനന്ദിച്ചു. എമിനന്‍സ് അവാര്‍ഡിനര്‍ഹനായ ഫാ.റ്റി.ജെ.അലക്സാണ്ടറെ അനുമോദിച്ചു. കേരള ഗവര്‍ണര്‍ എം.ഒ.എച്ച് ഫറൂഖ്, ഡോ.സുകുമാര്‍ അഴീക്കോട്,എം.എസ്. ജോസഫ് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു

Feb 7, 2012

ഓര്‍മ്മ പെരുന്നാളുകള്‍ ‍ - Feb 2012

മാത്യൂസ് മാര് മാത്യൂസ് മാര് എപ്പിഫാനിയോസ്
മലങ്കരസഭ കൊല്ലം ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാര്എപ്പിഫാനിയോസിന്റെ മൂന്നാം ഓര്മ്മപ്പെരുന്നാള്ബുധന്‍, വ്യാഴം ദിവസങ്ങളില്നടക്കും. മാര്എപ്പിഫാനിയോസിനെ കബറടക്കിയിരിക്കുന്ന കൊല്ലം സെന്റ് തോമസ് കത്തീഡ്രലില്‍ (അരമന പള്ളി) നടക്കുന്ന പെരുന്നാളിന് ബസേലിയോസ് മാര്ത്തോമ്മ പൌലോസ് ദ്വിതീയന്കാതോലിക്ക ബാവ, കൊല്ലം ഭദ്രാസനാധിപന്അഭിവന്ദ്യ സഖറിയ മാര്അന്തോനിയോസ് മെത്രാപ്പോലീത്ത, സഭയിലെ മറ്റു മെത്രാപ്പോലീത്തമാര്എന്നിവര്നേത്യത്വം നല്കും.

പരിശുദ്ധ വട്ടശ്ശേരില്തിരുമേനിയുടെ ഓര്മപ്പെരുനാള്
മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധന് വട്ടശ്ശേരില്മാര്ദിവന്നാസിയോസ് തിരുമേനിയുടെ എഴുപത്തെട്ടാമത് ഓര്മപ്പെരുനാള്ഫെബ്രുവരി 22,23 തീയതികളില്കോട്ടയം പഴയ സെമിനാരിയില്നടത്തും.

Feb 3, 2012

മധ്യതിരുവിതാംകൂര്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

വിശ്വാസ സമൂഹത്തിന് അനുഗ്രഹ വര്‍ഷം ചൊരിഞ്ഞ് മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ സമാപിച്ചു. ഇന്നലെ രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് വികാരി ഫാ. ജോര്‍ജ് മാത്യു കാര്‍മികത്വം വഹിച്ചു. സെന്റ് സ്റീഫന്‍സ് കത്തീഡ്രല്‍ മൈതാനത്തു നടന്ന കണ്‍വന്‍ഷനില്‍ സുവിശേഷയോഗങ്ങള്‍, സംഘടനാ സംഗമങ്ങള്‍, സമര്‍പ്പണ ശുശ്രൂഷകള്‍, അഞ്ചിന്മേല്‍ കുര്‍ബ്ബാന എന്നിവ വിവിധ ദിവസങ്ങളില്‍ നടന്നു.

Malankara Archive