ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ്, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയര്‍മാന്‍, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യയുടെയും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂസ് പേപ്പര്‍ ഡവലപ്മെന്റിന്റെയും സ്ഥാപക ട്രസ്റ്റിയും ചെയര്‍മാനും, സെന്‍ട്രല്‍ പ്രസ് അഡ്വൈസറി കമ്മിറ്റി അംഗം, പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ അംഗം , ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സിന്റെ ചെയര്‍മാന്‍, ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷനല്‍ ന്യൂസ് പേപ്പര്‍ പബ്ളിഷേഴ്സ് ആന്‍ഡ് എഡിറ്റേഴ്സിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്‍സല്‍ട്ടന്റ് എന്ന നിലയില്‍ വിദേശരാജ്യങ്ങളിലെ ഒട്ടേറെ പത്രങ്ങളുടെ ഉപദേശകനായി.
മലയാള മനോരമയെ ഇന്ത്യന്‍ ഭാഷാ പത്രങ്ങളുടെ മുന്‍നിരയിലെത്തിച്ച കഠിനാധ്വാനിയും ദീര്‍ഘവീക്ഷണവും ഉള്ള വ്യക്തിയായിരുന്നു കെ.എം.മാത്യുവെന്ന് രാഷ്ട്രപതി അനുശോചനസന്ദേശത്തില്‍ അനുസ്മരിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരും അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു.
സംസ്കാരം ഇന്ന് നാലു മണിക്ക് പ. കാതോലിക്കാബാവയുടെയും മറ്റു അഭി. മെത്രപ്പോലീത്താമാരുടെയും സാന്നിധ്യത്തില്‍ കോട്ടയം പുത്തന്‍ പള്ളിയില്‍ സംസ്കാര ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണം ഗ്രിഗോറിയന്‍ ടിവിയിലൂടെ സംപ്രേഷണം ചെയ്യുന്നതായിരിക്കും.
മലങ്കരസഭാ ബ്ലോഗിന്റെ ആദരാജ്ഞലികള്‍
Updated on 3rd Aug, 2010
കെ.എം. മാത്യു ഇനി ദീപ്‌തസ്‌മരണ
മലയാളമാധ്യമലോകത്തെ കുലപതിക്ക് അക്ഷരനഗരി കണ്ണീരോടെ വിടയേകി. കോട്ടയം പുത്തന്‍പളളിയില്‍ നടന്ന സംസ്‌കാരച്ചടങ്ങില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. പൂര്‍ണ സംസ്‌ഥാന ബഹുമതികളോടെയായിരുന്നു സംസ്‌കാരം. വൈകിട്ട് മൂന്നുമണിയോടെ മൃതദേഹം വിലാപയാത്രയായി കോട്ടയം പുത്തന്‍പള്ളിയില്‍ എത്തിച്ചു. പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം വൈകിട്ട് 4.30 ന് കുടുംബക്കല്ലറയില്‍ സംസ്‌കരിച്ചു. കാതോലിക്കാബാവയ്‌ക്കു പുറമേ ഓര്‍ത്തഡോക്‌സ് സഭയിലെ മുഴുവന്‍ മെത്രാപ്പൊലീത്താമാരും സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്തു.
ഓര്‍ത്തഡോക്‌സ് സഭയ്‌ക്കു വേണ്ടി ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ് മാര്‍ മിലിത്തിയോസ് അനുസ്‌മരണ പ്രസംഗം നടത്തി
Source : News Papers, Catholicate news