എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Aug 26, 2010

OVBS 2011 : Songs invited


ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ 2011-ലേക്കുള്ള ഗാനങ്ങള്‍ ക്ഷണിച്ചു.
നമുക്ക് മാതാപിതാക്കളെ അനുസരിക്കാം എന്നതാണു ചിന്താവിഷയം. ഈ വിഷയത്തെ ആസ്പദമാക്കിയോ അല്ലാതെയോ കുട്ടികളുടെ അഭിരുചിക്ക് ഇണങ്ങുന്ന ഗാനങ്ങള്‍ സിഡിയില്‍ റിക്കോര്‍ഡ് ചെയ്തോ വരികള്‍ എഴുതിയതു മാത്രമായോ താഴപ്പെറയുന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30നു മുമ്പ് അയയ്ക്കുക. ഡയറക്ടര്‍ , (ഒ.വി.ബി.എസ്.) സണ്‍ഡേസ്കൂള്‍ കേന്ദ്ര ഓഫീസ്, ദേവലോകം, കോട്ടയം - 38. ഗാനങ്ങള്‍ ഏതു ഭാഷയില്‍ ഉള്ളവയും ആവാം. വിവരങ്ങള്‍ക്ക് 09446448215
Download 2010 songs and Image Courtesy @ OVBS 2010
Read Original News @ Catholicate News