പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള തപാല്‍കവറിന് കേന്ദ്രമന്ത്രിസഭാ തീരുമാനമായി. ഇതുസംബന്ധിച്ച കേന്ദ്ര ടെലികോം മന്ത്രി എ. രാജയുടെ ഉത്തരവ് ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ. ശോഭനാ ജോര്‍ജ് മലങ്കരസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായ്‌ക്ക് പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തില്‍ കൈമാറി.
പരിശുദ്ധ പരുമല തിരുമേനിയുടെ വിശുദ്ധിക്കും സമൂഹത്തിനു ചെയ്‌ത നന്മയ്‌ക്കും കേന്ദ്രമന്ത്രിസഭ നല്‍കിയ ആദരവിനെ സഭ സന്തോഷപൂര്‍വം സ്വീകരിക്കുന്നുവെന്ന് പരിശുദ്ധ ബാവ പറഞ്ഞു.
പരുമല സെമിനാരി മാനേജര്‍ വെരി. റവ. യൂഹാനോന്‍ റമ്പാന്‍, നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്‌സാണ്ടര്‍ ഏബ്രഹാം, ചെങ്ങന്നൂര്‍ ഭദ്രാസന സെക്രട്ടറി ഫാ. മാത്യു വര്‍ഗീസ് പുളിമൂട്ടില്‍, കോട്ടയം പഴയ സെമിനാരി വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജേക്കബ് കുര്യന്‍, പരുമല സെമിനാരി അസിസ്‌റ്റന്റ് മാനേജര്‍ ഫാ. സൈമണ്‍ സഖറിയ, ഫാ. തോമസ് അമയില്‍, ഫാ. അലക്‌സാണ്ടര്‍ കൂടാരത്തില്‍, മധു എണ്ണയ്‌ക്കാട്, ജേക്കബ് തോമസ് അരികുപുറം, അഡ്വ. ബിജു ഉമ്മന്‍, തോമസ് ടി. പരുമല, ജി. ഉമ്മന്‍, സാബു ജോണ്‍ പരുമല എന്നിവര്‍ സംബന്ധിച്ചു
Mangalam News
എന്റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്