എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Nov 17, 2013

ഓർമ്മ പെരുന്നാൾ Nov - Dec 2013


"ആചാര്യേശാ മശിഹ കൂദാശകളര്‍പ്പിച്ചോ-
ശ്രേഷ്ടാചാര്യന്‍മാര്‍ക്കേകുക പുണ്യം നാഥാ സ്തോത്രം"

1. അഭി.ജോസഫ് മാര്‍ ദിവന്നാസിയോസ് (പുലിക്കോട്ടില്‍ ഒന്നാമന്‍)  തിരുമേനിയുടെ 197 മത്  ഓര്‍മപെരുന്നാളും പൗലോസ്‌ മാര്‍ ഗ്രിഗൊറിയോസ്  തിരുമേനിയുടെ 17 മത്  ഓര്‍മപെരുന്നാളും കോട്ടയം പഴയ സെമിനാരിയില്‍ നവംബര്‍ 23 , 24 തീയതികളില്‍.

2. പൌരസ്ത്യ  കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയിരുന്ന പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെ 37-മത് ഓര്‍മ്മ പെരുന്നാള്‍ ഡിസംബര്‍ 7, 8 തീയതികളില്‍ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ ആചരിക്കും


3. നി.വ .ദി .ശ്രി. മാത്യൂസ്‌ മാര്‍ ബര്‍ന്നാബാസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ ഒന്നാം ശ്രാദ്ധപെരുന്നാള്‍ ഡിസംബര്‍ 7,8,9  തീയതികളില്‍.

4. പത്തനംതിട്ട ബേസില്‍ അരമനയില്‍ കബറടങ്ങിയിരിക്കുന്ന ദാനിയേല്‍ മാര്‍ പീലക്സിനോസ് മെത്രാപോലീത്തയുടെ 21 - മത്  ഓര്‍മ്മപെരുന്നാള്‍ ഡിസംബര്‍ 9 -13 തീയതികളില്‍.

5. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയും മൌണ്ട് താബോര്‍ ദയറായുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപകാദ്ധ്യക്ഷനുമായിരുന്ന തോമാ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ 41 മത് ശ്രാദ്ധപെരുന്നാളും, ദയറാ അംഗവും മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്തയുമായിരുന്ന സഖറിയ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തയുടെ 16 മത് ശ്രാദ്ധപെരുന്നാളും സംയുക്തമായി പത്തനാപുരം സെന്റ് സ്റീഫന്‍സ് മൌണ്ട് താബോര്‍ ദയറാ ചാപ്പലില്‍ ഡിസംബര്‍ 2, 3 തീയതികളില്‍ ആചരിക്കും.

6.ഡൽഹി മെത്രാസനാധിപനായിരുന്ന കാലം ചെയ്ത ഇയ്യോബ് മാർ പീലക്സിനോസ് മെത്രാപോലീത്തായുടെ 2 മത് ശ്രാദ്ധപെരുന്നാൾ, അദ്ദേഹം കബറടങ്ങിയിരിക്കുന്ന പത്തനാപുരം മൌണ്ട് താബോർ ദയറായിൽവച്ചു നവംബർ 19, 20 തീയതികളിൽ