എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Apr 29, 2010

Cheengeri church decided to open







Kalpatta : കക്ഷി വഴക്കിനെ തുടര്‍ന്ന്‌ വയനാട്ടില്‍ ആദ്യമായി പൂട്ടിയ ചീങ്ങേരി പള്ളി തുറക്കാന്‍ ഇരു വിഭാഗങ്ങളും ധാരണയിലെത്തി. 1974 പൂട്ടിയ അമ്പലവയല്‍ ചീങ്ങേരി സെന്റ്‌ മേരീസ്‌ സുറിയാനി പള്ളിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും, സ്വത്ത്‌ സംബന്ധമായ തര്‍ക്കങ്ങളുമാണ്‌ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ പരസ്‌പരം ചര്‍ച്ച ചെയ്‌ത് പരിഹരിച്ചത്‌. വിഷയം രമ്യമായി പരിഹരിക്കുന്നതിന്‌ ഇരുവിഭാഗത്തെയും ഇടവക പൊതുയോഗം തീരുമാനിച്ചതിനെത്തുടര്‍ന്നാണ്‌ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയത്‌. തീരുമാന പ്രകാരം, സെമിത്തേരിയിലേക്കുള്ള വഴിക്കു കിഴക്ക്‌ പള്ളി ഉള്‍പ്പെടെയുള്ള സ്‌ഥലവും കാരച്ചാലിലുള്ള കുരിശുകളും യാക്കോബായ വിഭാഗത്തിനു ലഭിക്കും. വഴിക്ക്‌ പടിഞ്ഞാറുള്ള സ്‌ഥലവും കുമ്പളേരിയിലുള്ള കുരിശും ഓര്‍ത്തഡോക്‌സ് വിഭാഗത്തിനും ലഭിക്കും. സെമിത്തേരി പൊതുവായി ഉപയോഗിക്കും. സെമിത്തേരിയില്‍ പൊതുകല്ലറ നിര്‍മിക്കുന്നതിന്‌ അഞ്ചുസെന്റ്‌ സ്‌ഥലം വീതം ഇരുവിഭാഗത്തിനും ലഭ്യമാകും. മാനന്തവാടി ആര്‍.ഡി.ഒ. കോടതിയിലും സമുദായ കോടതികളിലുമുള്ള കേസുകള്‍ പിന്‍വലിക്കുന്നതിനും തീരുമാനമായി. ഭാവിയില്‍ സമുദായ കേസിന്റെ വിധി എങ്ങിനെയായാലും അത്‌ ഈ ഒത്തുതീര്‍പ്പ്‌ വ്യവസ്‌ഥക്ക്‌ ബാധകമല്ല.

തങ്ങള്‍ക്ക്‌ അര്‍ഹമായ സ്‌ഥലത്ത്‌ ഓര്‍ത്തഡോക്‌സ് വിഭാഗം ചാപ്പല്‍ നിര്‍മിക്കുകയാണെങ്കില്‍ പഴയ പള്ളിയുടെ മരവും ഓടും നല്‍കുന്നതിനും തീരുമാനമായി.യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിച്ച്‌ വികാരി ഫാ. ജേക്കബ്ബ്‌ മിഖായേല്‍ പുല്ല്യാട്ടേല്‍, ട്രസ്‌റ്റി എന്‍.പി. വര്‍ഗീസ്‌, സെക്രട്ടറി ഷെവ. എ.ഐ. കുര്യാക്കോസ്‌, കമ്മിറ്റിയംഗങ്ങളായ ബേബി വര്‍ഗീസ്‌ അതിരമ്പുഴ, സജി തുടമ്മേല്‍, സജി പുളിക്കല്‍, സജീഷ്‌ തത്തോത്ത്‌, ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പ്രതിനിധീകരിച്ച്‌ വികാരി ഫാ. ഗീവര്‍ഗീസ്‌ സാമുവേല്‍ ആറ്റുവ, ട്രസ്‌റ്റി കെ.എം. വര്‍ഗീസ്‌, സെക്രട്ടറി എം.എം. പൗലോസ്‌, കമ്മിറ്റി അംഗങ്ങളായ എം.എം. ഐസക്‌, എ.പി.കുര്യാക്കോസ്‌, എന്‍.ജി. അച്ചന്‍കുഞ്ഞ്‌, കെ.വി. പുരവത്ത്‌ എന്നിവര്‍ ചേര്‍ന്ന സബ്‌കമ്മിറ്റിയാണ്‌ ഒത്തുതീര്‍പ്പ്‌ വ്യവസ്‌ഥയില്‍ ഒപ്പുവെച്ചത്‌. അതേ സമയം കൊളഗപ്പാറ സെന്റ്‌ തോമസ്‌ പള്ളി, കണിയാമ്പറ്റ സെന്റ്‌ ജോര്‍ജ്‌ പള്ളി, കോറോം സെന്റ്‌ മേരീസ്‌ പള്ളി എന്നിവിടങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്‌.
Source : Mangalam

Apr 27, 2010

പുതുപള്ളി പെരുന്നാള്‍ ഏപ്രില്‍ 28 മുതല്‍ മെയ്‌ 15 വരെ

പൌരസ്ത്യ ജോര്‍ജ്ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ്‌. ജോര്‍ജ്ജ് പള്ളിയില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിനു നാളെ കൊടിയേറും.
പെരുന്നാള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ കോട്ടയം ആര്‍.ഡി.ഓ-യുടെ ഓഫീസില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. നാളെ മുതല്‍ മേയ് 15 വരെ പുതുപ്പള്ളി പ്രദേശത്തെ ഫെസ്റ്റിവല്‍ ഏരിയ ആയി ജില്ല കളക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്ഷം പെരുന്നാളിന് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ പള്ളിയില്‍ എത്തിച്ചേരും.വിവിധ സ്ഥലങ്ങളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി. ബസ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് താമസ സൌകര്യം പള്ളിയില്‍ ക്രമീകരിച്ചിട്ടുണ്ട്. എറികാട്, പുതുപള്ളി കരക്കാരുടെ നേതൃത്വത്തില്‍ കൊടിമര ഘോഷയാത്ര നാളെ രണ്ടു മണിക്ക് ആരംഭിച്ച് നാല് മണിയോടെ പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് സഭ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ പെരുന്നാളിന് കൊടിയേറ്റും.


Apr 22, 2010

Chandanapally valiyapally perunnal May 5, 6


സെന്റ്‌ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി പെരുന്നാള്‍ 25 മുതല്‍ മെയ് 9 വരെ നടക്കും. 25ന് 3ന് കൊടിമര ഘോഷയാത്ര. 1ന് 10ന് തീര്‍ഥാടന വാരാചരണവും പ്രത്യാശ പ്രാര്‍ഥന വാര്‍ഷിക സംഗമവും 2ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ്. 2ന് 11ന് ഇടവക ദിനവും കുടുംബസംഗമവും അഭി. ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് ഉദ്ഘാടനം ചെയ്യും. 4ന് അഭി.കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വളത്തുകാട് സെന്റ്ഗ്രിഗോറിയോസ് കുരിശടിയുടെയും പ്രാര്‍ഥനാ ഹാളിന്റെയും കൂദാശ.3ന് 6ന് ആദ്ധ്യാത്മിക സംഗമം അഭി. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ വലിയമെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 5ന് 4ന് കുട്ടികളുടെ കലാപരിപാടി സിനിമാ നടന്‍ ഷോബി തിലകന്‍ ഉദ്ഘാടനം ചെയ്യും.

7ന് 10ന് സ്വര്‍ണക്കുരിശ് സമര്‍പ്പണം 4ന് പദയാത്രികര്‍ക്ക് സ്വീകരണം 8ന് ശ്ലൈഹിക വാഴ്‌വ്, 8.30ന് റാസ.8ന് രാവിലെ 7.30ന് ചെമ്പില്‍ അരിയിടീല്‍ കര്‍മം, 8.30ന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, 11ന് തീര്‍ഥാടക സംഗമം മന്ത്രി മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്യും. തണല്‍ സാധുജന സഹായ പദ്ധതി പി.സി.ചാക്കോ എം.പി. ഉദ്ഘാടനം ചെയ്യും. 3ന് ചെമ്പെടുപ്പ് റാസ, 5ന് ചെമ്പെടുപ്പ്, 9ന് 10ന് കൊടിയിറക്ക്
Source : © orthodoxchurch.in
 

Church Website

Apr 20, 2010

മെത്രാഭിഷേക കമ്മിറ്റികള്‍ രൂപീകരിച്ചു



മേയ്‌ 12- ന്‌ കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം വിവിധ കമ്മിറ്റികള്‍ക്കു രൂപംനല്‍കി.

വെരി. റവ. സി.ജെ. പുന്നൂസ്‌ കോര്‍ എപ്പിസ്‌കോപ്പ, റവ. ഫാ. ഏബ്രഹാം കോര, റവ. ഫാ. സി.ഒ. ജോര്‍ജ്‌, ഫാ. കെ.എം. ഐസക്‌, ഫാ. പി.എ. ഫിലിപ്പ്‌, ഫാ. മാത്യു കോശി, ഫാ. എം.സി. കുര്യാക്കോസ്‌, ഫാ. യൂഹാനോന്‍ ജോണ്‍, ഫാ. കെ.വി. പൗലൂസ്‌, ഫാ. സൈബു എം. സക്കറിയ എന്നിവര്‍ ചെയര്‍മാന്‍മാരായും കെ. ജോണ്‍ ചെറിയാന്‍, പ്രൊഫ. ജോണ്‍ ജോസഫ്‌, മാമ്മന്‍ പി. തോമസ്‌, പി.സി. ഏബ്രഹാം, തോമസ്‌ മത്തായി, കെ.സി. ചാക്കോ, ഈപ്പന്‍ കെ. ഉമ്മന്‍, സാബു പി. തോമസ്‌, അഡ്വ. കുരുവിള ജേക്കബ്‌, ഷൈജു ജോസഫ്‌, ഡീക്കന്‍ തോമസ്‌ ജോര്‍ജ്‌, പി.സി. വര്‍ഗീസ്‌ എന്നിവര്‍ കണ്‍വീനര്‍മാരായും വിവിധ കമ്മിറ്റികള്‍ക്കു രൂപംനല്‍കി.

ശാസ്‌താംകോട്ട അസോസിയേഷനില്‍ തെരഞ്ഞെടുക്കപ്പെട്ട ഏഴുപേര്‍ക്കാണു മെത്രാന്‍ സ്‌ഥാനം നല്‍കുന്നത്‌. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും എത്തുന്ന 25000 വിശ്വാസികള്‍ക്ക്‌ ശുശ്രൂഷ നേരിട്ടു കാണുന്നതിനുള്ള ക്രമീകരണങ്ങളാണ്‌ ചെയ്‌തുവരുന്നത്‌. ഫാ. മോഹന്‍ ജോസഫ്‌ ജനറല്‍ കണ്‍വീനറായും പ്രൊഫ. ജേക്കബ്‌ കുര്യന്‍ ഓണാട്ട്‌, പ്രൊഫ. മാത്യു ജേക്കബ്‌, എ.കെ. ജോസഫ്‌, ബാബു ജി. ജോര്‍ജ്‌, ഷിബു വര്‍ഗീസ്‌, പ്രൊഫ. ബാബു ജി. മാത്യു, അലക്‌സാണ്ടര്‍ ഉമ്മന്‍, പ്രൊഫ. ജോണ്‍ ജോസഫ്‌ എന്നിവര്‍ അടങ്ങുന്ന സെന്‍ട്രല്‍ കമ്മിറ്റിയാണ്‌ പ്രോഗ്രാമുകള്‍ക്കു നേതൃത്വം നല്‍കുന്നത്‌.
Source : Mangalam, Deepika

Apr 18, 2010

മലങ്കര ഓര്‍ത്തഡോക്സ് സഭ കര്‍ഷക ശ്രേഷ്ഠ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു



കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുവാനും കര്‍ഷകരെ പ്രോത്സാഹിപ്പിക്കുവാനുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ കര്‍ഷക ശ്രേഷ്ഠ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. പരിശുദ്ധ കാതോലിക്കാ ബാവ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പള്ളികള്‍ക്കയച്ച 140/2010 നമ്പര്‍ കല്പനയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

Read Kalpana

ഓരോ വര്‍ഷവും കാര്‍ഷിക രംഗത്ത്‌ മികവു തെളിയിക്കുന്ന മൂന്നു പേര്‍ക്ക് ഇടവക- ഭദ്രാസന സഭ തലത്തില്‍ "കര്‍ഷക ശ്രേഷ്ഠ" അവാര്‍ഡു നല്‍കും. കൃഷിയും കര്‍ഷകരെയും പ്രോത്സാഹിപ്പിക്കുന്ന കര്‍മ്മപരിപാടികള്‍ എല്ലാ ഇടവകകളിലും സംഘടിപ്പിക്കും. സഭയുടെ മാനവ ശാക്തീകരണ വകുപ്പിനാണ് (Ministry of Human Empowerment) പരിപാടികള്‍ ഏകോപിപ്പിച്ചു നടപ്പിലാക്കുവാനുള്ള ചുമതല നല്‍കിയിരിക്കുന്നത്.
Source : orthodoxchurch.in

Apr 13, 2010

P.C Abraham Padinjarekara passed away




മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സെക്രട്ടറിയും ട്രസ്‌റ്റിയും മാനേജിംഗ്‌ കമ്മിറ്റി അംഗവുമായി ആറു പതിറ്റാണ്ടു പ്രവര്‍ത്തിച്ച പി.സി. ഏബ്രഹാം പടിഞ്ഞാറേക്കര (അവറാച്ചായന്‍-88) അന്തരിച്ചു.

മനോരമ മുന്‍ ചീഫ്‌ എഡിറ്റര്‍ കെ.സി. മാമ്മന്‍മാപ്പിളയുടെ സഹോദരീപുത്രനാണ്‌. ഇന്നലെ പുലര്‍ച്ചെ 2.30 നായിരുന്നു അന്ത്യം. ഇന്നു നാലുമുതല്‍ ആറുവരെ കോട്ടയം ബസേലിയോസ്‌ കോളജില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. തുടര്‍ന്ന്‌ ഭവനത്തില്‍ മൃതദേഹം എത്തിക്കും.

നാളെ മൂന്നിനു വീട്ടില്‍ ശുശ്രൂഷയെ തുടര്‍ന്നു നാലിനു പുത്തനങ്ങാടി പുത്തന്‍പള്ളിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കാരം നടത്തും.

പരിശുദ്ധ കാതോലിക്കാ ബാവായും സഭയിലെ മെത്രാപ്പോലീത്തമാരും ശുശ്രൂഷകള്‍ക്കു കാര്‍മികത്വം വഹിക്കും.

ഓര്‍ത്തഡോക്‌സ് സഭ മാനേജിംഗ്‌ കമ്മിറ്റി അംഗം, പടിഞ്ഞാറേക്കര ഏജന്‍സീസ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍, നിലയ്‌ക്കല്‍ സെന്റ്‌ തോമസ്‌ ചര്‍ച്ച്‌ ആന്‍ഡ്‌ എക്യുമെനിക്കല്‍ സെന്റര്‍ ട്രസ്‌റ്റ് ട്രഷറര്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്‌ഠിക്കുകയായിരുന്നു.

1922 ഓഗസ്‌റ്റ് 28നു പുത്തനങ്ങാടി പടിഞ്ഞാറേക്കര പരേതരായ പി.കെ. ചാക്കോയുടെയും അന്നമ്മ ചാക്കോയുടെയും മകനായാണു ജനനം. സി.എം.എസ്‌. കോളജില്‍നിന്ന്‌ ഇന്റര്‍മീഡിയറ്റും മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളജില്‍നിന്നു ബി.എയും ലഖ്‌നൗ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ ബി.കോം എല്‍.എല്‍.ബി.യും കരസ്‌ഥമാക്കി.

1960 ല്‍ 38-ാം വയസില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിംഗ്‌ കമ്മിറ്റിയിലെത്തി. 14 വര്‍ഷം സമുദായ സെക്രട്ടറിയായും 26 വര്‍ഷം അല്‍മായ ട്രസ്‌റ്റിയായും പ്രവര്‍ത്തിച്ചു. മാനേജിംഗ്‌ കമ്മിറ്റിയിലെത്തുന്നതിനു മുന്‍പ്‌ സഭയുടെ പ്ലാനിംഗ്‌ കമ്മിറ്റിയില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. കാലം ചെയ്‌ത പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവ, പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ ബാവ, പരിശുദ്ധ മാത്യൂസ്‌ പ്രഥമന്‍ ബാവ, പരിശുദ്ധ മാത്യൂസ്‌ ദ്വിതീയന്‍ ബാവ എന്നിവരോടൊപ്പവും ഇപ്പോഴത്തെ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്ക ബാവയോടൊപ്പവും സഭയുടെ അമരക്കാരനായി പ്രവര്‍ത്തിച്ചു.

ദേവലോകത്തു സഭയുടെ ആസ്‌ഥാനസ്‌ഥലം വാങ്ങുന്നതിനായി മുഖ്യധാരയില്‍നിന്നു പ്രവര്‍ത്തിച്ചത്‌ പി.സി. ഏബ്രഹാമാണ്‌. സഭയില്‍ പ്രശസ്‌ത സേവനം നടത്തിയതിനു പരിശുദ്ധ കാതോലിക്കാ ബാവ സ്വര്‍ണപതക്കം നല്‍കി ആദരിച്ചിരുന്നു. 1966 ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്‌ ഷെവലിയര്‍ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്‌. 'ഓര്‍മയുടെ പൂക്കള്‍' എന്ന ആത്മകഥ അടുത്തിടെ പുറത്തിറക്കിയിരുന്നു.

കോട്ടയം എക്യുമെനിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ്‌, രാമവര്‍മ യൂണിയന്‍ ക്ലബ്‌ പ്രസിഡന്റ്‌, റോട്ടറി ക്ലബ്‌ സ്‌ഥാപക അംഗം, കൊച്ചി ലോട്ടസ്‌ ക്ലബ്‌ അംഗം, വൈ.എം.സി.എ. അംഗം, കോട്ടയം ഗെയിംസ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ് പ്രമോഷന്‍ സൊസൈറ്റി സ്‌ഥാപക രക്ഷാധികാരി, സീനിയര്‍ സിറ്റിസണ്‍ ഫോറം അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

വൈ.ഡബ്ല്യു.സി.എ. മുന്‍ ദേശീയ പ്രസിഡന്റ്‌ അങ്കമാലി വയലിപ്പറമ്പില്‍ കുടുംബാംഗം ഓമനയാണു ഭാര്യ. മക്കള്‍: സതീഷ്‌ ഏബ്രഹാം (ഡയറക്‌ടര്‍, പടിഞ്ഞാറേക്കര ഏജന്‍സീസ്‌), അന്നമ്മ മാത്യു (ചെന്നൈ), മോഹന്‍ ഏബ്രഹാം (പടിഞ്ഞാറേക്കര എസ്‌റ്റേറ്റ്‌സ്).

മരുമക്കള്‍: വിമല (കളരിക്കല്‍ കുടുംബാംഗം), പി.സി. മാത്യു (പുത്തന്‍വീട്ടില്‍ കുടുംബാംഗം), മറിയ (ചീരന്‍ കുടുംബാംഗം). അഡ്വ. പി.സി. കുര്യന്‍, മുന്‍ എം.എല്‍.എ. പരേതനായ പി.സി. ചെറിയാന്‍, സൂസി മാത്യു, ഏലി ഉമ്മന്‍, പരേതയായ മേരിക്കുട്ടി മാത്യു എന്നിവര്‍ സഹോദരങ്ങളാണ്‌.