എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Apr 27, 2010

പുതുപള്ളി പെരുന്നാള്‍ ഏപ്രില്‍ 28 മുതല്‍ മെയ്‌ 15 വരെ

പൌരസ്ത്യ ജോര്‍ജ്ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ്‌. ജോര്‍ജ്ജ് പള്ളിയില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിനു നാളെ കൊടിയേറും.
പെരുന്നാള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ കോട്ടയം ആര്‍.ഡി.ഓ-യുടെ ഓഫീസില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. നാളെ മുതല്‍ മേയ് 15 വരെ പുതുപ്പള്ളി പ്രദേശത്തെ ഫെസ്റ്റിവല്‍ ഏരിയ ആയി ജില്ല കളക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്ഷം പെരുന്നാളിന് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ പള്ളിയില്‍ എത്തിച്ചേരും.വിവിധ സ്ഥലങ്ങളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി. ബസ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് താമസ സൌകര്യം പള്ളിയില്‍ ക്രമീകരിച്ചിട്ടുണ്ട്. എറികാട്, പുതുപള്ളി കരക്കാരുടെ നേതൃത്വത്തില്‍ കൊടിമര ഘോഷയാത്ര നാളെ രണ്ടു മണിക്ക് ആരംഭിച്ച് നാല് മണിയോടെ പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് സഭ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ പെരുന്നാളിന് കൊടിയേറ്റും.


No comments:

Post a Comment

Comment on this post