പൌരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ വെച്ചൂട്ടിന് ഭക്തസഹസ്രങ്ങളെത്തി. പുതുപ്പള്ളി പള്ളിയിലെ വലിയ പെരുന്നാളിന്റെ പ്രധാന ചടങ്ങുകളിലൊന്നാണ് വെച്ചൂട്ട്. സസ്യാഹാരമാണ് വെച്ചൂട്ടിന് നല്‍കുന്നത്.ചോറിനൊപ്പം കാച്ചിയ മോരും തേങ്ങാ ചമ്മന്തിപ്പൊടിയും മങ്ങാക്കറിയുമാണ് ഉണ്ടായിരുന്നത്. വാഴയിലയിലാണ് വെച്ചൂട്ടിന് വിഭവങ്ങള്‍ വിളമ്പിയത്. പള്ളിമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ വരിവരിയായി നിലത്തിരുന്ന് ഭക്തര്‍ ഭക്ഷണം കഴിച്ചു.വെള്ളിയാഴ്ച രാവിലെ നടന്ന ഒമ്പതിന്മേല്‍ കുര്‍ബാനയ്ക്ക് ശ്രേഷ്ഠ നിയുക്ത കാതോലിക്ക പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു.
എട്ട് റമ്പാന്‍മാര്‍ സഹകാര്‍മികത്വം വഹിച്ചു. വാഴ്‌വിനുശേഷം നിയുക്ത കാതോലിക്ക വെച്ചൂട്ടിനുള്ള ചോറ് ആശീര്‍വദിച്ച് നല്‍കി. തുടര്‍ന്നാണ് വെച്ചൂട്ട് ആരംഭിച്ചത്. കുട്ടികള്‍ക്കുള്ള ആദ്യ ചോറൂട്ടിന് വൈദിക ശ്രേഷ്ഠര്‍ നേതൃത്വം നല്‍കി. ഉച്ചകഴിഞ്ഞ് അങ്ങാടി, ഇരവിനല്ലൂര്‍, കവലചുറ്റി പ്രദക്ഷിണം പള്ളിയിലെത്തിയശേഷം അപ്പവും കോഴിയിറച്ചിയും നേര്‍ച്ചവിളമ്പ് നടത്തി

Orthodoxchurch.in