എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

May 12, 2010

ഏഴ് ഇടയന്മാര്‍ അഭിഷിക്തരായി‍‍

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ തെരഞ്ഞെടുത്ത ഏഴു മെത്രാന്മാര്‍ അഭിഷിക്തരായി. മാര്‍ ഏലിയാ കത്തീഡ്രലില്‍ പ്രത്യേകം തയാറാക്കിയ മദ്ബഹായിലാണ് മെത്രാഭിഷേക ശുശ്രൂഷ നടന്നത് . യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് (ഡോ. യൂഹാനോന്‍ റമ്പാന്‍), യുഹാനോന്‍ മാര്‍ തെവോദോറോസ് (ഡോ. നഥാനിയേല്‍ റമ്പാന്‍ ), യാക്കോബ് മാര്‍ എലിയാ (യാക്കോബ് റമ്പാന്‍ ), ജോഷ്വ മാര്‍ നിക്കോദിമോസ് (യൂഹാനോന്‍ റമ്പാന്‍ ), സഖറിയാ മാര്‍ അപ്രേം (സഖറിയ റമ്പാന്‍ ), ഗീവര്‍ഗീസ് മാര്‍ യൂലിയോസ് (ഡോ. ഗീവര്‍ഗീസ് റമ്പാന്‍) , എബ്രഹാം മാര്‍ സെറാഫീന്‍ (അബ്രഹാം റമ്പാന്‍ ) എന്നിവരാണ് ഇന്ന് അഭിഷിക്തരായത് . രാവിലെ ആറിന് പ്രഭാത പ്രാര്‍ഥനയോടെ മെത്രാഭിഷേക ശുശ്രൂഷ ആരംഭിച്ചു. സഭയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ശുശ്രൂഷയാണിത്. ഏഴു മണിക്കൂര്‍ നീണ്ട ശുശ്രൂഷകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ കാതോലിക്കബാവ, ശ്രേഷ്ഠ നിയുക്ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസ് എന്നിവര്‍ നേതൃത്വം നല്‍കി.



സഭയ്ക്ക് ഇപ്പോള്‍ 33 മെത്രാപ്പോലീത്തമാരാണ് ഉള്ളത്

Malankara Archive