മലങ്കര ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ അഞ്ചാമത് ഗള്‍ഫ് മേഖലാ സമ്മേളനം സെപ്റ്റംബര്‍ 9,10,11 തീയതികളില്‍ അബുദാബി സെന്റ് തോമസ് നഗറില്‍ (സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍) നടക്കുകയാണ്.
9-ന് വൈകിട്ട് 7.30-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്റെ മുഖ്യാതിഥി യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസര്‍ ലോകേഷ് മൈസൂര്‍ കപനായി ആയിരിക്കും. 11-ന് വൈകുന്നേരം 3.30-ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡോ.അബ്ദുള്‍ സമദ് സമദാനി മുഖ്യാതിഥിയായിരിക്കും. ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം പ്രസിഡന്റും അങ്കമാലി ഭദ്രാസനാധിപനുമായ അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലിത്ത, റവ.ഫാ. ഡോ. ജേക്കബ് കുര്യന്‍ (വൈസ് പ്രിന്‍സിപ്പല്‍, വൈദിക സെമിനാരി കോട്ടയം), വൈസ് പ്രസിഡന്റ് ഫാ. ജേക്കബ് മാത്യു ചന്ദ്രത്തില്‍, സെക്രട്ടറി ഫാ. സ്റീഫന്‍ വര്‍ഗീസ്, സഭാ സെക്രട്ടറി ഡോ.ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സമാധാനത്തിന്റെ വൈരുദ്ധ്യാത്മികത എന്ന വിഷയത്തെ അധികരിച്ച് ക്ളാസ്സുകളും സെമിനാറുകളും നയിക്കും. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ഇന്ത്യയില്‍നിന്നുമായി 600-ല്‍പരം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും. കൂടാതെ സമാപന സമ്മേളനത്തില്‍ അയ്യായിരത്തോളം ആളുകളെ പങ്കെടുപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയായി വരുന്നത്.
പ. കാതോലിക്കാ ബാവ ദിദിമോസ് പ്രഥമന്‍ മുഖ്യരക്ഷാധികാരിയും ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി. ഇയ്യോബ് മാര്‍ പീലക്സിനോസ് മെത്രാപ്പോലിത്ത രക്ഷാധികാരിയും അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലിത്ത പ്രസിഡന്റും അബുദാബി ഇടവക വികാരി റവ. ഫാ. ജോണ്‍സണ്‍ ഡാനിയേല്‍ ചെയര്‍മാനുമായി 125 അംഗ കമ്മറ്റി സമ്മേളനത്തിന് നേതൃത്വം നല്‍കുന്നു.
എന്റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്