മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബാംഗ്ലൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. എബ്രഹാം മാര്‍ സെറാഫിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ ബാംഗ്ലൂര്‍ മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍വച്ച് മാര്‍ച്ച് 27 നു നടക്കും.വിശുദ്ധ കുര്‍ബ്ബാനയ്ക്കും സുന്ത്രോണീസോയ്ക്കും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.26ന് വൈകിട്ട് 6 മണിക്ക് കാതോലിക്കാ ബാവാക്ക് വിശ്വാസ സ്വീകരണം നല്‍കും.