
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ ദ്രാസന ആസ്ഥാനമായ നറോഡ സെന്റ് തോമസ് ചാപ്പലില്‍ ആരഭിച്ചു.
വിശുദ്ധ കുര്‍ബ്ബാനയ്ക്കും സുന്ത്രോണീസോയ്ക്കും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. അഭിവന്ദ്യ മെത്രാപ്പോലീത്താമാരായ തോമസ് മാര്‍ അത്താനാസിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഗീവറുഗീസ് മാര്‍ കൂറിലോസ് എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് അനുമോദന സമ്മേളനത്തില്‍ സാമൂഹിക-സാംസ്കാരിക രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുക്കും.
ഗുജറാത്ത്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലുള്ള മുപ്പതിലധികം പള്ളികള്‍ ചേര്‍ത്താണ് അഹമ്മദാബാദില്‍ പുതിയ ഭദ്രാസനം രൂപീകരിച്ചത്.