ദാരിദ്രരേഖയ്‌ക്കു താഴെയുള്ള സഭാംഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, സഭയിലെ നിര്‍ധന പെണ്‍കുട്ടികള്‍ക്ക് സ്‌ഥിരം നിക്ഷേപം, കടക്കെണിയിലാകുന്ന കര്‍ഷകര്‍ക്കു സഹായം, ട്രാഫിക് ബോധവത്‌കരണം തുടങ്ങിയ പുതിയ പദ്ധതികള്‍ക്കായി തുക ഉള്‍ക്കൊള്ളിച്ചുകൊണ്ട് 306 കോടി രൂപയുടെ ബജറ്റ് അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് അവതരിപ്പിച്ചു.
ചെന്നൈയില്‍ മാര്‍ത്തോമ്മാ തീര്‍ഥാടനകേന്ദ്രം, മുളന്തുരുത്തിയില്‍ പരുമല തിരുമേനി സ്‌മൃതിമന്ദിരം, ഗോവയില്‍ അല്‍വാറീസ് മാര്‍ യൂലിയോസ് സ്‌മാരകം, അവകസിത പള്ളികളുടെ വികസനം തുടങ്ങിയ പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കാതോലിക്കാ നിധിയിലേക്ക് 3.15 കോടി രൂപ ലഭിച്ചെന്നും അടുത്തവര്‍ഷം വിവിധ പദ്ധതികള്‍ക്കായി നാലുകോടി രൂപ സംഭരിക്കുന്നതാണെന്നും സെക്രട്ടറി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ കോട്ടയം പഴയ സെമിനാരി സ്‌മൃതി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്‌സ സുറിയാനി സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ ബാംഗ്ലൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മാര്‍ സെറാഫിം ധ്യാനം നയിച്ചു.
കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്ന പ്രവണതയ്‌ക്കു തടയിടാന്‍ ബോധവത്‌കരണയജ്‌ഞം നടത്തേണ്ടത് ആവശ്യമാണെന്നു പരിശുദ്ധ കാതോലിക്കാബാവാ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉമ്മന്‍ചാണ്ടിയേയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരേയും സീറോ മലബാര്‍ സഭയുടെ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ ജോര്‍ജ് ആലഞ്ചേരി, ന്യൂയോര്‍ക്ക് ജനറല്‍ തിയോളജിക്കല്‍ സെമിനാരിയില്‍നിന്നു പിഎച്ച്.ഡി. നേടിയ നിലയ്‌ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത എന്നിവരെയും യോഗം അനുമോദിച്ചു.
ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം, ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, എം.ജി. ജോര്‍ജ് മുത്തൂറ്റ്, എ.കെ. ജോസഫ്, മാത്യു ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എന്റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്