" ശ്രേഷ്ടാചാര്യ മശിഹ കൂദാശകളര്‍പ്പിച്ചോ-
ആചാര്യന്‍മാര്‍ക്കേകുക പുണ്യം നാഥാ സ്തോത്രം"
പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവാന്നാസ്യോസ് രണ്ടാമന്‍
പരിശുദ്ധനായ പരുമല തിരുമേനിയുടെയും വട്ടശ്ശേരില്‍ തിരുമേനിയുടെയും ഗുരുനാഥനും നവോത്ഥാന നായകനുമായ മലങ്കര സഭാ തേജസ്സ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവാന്നാസ്യോസ് രണ്ടാമന്‍ മലങ്കര മെത്രാപ്പോലിത്തായുടെ (മാര്‍ ദീവാന്നാസ്യോസ് അഞ്ചാമന്‍) 101-ാം ഓര്‍മ്മപ്പെരുന്നാള്‍ പരിശുദ്ധ പിതാവിന്റെ സ്മാരക കബറിടം സ്ഥിതിചെയ്യുന്ന കുന്നംകുളം സെന്റ് തോമസ് കിഴക്കേ പുത്തന്‍പള്ളിയില്‍ 2011 ജൂലായ് 17,18 (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കപ്പെടുന്നു.തിരുമേനിയുടെ 102-ാം ഓര്‍മ്മപ്പെരുന്നാള്‍ 2011 ജൂലൈ ആറ് മുതല്‍ 12 വരെ കോട്ടയം പഴയ സെമിനാരിയില്‍ നടക്കും.നോട്ടീസ്
അഭി. ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പോലിത്ത
റാന്നി ഹോളി ട്രിനിറ്റി ആശ്രമ സ്ഥാപകനും തിരുവനന്തപുരം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലിത്തായുമായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ കാലം ചെയ്ത അഭി. ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പോലിത്തായുടെ പന്ത്രണ്ടാം ശ്രാദ്ധപ്പെരുന്നാള്‍ തിരുവനന്തപുരം ഭദ്രാസനത്തിലും അദ്ദേഹം കബറടങ്ങിയിരിക്കുന്ന റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിലും വച്ച് ജൂലൈ 22,23 തീയതികളില്‍ നടത്തപ്പെടുന്നു
എന്റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്