മലങ്കര സഭയുടെ ഡല്‍ഹി ഭദ്രാസനാധിപനായിരുന്ന കാലം ചെയ്‌ത
ഇയ്യോബ് മാര്‍ പീലക്‌സിനോസിന്റെ കബറടക്ക ശുശ്രൂഷ ഇന്ന് ഉച്ചകഴിഞ്ഞ്
രണ്ടിന് പത്തനാപുരം മൗണ്ട് താബോര്‍ ദയറാ ചാപ്പലില്‍ ആരംഭിക്കും.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാത്തോലിക്കാ ബാവ എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലും സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരുടെ സഹകാര്‍മികത്വത്തിലും കബറടക്ക ശുശ്രൂഷ നടക്കും. പത്തനാപുരം മൗണ്ട് താബോര്‍ ദയറാ ചാപ്പലിന്റെ തെക്ക് വശത്ത് പ്രത്യേകം തയാറാക്കിയ കല്ലറയിലാണു ഭൗതികശരീരം കബറടക്കുക.
ദയറാ സ്‌ഥാപകനും മാര്‍ പീലക്‌സിനോസിന്റെ ആത്മീയ ഗുരുവുമായ തോമാ മാര്‍ ദിവന്നാസിയോസ്, സഖറിയാ മാര്‍ ദിവന്നാസിയോസ് എന്നിവരുടെ കബറും സ്‌ഥിതിചെയ്യുന്നത് മൗണ്ട് താബോര്‍ ദയറായിലാണ്. കബറടക്ക ശുശ്രൂഷയില്‍ കേരളത്തിലെ പ്രമുഖ രാഷ്‌ട്രീയ-സാംസ്‌കാരിക-മത നേതാക്കള്‍ പങ്കെടുക്കും
കബറടക്കശുശ്രൂഷയുടെ തല്‍സമയ സംപ്രേഷണം സഭയുടെ ഔദ്യോഗിക വെബ് ടി.വിയായ ഗ്രീഗോറിയന്‍ ടി.വിയിലൂടെ ഉണ്ടായിരിക്കുന്നതാണ്. രാവിലെ മുതല്‍ ശുശ്രൂഷ അവസാനിക്കുന്നതുവരെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. വിലാസം www.orthodoxchurch.tv. ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 3 മണി വരെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും