എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Nov 20, 2011

ഇയ്യോബ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത കാലം ചെയ്തു

മലങ്കര സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ ഇയ്യോബ്‌ മാര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്ത (73) കാലംചെയ്‌തു. സെപ്‌റ്റംബര്‍ 6 മുതല്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വൃക്ക സംബന്ധമായ രോഗത്തിനു ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം. നേരത്തേ ഒരുവര്‍ഷത്തോളം ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. ഉച്ചയ്‌ക്ക് 12-ന്‌ ആശുപത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരത്തില്‍ നൂറുണകണക്കിനു വിശ്വാസികള്‍ അന്തിമോപചാരമര്‍പ്പിച്ചു. മെത്രാപ്പോലീത്തമാരായ യാക്കോബ്‌ മാര്‍ ഐറേനിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ എന്നിവര്‍ പ്രാര്‍ഥന നടത്തി.


ഉച്ചയ്‌ക്കു രണ്ടരയോടെ പരിശുദ്ധ കാതോലിക്ക ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവ ആശുപത്രി ചാപ്പലിലെത്തി പ്രാര്‍ഥിച്ചു. മൂന്നുമണിക്ക്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി.പി. സജീന്ദ്രന്‍ എം.എല്‍.എ. എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു. മൂന്നരയോടെ ഭൗതികശരീരം വിലാപയാത്രയായി കോലഞ്ചേരി കാതോലിക്കേറ്റ്‌ സെന്ററിലെത്തിച്ച്‌ പൊതുദര്‍ശനത്തിനുവച്ചു. വൈകിട്ട്‌ 6.45-ന്‌ ഭൗതികശരീരം വിലാപയാത്രയായി കോട്ടയം പഴയ സെമിനാരിയിലെത്തിച്ചു. ഇന്നു രാവിലെ ശുശ്രൂഷകള്‍ക്കുശേഷം വിലാപയാത്രയായി തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, അടൂര്‍ വഴി പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറായിലേക്കു കൊണ്ടുപോകും. നാളെ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറാ ചാപ്പലില്‍ ബസേലിയോസ്‌ ദിദിമോസ്‌ പ്രഥമന്‍ വലിയ ബാവായുടെയും ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും പ്രധാന കാര്‍മികത്വത്തിലും സഭയിലെ മറ്റ്‌ മെത്രാപ്പോലീത്താമാരുടെസഹകാര്‍മികത്വത്തിലും കബറടക്ക ശുശ്രൂഷ നടക്കും. ഇന്നലെ വൈകിട്ട്‌ കോട്ടയം പഴയ സെമിനാരിയില്‍ എത്തിച്ച ഭൗതികശരീരത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ വന്‍ ജനാവലിയാണ്‌ എത്തിയത്‌.


1939 മേയ്‌ 8 ന്‌ തിരുവല്ലാ മേപ്രാല്‍ കണിയാന്തറ കുടുംബത്തില്‍ ജനിച്ച മെത്രാപ്പോലീത്ത 16-ാം വയസില്‍ പത്തനാപുരം മൗണ്ട്‌ താബോര്‍ ആശ്രമാംഗമായി. ആശ്രമ സ്‌ഥാപകന്‍ തോമാ മാര്‍ ദിവന്നാസിയോസിന്റെ ശിക്ഷണത്തില്‍ സന്യാസവ്രതം സ്വീകരിച്ചു. 1991 ഏപ്രില്‍ 30 ന്‌ ഡല്‍ഹി ഭദ്രാസന സഹായമെത്രാപ്പോലീത്തയും 1996 ല്‍ മെത്രാപ്പോലീത്തയായി. ഭദ്രാസന ഭരണത്തോടൊപ്പം വിവിധ സാമൂഹിക സേവന പദ്ധതികള്‍ നടപ്പിലാക്കാന്‍ നേതൃത്വം നല്‍കി.