എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Nov 2, 2011

പരുമല പെരുന്നാള്‍ കൊടിയിറങ്ങി


വിശ്വാസികള്‍ക്കു മാര്‍ഗദീപം പകര്‍ന്ന്‌ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിനു കൊടിയിറങ്ങി. സമാപനത്തോടനുബന്ധിച്ച്‌ ഇന്നലെ ഉച്ചയ്‌ക്കുശേഷം രണ്ടു മണിയോടെ കബറിങ്കല്‍ പ്രാര്‍ത്ഥനയ്‌ക്കു ശേഷമാരംഭിച്ച റാസ പള്ളിയുടെ പടിഞ്ഞാറെ കുരിശടി വലംവച്ച്‌ കുരിശുംമൂട്‌ റോഡിലൂടെ പ്രധാനവീഥിയിലെത്തി വടക്കേ കുരിശടി വഴി പള്ളിയിലെത്തി.

പരുമല സെമിനാരി മാനേജര്‍ ഫാ. എം.ഡി. യൂഹാനോന്‍ റമ്പാന്‍, ജേക്കബ്‌ തോമസ്‌ അരികുപുറം, തോമസ്‌ ടി. പരുമല, ജി. ഉമ്മന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആശീര്‍വാദത്തിനുശേഷം കൊടിയിറങ്ങിയതോടെ പെരുന്നാളാഘോഷങ്ങള്‍ക്കു സമാപ്‌തിയായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ പദയാത്രാസംഘങ്ങള്‍ ഇക്കുറി എത്തിയതായി സെമിനാരി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാവിലെ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്‌ക്ക് ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന്‌ നടന്ന കാതോലിക്കേറ്റ്‌ ശതാബ്‌ദി ഉദ്‌ഘാടന സമ്മേളനം ബസേലിയോസ്‌ മാര്‍ത്തോമ ദിദിമോസ്‌ പ്രഥമന്‍ വലിയബാവ ഉദ്‌ഘാടനം ചെയ്‌തു. ഡോ. യാക്കോബ്‌ മാര്‍ ഐറേനിയോസ്‌ മുഖ്യപ്രഭാഷണം നടത്തി. ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. ശതാബ്‌ദിയുടെ ഭാഗമായി കാതോലിക്ക ബാവ പ്രാവിനെ ആകാശത്തേക്കു പറത്തിവിട്ടു.

തുടര്‍ന്ന്‌ കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും സഭാ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ക്കു വാഴ്‌വും നല്‍കി. ഉച്ചയ്‌ക്കു നടന്ന മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ് വിദ്യാര്‍ഥി പ്രസ്‌ഥാനസംഗമം കാതോലിക്ക ബാവ ഉദ്‌ഘാടനം ചെയ്‌തു. പൗലോസ്‌ മാര്‍ പക്കോമിയോസ്‌ അധ്യക്ഷത വഹിച്ചു. ഡോ. ടിജുതോമസ്‌ ഐ.ആര്‍.എസ്‌. മുഖ്യപ്രഭാഷണം നടത്തി. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, എം.ഡി. യൂഹാനോന്‍ റമ്പാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു