പൗലോസ് മാര്‍ ഗ്രിഗോറിയോസിന്റെ ചിന്താലോകത്തെ പുതിയ തലമുറയ്‌ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന 'ഗ്രിഗോറിയന്‍ വിഷന്‍' എന്ന പുതിയ പുസ്‌തകം നവംബര്‍ 24 നു കോയത്ത് ഓര്‍ത്തോഡോക്‌സ് തിയോളോജിക്കല്‍ സെമിനാരിയില്‍ പ്രകാശനം ചെയ്‌തു. ഇന്ത്യയിലെ ഓര്‍ത്തോഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ് പൌലോസ് കാതോലിക്ക ബാവയാണ് പുസ്‌തക പ്രകാശനം നിര്‍വഹിച്ചത്. ഗ്രിഗോറിയന്‍ സ്‌റ്റഡി സര്‍ക്കിള്‍ സ്‌ഥാപിക്കുകയും അതിലൂടെ അനേക വര്‍ഷങ്ങളായി ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ചിന്തകളെ പ്രചരിപ്പിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന ശ്രീ ജോണ്‍ കുന്നത്ത് ആണ് ഗ്രന്ഥകര്‍ത്താവ്.
ഓര്‍ത്തോഡോക്‌സ് വൈദിക സെമിനാരിയുടെ പ്രധാനാധ്യാപകനും ദൈവശാസ്‌ത്ര പണ്ഡിതനുമായ കെ. എം. ജോര്‍ജാണ് പുസ്‌തകത്തിന്റെ അവതാരിക രചിച്ചിരിക്കുന്നുത്. ഓര്‍ത്തോഡോക്‌സ് വൈദിക സെമിനാരിയുടെ പ്രധാനാധ്യാപകനായ ബിജേഷ് ഫിലിപ്പ്, ഗാന്ധിയന്‍ ചിന്തകനായ എം. പി. മത്തായി, ഡോക്‌ടര്‍ ജോസഫ് തോമസ്, മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ ദിയസ്‌കൊറോസ് എന്നിവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു.