മലങ്കര സഭയുടെ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്തയായി ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസിനെ നിയമിക്കണമെന്ന് പഴയസെമിനാരിയില്‍ കൂടിയ മാനേജിംഗ് കമ്മറ്റി യോഗം ശിപാര്‍ശചെയ്‌തു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാതിരുമേനിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ഈയ്യോബ് മാര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്ത, റവ. കെ.ജി. ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. കെ.വി. ഗീവര്‍ഗീസ് എന്നിവരുടെ വേര്‍പാടില്‍ അനുശോചിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മുല്ലപ്പെരിയാര്‍ വിഷയം കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് രമ്യമായി പരിഹരിക്കണമെന്ന് അഭ്യര്‍ഥിച്ചു. തൃശൂര്‍ സീതാറാം ടെക്‌സൈ്‌റ്റല്‍സ് കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിതനായ ജേക്കബ് തോമസ് അരികുപുറം, കേരള ലാന്റ് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിതനായ ബെന്നി കക്കാട് എന്നിവരെ അനുമോദിച്ചു.
കുര്യാക്കോസ് മാര്‍ ക്ലീമീസ്, സഖറിയാ മാര്‍ അന്തോണിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം എന്നീ മെത്രാപ്പോലിത്തമാരും, വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, അല്‍മായ ട്രസ്‌റ്റി എം.ജി. ജോര്‍ജ് മുത്തൂറ്റ് എന്നിവര്‍ പ്രസംഗിച്ചു.