എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Jul 31, 2012

അബൂന്‍ പക്കോമിയോസ് പൌലോസ് കാലം ചെയ്തു

" ശ്രേഷ്ടാചാര്യ മശിഹ കൂദാശകളര്‍പ്പിച്ചോ-
ആചാര്യന്നേകുക  പുണ്യം നാഥാ സ്തോത്രം"


മലങ്കര സഭയുടെ മാവേലിക്കര ഭദ്രാസനാധിപനും പ്രാര്‍ത്ഥനായോഗം പ്രസിഡന്റും വിദ്യാര്‍ത്ഥി പ്രസ്ഥാനം വൈസ് പ്രസിഡന്റും ഓര്‍ത്തഡോക്സ് സെമിനാരി ഗവേണിംഗ് ബോര്‍ഡ് അംഗവുമായ അഭിവന്ദ്യ പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് ലേക്ക്ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മരണസമയത്ത് കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത സമീപം ഉണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് സ്വദേശമായ കുറിച്ചി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വൈകിട്ട് ആറിന് പരുമല പള്ളിയിലും എട്ടിന് മാവേലിക്കര പുതിയകാവ് പള്ളിയിലും പൊതുദര്‍ശനത്തിന് വയ്ക്കും. 11ന് തേയോഭവന്‍ ആശ്രമത്തിലേക്ക് കൊണ്ടുപോകും. ആഗസ്റ് രണ്ടിന് രാവിലെ വിശുദ്ധ കുര്‍ബ്ബനായ്ക്കു ശേഷം റാന്നി ബഥനി ആശ്രമത്തിലേക്ക് കൊണ്ടുപോകും. കബറടക്കം ഉച്ചയ്ക്ക് മൂന്നിന്.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അഭിവന്ദ്യ മെത്രാപ്പോലീത്ത. സാധാരണ ചെക്കപ്പിന് എത്തിയ മെത്രാപ്പോലീത്തായെ ഓക്സിജന്റെ അളവ് കുറയുന്നത് കണ്ടതിനെ തുടര്‍ന്ന് കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ അധികൃതര്‍ തീവൃപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാവിലെ പരിശുദ്ധ കാതോലിക്ക ബാവായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മാര്‍ പക്കോമിയോസിനെ സന്ദര്‍ശിച്ചു.
കോട്ടയം കുറിച്ചി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഇടവകയില്‍ കോലത്തുകളത്തില്‍ കെ.കെ. ജോണിന്റെ മകനായി 1946 ജനുവരി 26ന് ജനിച്ചു. കേരള സര്‍വകലാശാലയില്‍ നിന്നും ബി.എ., എം.എ. ബിരുദങ്ങളും സെറാമ്പൂര്‍ സര്‍വകലാശാലയില്‍ നിന്നു ബി.ഡി. ബിരുദവും കരസ്ഥമാക്കി. 1974 ജനുവരി 8ന് വൈദികനായി. റാന്നി-പെരുനാട് ബഥനി ആശ്രമാംഗമാണ്.
1992 സെപ്റ്റംബര്‍ 10ന് പരുമല സെമിനാരിയില്‍ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മേല്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. 1992 ഡിസംബര്‍ 19ന് റമ്പാനായി. 1993 ആഗസ്റ് 16ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ "പൌലോസ് മാര്‍ പക്കോമിയോസ്'' എന്ന നാമത്തില്‍ എപ്പിസ്ക്കോപ്പയാക്കി. ഇടുക്കി-അങ്കമാലി ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്ത, ബാലിക സമാജം-സ്ത്രീ സമാജം എന്നിവയുടെ പ്രസിഡന്റ്, എം.ഡി. കോര്‍പ്പറേറ്റ് സ്കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.