എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്
Showing posts with label VISWASAM. Show all posts
Showing posts with label VISWASAM. Show all posts

Jan 10, 2012

നീതികരണമുണ്ടോ ഈ പ്രാര്‍ത്ഥനയ്ക്ക് ?

വധശ്രമ കേസിലെ പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചിട്ടും അവരുടെ അറസ്റ് വൈകിപ്പിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെ യാക്കോബായ വിഭാഗം കോതമംഗലത്ത് ‘പ്രാര്‍ത്ഥനായജ്ഞം’ എന്ന പേരില്‍ നടത്തുന്ന പരിപാടിക്ക് നീതികരണമില്ലെന്ന് ഓര്‍ത്തഡോക്സ് സഭാ വൈദിക ട്രസ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്. ഉപവാസവും പ്രാര്‍ത്ഥനയും അക്രമികളെ രക്ഷപ്പെടുത്താനായി തരം താഴ്ത്തരുത്. സംഘര്‍ഷം സൃഷ്ടിച്ച് പള്ളികള്‍ പൂട്ടിക്കുകയും, അനധികൃതമായി പള്ളികള്‍ കൈയ്യേറുകയും ചെയ്യുന്ന പതിവ് ആവര്‍ത്തിക്കുന്നത് അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും.
കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ഫാ. ജോണ്‍ മൂലാമറ്റത്തിന് നേരെ ഭീഷണി ഉണ്ടായപ്പോള്‍ കോടതി നിര്‍ദ്ദേശാനുസരണം ഇടപെട്ട പുത്തന്‍കുരിശ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു കെ. സ്റീഫനെ തലക്ക് കമ്പിവടികൊണ്ടടിച്ചു വീഴ്ത്തുന്ന രംഗം ദൃശ്യമാധ്യമങ്ങള്‍ കാണിച്ചതാണ്. പ്രതികളെ വ്യക്തമായും തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന യാക്കോബായ വാദം കുറ്റവാളികളെ രക്ഷപെടുത്താനുള്ള അടവാണ്. വിവിധ മതവിഭാഗങ്ങളും സഭകളും സഹകരിച്ച് കഴിയേണ്ട കേരളത്തില്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ അക്രമത്തിന്റെ തേര്‍വാഴ്ച നടത്തി നിയമപാലകര്‍ക്ക് പോലും രക്ഷയില്ലാ എന്ന അവസ്ഥ സൃഷ്ടിക്കുന്നത് അനുവദിക്കാനാവില്ല. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.