വധശ്രമ കേസിലെ പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചിട്ടും അവരുടെ അറസ്റ്
വൈകിപ്പിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന
ലക്ഷ്യത്തോടെ
യാക്കോബായ വിഭാഗം കോതമംഗലത്ത് ‘പ്രാര്‍ത്ഥനായജ്ഞം’ എന്ന പേരില്‍ നടത്തുന്ന
പരിപാടിക്ക് നീതികരണമില്ലെന്ന് ഓര്‍ത്തഡോക്സ് സഭാ വൈദിക ട്രസ്റി ഫാ. ഡോ.
ജോണ്‍സ് എബ്രഹാം കോനാട്ട്. ഉപവാസവും പ്രാര്‍ത്ഥനയും അക്രമികളെ
രക്ഷപ്പെടുത്താനായി തരം താഴ്ത്തരുത്. സംഘര്‍ഷം സൃഷ്ടിച്ച് പള്ളികള്‍
പൂട്ടിക്കുകയും, അനധികൃതമായി പള്ളികള്‍ കൈയ്യേറുകയും ചെയ്യുന്ന പതിവ്
ആവര്‍ത്തിക്കുന്നത് അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും.
കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ഫാ. ജോണ്‍ മൂലാമറ്റത്തിന് നേരെ ഭീഷണി ഉണ്ടായപ്പോള്‍ കോടതി നിര്‍ദ്ദേശാനുസരണം ഇടപെട്ട പുത്തന്‍കുരിശ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു കെ. സ്റീഫനെ തലക്ക് കമ്പിവടികൊണ്ടടിച്ചു വീഴ്ത്തുന്ന രംഗം ദൃശ്യമാധ്യമങ്ങള്‍ കാണിച്ചതാണ്. പ്രതികളെ വ്യക്തമായും തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന യാക്കോബായ വാദം കുറ്റവാളികളെ രക്ഷപെടുത്താനുള്ള അടവാണ്. വിവിധ മതവിഭാഗങ്ങളും സഭകളും സഹകരിച്ച് കഴിയേണ്ട കേരളത്തില്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ അക്രമത്തിന്റെ തേര്‍വാഴ്ച നടത്തി നിയമപാലകര്‍ക്ക് പോലും രക്ഷയില്ലാ എന്ന അവസ്ഥ സൃഷ്ടിക്കുന്നത് അനുവദിക്കാനാവില്ല. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.