വിശുദ്ധ യൂഹാനോന്‍ മംദാനയുടെ മദ്യസ്ഥതയാല്‍ അനുഗ്രഹീതം ആയ കടമ്മനിട്ട പള്ളിയില്‍ 169 മത് പള്ളിപെരുന്നാളും കണ്‍വെന്ഷനും ജനുവരി 15 മുതല്‍ 21 വരെ തീയതികളില്‍ (മകരം 6 , 7) നടത്തപെടുന്നു. 15 നു കൊടിയേറ്റ് ,17 , 18 , 19 ദിവസങ്ങളില്‍ ഫാ. രെഞ്ചു പി കോശി അടൂര്‍, ഫാ. വില്‍സണ്‍ മാത്യു, ഫാ. ജോര്‍ജി ജോസഫ് അടൂര്‍ എന്നിവര്‍ വചന ശുശ്രുഷക്കു നേതൃത്വം നല്‍കും. 20 നു രാവിലെ പഴയപള്ളിയില്‍ പിതൃസ്മൃതി, വൈകിട്ട് റാസ, സമാപന ദിവസമായ 21നു വന്ദ്യ പത്രോസ് തോമസ് റമ്പാച്ചന്റെ (താബോര്‍ ദയറ)മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന. കുര്‍ബാനക്കുള്ള പേരുകള്‍ kadammanittapally@gmail.com എന്ന വിലാസത്തില്‍ 20നു മുന്പായി അപേക്ഷ /ഓര്മ എന്നു തരംതിരിച്ചു അയക്കുക.
Post your suggestions at www.kadammanittapally.com
Posted by John Samuel Vekal