മലങ്കരസഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ ത്രിക്കുന്നത്ത് സെമിനാരിപള്ളിയില്‍ കബറടങ്ങിയിട്ടുള്ള നാല് സഭാ പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ചു മലങ്കരസഭയും യാക്കോബായ സഭയും വെവ്വോറെ ആരാധന നടത്തി. സെമിനാരി ചാപ്പലിലെ കുര്‍ബ്ബാനയ്ക്ക് ശേഷം മലങ്കരസഭാ വിശ്വാസികള്‍
കബറിടത്തില്‍ നടത്തിയ ധൂപപ്രാര്‍ത്ഥനയ്ക്ക് പരിശുദ്ധ ബസേലിയോസ്
മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ പ്രധാന കാര്‍മികത്വം
വഹിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ സുന്നഹദോസ് സെക്രട്ടറി ഡോ.
മാത്യൂസ് മാര്‍ സേവേറിയോസ്, പൌലോസ് മാര്‍ പക്കോമിയോസ്, യൂഹാനോന്‍ മാര്‍
പോളിക്കാര്‍പ്പസ്, വൈദിക ട്രസ്റി ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, അല്‍മായ
ട്രസ്റി എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ്, അസോസിയേഷന്‍ സെക്രട്ടറി ഡോ.
ജോര്‍ജ്ജ് ജോസഫ്, ഭദ്രാസന സെക്രട്ടറി മത്തായി ഇടയനാല്‍
കോര്‍-എപ്പിസ്കോപ്പാ, സെമിനാരി മാനേജര്‍ ഫാ. യാക്കോബ് തോമസ് എന്നിവര്‍
പങ്കെടുത്തു. പത്ത് മിനിറ്റ് വീതമാണ് ഇരുവിഭാഗങ്ങള്‍ക്കും ജില്ലാ
ഭരണകൂടം അനുവദിച്ചിരുന്നത്. കബറിടത്തില്‍ കുര്‍ബ്ബാന
അര്‍പ്പിച്ചതായി തോമസ് പ്രഥമന്‍ ബാവാ പിന്നീട് പറഞ്ഞു. ഇത്
വിവാദത്തിനിടയാക്കി. 10 മിനിറ്റുകൊണ്ട് കുര്‍ബ്ബാന അര്‍പ്പിക്കാന്‍
സാധ്യമല്ല. കുര്‍ബ്ബാന അര്‍പ്പിക്കാനുള്ള ബലിപീഠവും തിരുവസ്തുക്കളും അവിടെ
ഉണ്ടായിരുന്നില്ല. ഇത് കുര്‍ബ്ബാനയെ തന്നെ അവഹേളിക്കുന്നതിന്
തുല്യമാണ്-പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു.തല്‍സ്ഥിതി പാലിക്കാനുള്ള
ജില്ലാ അധികൃതരുടെ നിര്‍ദ്ദേശം ലംഘിച്ച് അനധികൃത കയ്യേറ്റത്തിന്
എതിര്‍വിഭാഗം ശ്രമിച്ചതായി പരിശുദ്ധ ബാവാ ആരോപിച്ചു
എന്റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്
Malankara Archive
-
▼
2012
(48)
-
▼
January
(11)
- തൃക്കുന്നത്തു പള്ളിയില്‍ സഭ ആരാധന നടത്തി
- ത്രിക്കുന്നത്ത് പെരുന്നാളിന് കൊടികയറി
- വൈദീക ട്രസ്ടീ : ഫാ. എം. ഓ. ജോണിന് സാധ്യത
- പഴയ സെമിനാരിയില്‍ ചരിത്ര മ്യൂസിയം
- പുലിക്കോട്ടില്‍ തിരുമേനി
- ജേക്കബ് കൊച്ചേരിക്ക് “വിദ്യാഅമൃത” അവാര്‍ഡ്
- മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്സ് കണ്വെന്ഷന് ജന...
- നീതികരണമുണ്ടോ ഈ പ്രാര്‍ത്ഥനയ്ക്ക് ?
- കടമ്മനിട്ടപള്ളി പെരുന്നാള്‍ 15നു കൊടിയേറും
- വാകത്താനം സെന്റ് ജോണ്‍സ് വലിയപള്ളി കൂദാശ ഇന്നും നാ...
- ഓര്‍മ്മ പെരുന്നാളുകള്‍ - Jan 2012
-
▼
January
(11)