മലങ്കരസഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ ത്രിക്കുന്നത്ത് സെമിനാരി
പള്ളിയിലെ പെരുന്നാളിന് തുടക്കമായി, ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍
മാര്‍ പോളികാര്‍പ്പസ് കൊടിഉയര്‍ത്തി.
തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന കടവില്‍ പൌലോസ് മാര്‍
അത്തനാസിയോസ്, കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍ അത്തനാസിയോസ്,
വയലിപ്പറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രിഗോറിയോസ്, ഡോ. ഫിലിപ്പോസ് മാര്‍
തെയോഫിലോസ്, ശാസ്താംകോട്ട ഏലിയാ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന ബസേലിയോസ്
മാര്‍തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവ എന്നീ പിതാക്കന്‍മാരുടെ
സംയുക്ത ഓര്‍മപ്പെരുന്നാളാണ് 24 മുതല്‍ 26 വരെ നടക്കുന്നത്. ചൊവ്വാഴ്ച
ഭദ്രാസന വനിതാ സമാജം സമ്മേളനം ഭദ്രാസന മെത്രാപ്പോലീത്ത
യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച നടക്കുന്ന
വിശുദ്ധ കുര്‍ബാനയ്ക്കും ധൂപപ്രാര്‍ഥനയ്ക്കും കാതോലിക്കാ ബാവ ബസേലിയോസ്
മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന്
യുവജന സമ്മേളനം. വ്യാഴാഴ്ച കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ചസദ്യ
എന്നിവയുമുണ്ടാകും.
Read also 2011 Perunnal