എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Oct 12, 2010

പരുമല തീര്‍ത്ഥയാത്ര 2010



1.
വടക്കന്‍മേഖല
മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം വടക്കന്‍മേഖലയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 22-ാമത് പരുമല പദയാത്ര 2010 ഒക്ടോബര്‍ 30 ന് പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ മുളന്തുരുത്തിയില്‍നിന്ന് ആരംഭിക്കും. അങ്കമാലി, കണ്ടനാട്, കൊച്ചി, തൃശൂര്‍, കുന്നംകുളം, മലബാര്‍, സുല്‍ത്താന്‍ ബത്തേരി ഭദ്രാസനങ്ങളിലെ യുവജനപ്രസ്ഥാന പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിചേരുമെന്ന് ഫാ. ജിയോ ജോര്‍ജ്ജ്, ജിന്‍സ് ചേന്നംപള്ളി എന്നിവര്‍ അറിയിച്ചു. മുളന്തുരുത്തി കാതോലിക്കേറ്റ് സെന്ററില്‍ രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലിത്താ തീര്‍ത്ഥയാത്രയെ ആശീര്‍വദിച്ചു യാത്രയാക്കും
Read News at
Catholicate News

2.
കൈപ്പട്ടൂര്‍
മലങ്കരയില്‍ ആദ്യമായി പരുമല പദയാത്ര ആരംഭിച്ച ഒന്നായ കൈപ്പട്ടൂര്‍ മാര്‍ ഇഗ്നെഷിയസ് ദേവാലയത്തില്‍നിന്നും പദയാത്ര ഒക്ടോബര്‍ 31 നു പുറപ്പെടും, നവ.1 നു വൈകിട്ട് പരുമലയില്‍ എത്തും

3.കടമ്മനിട്ട
കടമ്മനിട്ട ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ നിന്നുള്ള 25 മത് പദയാത്ര നവ 1 നു രാവിലെ 5 മണിക്ക് പുറപെടും, വികാരി ഫാദര്‍ ഗബ്രിയേല്‍ ജോസഫ്‌ നേതൃത്തം നല്‍കും

4.Bangalore Region
The Padyatra from Bangalore region will start on 31st October from St:Mary's orthodox church.The piligrims will reach chengannur by train on Nov 1st and will go to parumala after rest and reception there in chenagannur orthodox church.The Metropolitan of Banglore diocese Dr. Abraham mar Seraphin will receive the pilgrims in changannur and will start to parumala church by 2:30 PM.

5.കോട്ടയം സെന്‍ട്രല്‍
മലങ്കര ഓര്‍ത്തഡോക്സ് സഭ കോട്ടയം സെന്‍ട്രല്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 108-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പദയാത്ര നവംബര്‍ ഒന്നിന് പുത്തനങ്ങാടി കുരിശുപള്ളിയില്‍ നിന്ന് ആരംഭിക്കും. വൈകിട്ട് ആറിന് കബറിടത്തില്‍ എത്തിച്ചേരും. ഫാ. എബ്രഹാം കോര ജനറല്‍ കണ്‍വീനറായി കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി.

Oct 10, 2010

ഓര്‍മ്മ പെരുന്നാളുകള്‍ ‍ - Oct 2010

" ശ്രേഷ്ടാചാര്യ മശിഹ കൂദാശകളര്‍പ്പിച്ചോ-
ആചാര്യന്‍മാര്‍ക്കേകുക പുണ്യം നാഥാ സ്തോത്രം"

1.ചേപ്പാട് ഫിലിപ്പോസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലിത്ത
ചേപ്പാട് ഫിലിപ്പോസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലിത്തായുടെ 155-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 11, 12 തീയതികളില്‍.

2.ഡോ. സ്തേഫാനോസ് മാര്‍ തേവോദോസിയോസ്
കൊല്‍ക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലിത്താ ഡോ. സ്തേഫാനോസ് മാര്‍ തേവോദോസിയോസിന്റെ മൂന്നാമത് ഓര്‍മ്മപ്പെരുന്നാള്‍ 2010 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 5 വരെ വിവിധ പരിപാടികളോടെ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഭിലായ് സെന്റ് തോമസ് ആശ്രമത്തില്‍ ആചരിക്കുന്നു.


Updated on 10/13

ചേപ്പാട് വലിയപള്ളി പെരുന്നാള്‍ സമാപിച്ചു

ചേപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ കബറടങ്ങിയിരിക്കുന്ന അഭി. ഫിലിപ്പോസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലിത്തായുടെ 155-ാമത് ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. ഒക്ടോബര്‍ 11,12 തീയതികളിലായി നടന്ന പ്രധാന പെരുന്നാള്‍ ചടങ്ങുകള്‍ക്ക് അഭി.മെത്രാപ്പോലിത്താമാര്‍ കാര്‍മികത്വം വഹിച്ചു. PHOTO GALLERY ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബ്ബാനയില്‍ അഭി. പൌലൊസ് മാര്‍ പക്കോമിയോസ്, അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ്, അഭി. ജോഷ്വാ മാര്‍ നിക്കോദിമോസ്, അഭി. സഖറിയാസ് മാര്‍ അപ്രേം, അഭി. ഏബ്രഹാം മാര്‍ സെറാഫിം എന്നീ മെത്രാപ്പോലീത്തമാരും സഹകാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ചേപ്പാട് മാര്‍ ദിവന്നാസിയോസ് മെറിറ്റ് അവാര്‍ഡ് വിതരണം, സഹായനിധി വിതരണം, സ്മൃതിഫലക അനാഛാദനം തുടങ്ങിയവ നടത്തി. പരിശുദ്ധ പിതാക്കന്മാര്‍ ശ്ശൈഹിക വാഴ്വ് നടത്തി വിശ്വാസ സമൂഹത്തെ ആശീര്‍വദിച്ചു. തുടര്‍ന്ന് വിഭവസമൃദ്ധമായ സമൂഹവിരുന്നും ഉണ്ടായിരുന്നു. വൈകിട്ട് റാസയെത്തുടര്‍ന്ന് പെരുന്നാള്‍ കൊടിയിറക്ക് കര്‍മം അഭി. പൌലൊസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലിത്ത നിര്‍വഹിച്ചു. തിങ്കളാഴ്ച വൈകുന്നേരം പെരുന്നാള്‍ സന്ധ്യാനമസ്കാരത്തിനു മെത്രാപ്പോലിത്താമാരായ അഭി. ജോഷ്വാ മാര്‍ നിക്കോദിമോസ്, അഭി. ഏബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അഭി. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലിത്ത മാര്‍ ദിവന്നാസിയോസ് അനുസ്മരണ പ്രസംഗം നടത്തി.പരുമല സെമിനാരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഔദ്യോഗിക വെബ് ടി.വിയായ ഗ്രീഗോറിയന്‍ ടി.വി രണ്ടു ദിവസത്തെയും പെരുന്നാള്‍ ചടങ്ങുകള്‍ തല്‍സമയം സംപ്രേഷണം ചെയ്തിരുന്നു

Oct 6, 2010

 പരുമല പെരുന്നാള്‍ : പ്രധാന പന്തലിന് കാല്‍നാട്ടി

മലങ്കരയുടെ മഹാപരിശുദ്ധനായ പരുമല തിരുമേനിയുടെ 108-മത് ഓര്‍മ്മപ്പെരുന്നാളിന്റെ പ്രധാന പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം ശ്രേഷ്ഠ നിയുക്ത കാതോലിക്ക അഭി. പൌലൊസ് മാര്‍ മിലിത്തിയോസ് നിര്‍വഹിച്ചു. ചടങ്ങില്‍ അഭി. പൌലൊസ് മാര്‍ പക്കോമിയോസ്, അഭി. ഡോ. തോമസ് മാര്‍ അത്താനാസിയോസ്, അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്, ഫാ.എം.ഡിയൂഹാനോന്‍ റമ്പാന്‍, ഫാ.കെ.വി.ജോസഫ് റമ്പാന്‍, ഫാ. സൈമണ്‍ സക്കറിയ ഫാ.ഡോ.ഒ.തോമസ്, ഡോ.ജോര്‍ജ്ജ് ജോസഫ്, ഫാ.തോമസ് തേക്കില്‍, ജേക്കബ് തോമസ് അരികുപുറം, തോമസ് ടി. പരുമല, ജി.ഉമ്മന്‍, എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു

Catholicate News

ജീവന്‍ പണയംവച്ചും പരുമലപ്പള്ളി സംരക്ഷിക്കാന്‍ പരി. കാതോലിക്കാ ബാവായുടെ ആഹ്വാനം

കൊച്ചി: പരുമലപ്പള്ളിയില്‍ വിഷവിത്തു പാകാനുള്ള യാക്കോബായ വിഭാഗത്തിന്റെ ശ്രമം ജീവന്‍ പണയംവച്ചും ചെറുക്കണമെന്ന്‌ ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ വിശ്വാസികളെ ആഹ്വാനം ചെയ്‌തു.
പള്ളിയും സ്‌ഥാപനങ്ങളും പരിപാലിക്കാന്‍ താനെടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും വിശ്വാസികളുടെ പിന്തുണ ആവശ്യപ്പെട്ടുള്ള ബാവയുടെ കല്‍പന ഞായറാഴ്‌ച പള്ളികളില്‍ വായിക്കും.
പരുമല തിരുമേനിയുടെ പെരുന്നാള്‍ അടുത്തമാസം 1, 2 തീയതികളിലാണ്‌. ഇതു മുന്നില്‍കണ്ട്‌ നടത്തുന്ന മറുവിഭാഗത്തിന്റെ നീക്കം തടയാന്‍ വിശ്വാസികള്‍ക്കു ചുമതലയുണ്ടെന്നു കല്‍പനയില്‍ പറയുന്നു.

പരുമല പള്ളിക്കുമേല്‍ വിഘടിത വിഭാഗത്തിന് അവകാശമില്ല
പത്തനംതിട്ട : പരുമല സെമിനാരിയുടെ സ്‌ഥലം അന്തോഖ്യാ പാത്രിയര്‍ക്കീസിന്റെ പേരിലാണെന്നുള്ള വിഘടിത വിഭാഗത്തിന്വാദം സത്യവിരുദ്ധമാണെന്നും പരുമല തിരുമേനിയുടെ നാമത്തില്‍ മറ്റൊരു പള്ളി പരുമലയില്‍ പണിയാന്‍ അനുവദിക്കില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്‌തമാക്കി.

പരുമല പള്ളിക്കുമേല്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നുള്ള യാക്കോബായ സഭയുടെ പ്രസ്‌താവനയ്‌ക്കു മറുപടിയായാണ്‌ ഓര്‍ത്തഡോക്‌സ് സഭ ഇക്കാര്യം സൂചിപ്പിച്ചത്‌. പരുമല സെമിനാരി സ്‌ഥിതി ചെയ്യുന്ന സ്‌ഥലം അരികുപുറത്ത്‌ കോരുത്‌ മാത്തന്‍ അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായിരുന്ന പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസിയോസിന്റെ പേര്‍ക്കാണ്‌ ആധാരം എഴുതിയിട്ടുള്ളത്‌. പാത്രിയര്‍ക്കീസ്‌ വിഭാഗത്തിന്‌ 25-ല്‍ അധികം കുടുംബങ്ങള്‍ പരുമലയില്‍ ഉണ്ടെന്ന വാദം സത്യവിരുദ്ധമാണ്‌. ലക്ഷങ്ങള്‍ വാഗ്‌ദാനം ചെയ്‌ത് ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നു വിശ്വാസികളെ അടര്‍ത്തി മാറ്റാനാണ്‌ ഇപ്പോഴത്തെ ശ്രമം.

പരുമല പള്ളിയുടെ പ്രധാന കവാടത്തില്‍ നിന്ന്‌ 200 മീറ്റര്‍ മാത്രം അകലെയാണ്‌ പുതിയ പള്ളിക്കായി പാത്രിയര്‍ക്കീസ്‌ വിഭാഗം സ്‌ഥലം വാങ്ങിയത്‌. പള്ളി നിര്‍മ്മിച്ച്‌ വിശുദ്ധന്റെ തിരുശേഷിപ്പ്‌ പ്രതിഷ്‌ഠിച്ച ശേഷം ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിത്‌. പെരുമ്പാവൂരില്‍ മലങ്കര വര്‍ഗീസിനെ പട്ടാപകല്‍ വെട്ടിക്കൊന്ന തീവ്രവാദ സംഘടനയായ 'കേഫ'യുടെ പിന്തുണയോടെയാണ്‌ പുതിയ പള്ളി നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്‌. ഇതിനെ ഏതുവിധേനയും ഓര്‍ത്തഡോക്‌സ് സഭ ചെറുക്കും.പാത്രിയര്‍ക്കീസ്‌ വിശ്വാസികള്‍ക്ക്‌ പരുമല പള്ളിയിലെത്തി ആരാധന നടത്താനുള്ള അവകാശമുണ്ട്‌. എന്നാല്‍ ഭരണം ഭാവിയില്‍ കൈയ്യാളാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടത്തുന്നത്‌. പള്ളിയുടെ പ്രധാന കവാടത്തിനു സമീപം ഒരു യാക്കോബായ വിശ്വാസിപോലും ഇല്ലെന്നിരിക്കെ പരുമല പള്ളിയെന്നപേരില്‍ 'സെന്റ്‌ ഗ്രീഗോറിയോസ്‌ യാക്കോബായ പള്ളി' പണിയുന്നതിനെയാണ്‌ ഓര്‍ത്തഡോക്‌സ് സഭ എതിര്‍ക്കുന്നത്‌. പരുമല തിരുമേനിയുടെ നാമത്തില്‍ പരുമലയിലെ ആദ്യപള്ളി എന്ന പാത്രിയര്‍ക്കീസ്‌ സഭയുടെ അവകാശവാദം തികച്ചും വാസ്‌തവ വിരുദ്ധമാണ്‌. പഴയ പരുമല പള്ളി ആശുപത്രി വളപ്പിലേക്ക്‌ മാറ്റി സ്‌ഥാപിച്ചപ്പോള്‍ 'സെന്റ്‌ ഗ്രീഗോറിയോസ്‌' പള്ളി എന്നാണ്‌ നാമകരണം ചെയ്‌തിട്ടുള്ളത്‌. അതുപോലെ പരുമല പള്ളിയുടെ കിഴക്കുഭാഗത്തുള്ള ചാപ്പലും പരുമല തിരുമേനിയുടെ നാമത്തില്‍ സ്‌ഥാപിച്ചിട്ടുള്ളതാണ്‌. പരുമലപള്ളി എന്നപേരില്‍ ഒരു ദേവാലയം മാത്രം നിലനില്‍ക്കെ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്‌ പണപ്പിരിവ്‌ നടത്താനുള്ള ശ്രമമാണിതെന്നും ഓര്‍ത്തഡോക്‌സ് സഭ ആരോപിച്ചു.

പത്രസമ്മേളനത്തില്‍ മാവേലിക്കര ഭദ്രാസനാധിപന്‍ പൗലോസ്‌ മാര്‍ പക്കോമിയോസ്‌ മെത്രാപ്പോലീത്ത, നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌ മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌, പരുമല സെമിനാരി മാനേജര്‍ എം.ഡി. യൂഹാനോന്‍ റമ്പാന്‍, അസി. മാനേജര്‍ ഫാ. സൈമണ്‍ സ്‌കറിയ, മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങളായ പ്രഫ. ജി. ജോണ്‍, പ്രഫ. ബാബു വര്‍ഗീസ്‌, ഫാ. വര്‍ഗീസ്‌ മാത്യു എന്നിവര്‍ പങ്കെടുത്തു

Source : Mangalam News

Sep 30, 2010

പരുമലയില്‍ ബദല്‍പള്ളി അനുവദിക്കില്ല


മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിടം സ്ഥിതിചെയ്യുന്ന മണ്ണില്‍ പരുമല പള്ളിക്ക് സമീപം ഒരു ബദല്‍ ദേവാലയം ഉണ്ടാക്കുവാന്‍ വിഘടിത വിഭാഗത്തെ അനുവദിക്കില്ലെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ നേതൃത്വം ഒറ്റക്കെട്ടായി തീരുമാനിച്ചു. പരിശുദ്ധ എപ്പിസ്കോപ്പല്‍ സിനഡ്, മാനേജിംഗ് കമ്മറ്റി, പരുമല സെമിനാരി കൌണ്‍സില്‍, പള്ളി പ്രതിനിധികള്‍
എന്നിവര്‍ ഒന്നിച്ചു പരുമല സെമിനാരിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

പരിപാവനമായ പരുമല പള്ളിയെ തൃക്കുന്നത്ത് സെമിനാരി വിഷയം പോലെ ആക്കിതീര്‍ക്കുവാന്‍ സഭാനേതൃത്വം ആഗ്രഹിക്കുന്നില്ല. അതിനാല്‍ വിഘടിത വിഭാഗത്തിന്റെ പള്ളിയോ മറ്റേതെങ്കിലും സ്ഥാപനമോ പരുമലയുടെ മണ്ണില്‍ ആരംഭിക്കുവാന്‍ അനുവദിക്കില്ല എന്ന് യോഗം ഒറ്റക്കെട്ടായി തീരുമാനിച്ചു. അതിനായി ജീവന്‍ വെടിയുംവരെ പോരാടുമെന്നും അംഗങ്ങള്‍ പ്രതിജ്ഞ ചെയ്തു. തീരുമാനം നടപ്പില്‍ വരുത്തുവാനും വിഘടിത നേതൃത്വത്തിന്റെ ഗുണ്ടായിസത്തെ നേരിടാനും സംയുക്ത യോഗം തീരുമാനിച്ചു. ഏതു സമയവും അറിയിച്ചാലും പരുമല പള്ളി സംരക്ഷിക്കുന്നതിനായി 101 പേരടങ്ങുന്ന പരുമല പള്ളി സംരക്ഷണ സേനാ നേതാക്കന്മാരെയും യോഗത്തില്‍വച്ച് തെരഞ്ഞെടുത്തു.

സേനാ നേതാക്കള്‍ ഓരോരുത്തരുടെയും കീഴില്‍ 50-തില്‍ അധികം അംഗങ്ങളുമുണ്ട്. ഭദ്രാസന സെക്രട്ടറിമാര്‍, ഭദ്രാസനത്തില്‍നിന്നുള്ള മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍, പരുമല കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നുള്ള പരുമല സെമിനാരി സംരക്ഷണ കോര്‍ കമ്മിറ്റിയും ഇതിനകം തന്നെ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

പരുമല സംഘര്‍ഷഭൂമിയാക്കരുത്‌: പരിശുദ്ധ കാതോലിക്കാബാവ
ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളും തീര്‍ഥാടനകേന്ദ്രമായി കരുതുന്ന പരുമലയെ സംഘര്‍ഷവേദിയാക്കാന്‍ ശ്രമിക്കരുതെന്നും മലങ്കരസഭ എക്കാലവും സമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണ്‌ നിലകൊണ്ടിട്ടുള്ളതെന്നും പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ പ്രസ്‌താവിച്ചു. പ്രഥമ ഭാരതീയ പരിശുദ്ധനായ പരുമല തിരുമേനിയുടെ പേരില്‍ ആശുപത്രികള്‍, ക്യാന്‍സര്‍ സെന്റര്‍, നഴ്‌സിംഗ്‌ കോളജ്‌, ഹൃദ്‌രോഗ ചികിത്സാകേന്ദ്രം, വൃദ്ധമന്ദിരം ധ്യാനമന്ദിരം, ഡി-അഡിക്ഷന്‍ സെന്റര്‍ തുടങ്ങിയ പൊതുജനോപകാരപ്രദമായ പല സ്‌ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ഈ പ്രദേശത്ത്‌ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുവാനാണ്‌ യാക്കോബായ വിഭാഗക്കാര്‍ ശ്രമിക്കുന്നത്‌.

ആരുടേയും ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്നത്‌ ഓര്‍ത്തഡോക്‌സ് സഭയുടെ നയമല്ല. ഇല്ലാത്ത അവകാശവും ഉടമസ്‌ഥതയും അനധികൃത മാര്‍ഗത്തിലൂടെ സ്‌ഥാപിച്ചെടുക്കാനുള്ള ശ്രമത്തെയാണ്‌ അംഗീകരിക്കാനാവാത്തത്‌. പരുമലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി ഏവരും പ്രാര്‍ഥിക്കണമെന്ന്‌ പരിശുദ്ധ ബാവാ ആഹ്വാനം ചെയ്‌തു

ആരാധനാ സ്വാതന്ത്യ്രം നിഷേധിക്കുന്നില്ല : ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്

പരുമല പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നതിനുള്ള സ്വാതന്ത്യ്രം ആര്‍ക്കും നിഷേധിച്ചിട്ടില്ലെന്നും ജാതിമതഭേതമെന്യേ ഏവരും ആശ്വാസകേന്ദ്രമായി കരുതുന്ന അഭയസ്ഥാനമാണതെന്നും ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ. യാക്കോബായ പുരോഹിത സ്ഥാനികള്‍ക്ക് ഇതുവരെ ഇവിടെ ഇല്ലാത്ത അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനായുള്ള നീക്കം അനുവദിക്കാനാവില്ല. കേവലം 5 കി. മി. മാത്രം വിസ്തീര്‍ണ്ണമുള്ള ചെറുദ്വീപായ പരുമലയിലാണ് പള്ളിയും, ആസ്പത്രി, നഴ്സിംഗ് കോളജ്, സോഷ്യല്‍ സയന്‍സ് കോളജ്, ക്യാന്‍സര്‍ സെന്റര്‍, ഹൃദ്രോഗ ചികിത്സാ കേന്ദ്രം, വൃദ്ധമന്ദിരം, ധ്യാന മന്ദിരം, ധ്യാനകേന്ദ്രം, ഓഡിറ്റോറിയം, ലഹരി വിമുക്തി ചികിത്സാലയം എന്നീ സ്ഥാപനങ്ങളും നിലകൊള്ളുന്നത്. ഇപ്പോള്‍ പാത്രിയര്‍ക്കീസ് പക്ഷത്തിന് ഒരു കുടുംബമോ ഇടവകയോ ഇല്ലാത്ത പരുമലദ്വീപില്‍ ഓര്‍ത്തഡോക്സ് കുടുംബങ്ങളെ സ്വാധീനിച്ച് കൃത്രിമ സാന്നിദ്ധ്യം സൃഷ്ടിക്കാനുള്ള ശ്രമം വിലപ്പോവില്ല. സമാധാനത്തിനും മതസൌഹാര്‍ദ്ദത്തിനും മാതൃകയായ പരുമലയെ സംഘര്‍ഷ വേദിയാക്കരുത്. സമാധാനം പുലരുന്ന ഇടങ്ങളില്‍ മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനുശേഷം സമവായത്തിന്റെ ഭാഷ സംസാരിക്കുന്ന വിഘടിത വിഭാത്തിന്റെ സ്ഥിരം പതിവ് അവസാനിപ്പിക്കണം

Sep 8, 2010

മദ്ധ്യസ്ഥ പ്രാര്‍ത്ഥനാവാരം : Sep 5 - 10



2010 സെപ്റ്റംബര്‍ 5 ഞായറാഴ്ച മലങ്കര ഓര്ത്തഡോക്സ് സഭ ആകമാനം മദ്ധ്യസ്ഥ പ്രാര്ത്ഥനാദിനമായി ആചരിച്ചു. അഖില മലങ്കര പ്രാര്ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്സെപ്റ്റംബര്‍ 5 മുതല്‍ 10 വരെ മദ്ധ്യസ്ഥ പ്രാര്ത്ഥനാവാരമായി കൊണ്ടാടുകയും ചെയ്യുന്നു

മദ്ധ്യസ്ഥ പ്രാര്ത്ഥനാവാരത്തിന്റെ സമാപനമായി അഖില മലങ്കര പ്രാര്ത്ഥനായോഗത്തിന്റെ നേതൃത്വത്തില്‍ 2010 സെപ്റ്റംബര്‍ 10 വെള്ളിയാഴ്ച രാവിലെ 9.30 മുതല്പരുമല സെമിനാരിയില്വച്ച് മദ്ധ്യസ്ഥ പ്രാര്ത്ഥനാ ധ്യാനം ക്രമീകരിച്ചിരിക്കുന്നു. പ്രാര്ത്ഥനായോഗത്തിന്റെ കേന്ദ്ര പ്രസിഡന്റ് അഭി. ഡോ. തോമസ് മാര്അത്താനാസിയോസ് മെത്രാപ്പോലിത്തായുടെ അദ്ധ്യക്ഷതയില്കൂടുന്ന യോഗത്തില്ബ്രഹ്മവാര്ഭദ്രാസന മെത്രാപ്പോലിത്ത അഭി. യാക്കോബ് മാര്ഏലിയാസ് ധ്യാനം നയിക്കുന്നതുമാണ്.

GOYC meeting from today(Sep 9)

മലങ്കര ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ അഞ്ചാമത് ഗള്‍ഫ് മേഖലാ സമ്മേളനം സെപ്റ്റംബര്‍ 9,10,11 തീയതികളില്‍ അബുദാബി സെന്റ് തോമസ് നഗറില്‍ (സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍) നടക്കുകയാണ്.

9-ന് വൈകിട്ട് 7.30-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്റെ മുഖ്യാതിഥി യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസര്‍ ലോകേഷ് മൈസൂര്‍ കപനായി ആയിരിക്കും. 11-ന് വൈകുന്നേരം 3.30-ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡോ.അബ്ദുള്‍ സമദ് സമദാനി മുഖ്യാതിഥിയായിരിക്കും. ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം പ്രസിഡന്റും അങ്കമാലി ഭദ്രാസനാധിപനുമായ അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലിത്ത, റവ.ഫാ. ഡോ. ജേക്കബ് കുര്യന്‍ (വൈസ് പ്രിന്‍സിപ്പല്‍, വൈദിക സെമിനാരി കോട്ടയം), വൈസ് പ്രസിഡന്റ് ഫാ. ജേക്കബ് മാത്യു ചന്ദ്രത്തില്‍, സെക്രട്ടറി ഫാ. സ്റീഫന്‍ വര്‍ഗീസ്, സഭാ സെക്രട്ടറി ഡോ.ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സമാധാനത്തിന്റെ വൈരുദ്ധ്യാത്മികത എന്ന വിഷയത്തെ അധികരിച്ച് ക്ളാസ്സുകളും സെമിനാറുകളും നയിക്കും. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ഇന്ത്യയില്‍നിന്നുമായി 600-ല്‍പരം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും. കൂടാതെ സമാപന സമ്മേളനത്തില്‍ അയ്യായിരത്തോളം ആളുകളെ പങ്കെടുപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയായി വരുന്നത്.

പ. കാതോലിക്കാ ബാവ ദിദിമോസ് പ്രഥമന്‍ മുഖ്യരക്ഷാധികാരിയും ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി. ഇയ്യോബ് മാര്‍ പീലക്സിനോസ് മെത്രാപ്പോലിത്ത രക്ഷാധികാരിയും അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലിത്ത പ്രസിഡന്റും അബുദാബി ഇടവക വികാരി റവ. ഫാ. ജോണ്‍സണ്‍ ഡാനിയേല്‍ ചെയര്‍മാനുമായി 125 അംഗ കമ്മറ്റി സമ്മേളനത്തിന് നേതൃത്വം നല്‍കുന്നു.