എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Mar 14, 2013

മലങ്കരസഭക്ക് 2013-14 വര്‍ഷത്തില്‍ 402.93 കോടി രൂപയുടെ ബജറ്റ്.


#സൌരോര്‍ജ്ജ സംസ്കാരം വളര്‍ത്തും
#ന്യായവില മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കും 
#സ്വയം തൊഴില്‍ പദ്ധതി പ്രകാരം നൂറു ഓട്ടോ റിക്ഷകള്‍ 
#കൂടുതല്‍ മാര്‍ത്തോമ്മന്‍ സ്മൃതി കേന്ദ്രങ്ങള്‍
#തലസ്ഥാന നഗരിയില്‍ പബ്ളിക് റിലേഷന്‍ ഓഫീസ് 
#ഭവനസഹായ പദ്ധതി
#വിവാഹ സഹായ പദ്ധതി
#പ്രകൃതിദുരന്തം സഹായം
#നവജ്യോതി സ്വയം സഹായസംഘം
#പ്രമുഖ അല്‍മായ നേതാക്കളുടെ സ്മരണ നിലനിര്‍ത്താന്‍ പദ്ധതി

മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനിസഭക്ക് 2013-14 വര്‍ഷത്തില്‍ 402.93 കോടി രൂപയുടെ ബജറ്റ്. കാതോലിക്കേറ്റ് ശതാബ്ദി വര്‍ഷത്തില്‍ ഊര്‍ജ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന. പഴയസെമിനാരിയില്‍ ചേര്‍ന്ന മാനേജിംഗ് കമ്മറ്റി യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ സാന്നിദ്ധ്യത്തില്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് ആണ് ബജറ്റ് അവതരിപ്പിച്ചത്. സഭയുടെ മെത്രാപ്പോലീത്താമാരും, മാനേജിംഗ് കമ്മറ്റി അംഗങ്ങളും അടങ്ങുന്ന യോഗം ബജറ്റ് പാസ്സാക്കിയത്.

ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സൌരോര്‍ജ്ജം ഉള്‍പ്പെടെയുള്ള പാരമ്പര്യഇതര ഊര്‍ജ്ജ സ്രോതസ്സുകള്‍ അവലംബിക്കുകയും സൌരോര്‍ജ്ജ സംസ്കാരം വളര്‍ത്തുകയും ചെയ്യാന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ നടപടികള്‍ കൊക്കൊള്ളുന്നു. സൌരോര്‍ജ്ജം ഉപയോഗിക്കുന്ന സഭാ സ്ഥാപനങ്ങള്‍ക്ക് ധന സഹായം സഭാകേന്ദ്രത്തില്‍ നിന്ന് നല്‍കും. പാരമ്പര്യേതര ഊര്‍ജ്ജ മാര്‍ഗ്ഗങ്ങളെകുറിച്ചും, ഊര്‍ജ്ജ ഉപഭോഗത്തിലെ അച്ചടക്കത്തെക്കുറിച്ചും സഭാംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തും.

മരുന്നുകള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനായി മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങുന്നതിനും സഭ മുന്നിട്ടിറങ്ങുന്നു. കോട്ടയത്ത് സഭയുടേതായി ന്യായവില മെഡിക്കല്‍ ഷോപ്പ് ആരംഭിക്കും. അല്‍മായ നേതാക്കളായ കെ.സി. മാമ്മന്‍ മാപ്പിള, സി.എം. സ്റീഫന്‍, പി.സി. അലക്സാണ്ടര്‍, കെ.എം. മാത്യു തുടങ്ങിയവരുടെ സ്മരണ നിലനിര്‍ത്താനായ് പരിപാടികള്‍ ആവിഷ്കരിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. സഭാംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ ഓട്ടോറിക്ഷകള്‍ വാങ്ങാന്‍ സഭാകേന്ദ്രം ധനസഹായം നല്‍കും. അടുത്ത സാമ്പത്തിക വര്‍ഷം 100 ഓട്ടോറിക്ഷകള്‍ നല്‍കുന്നതില്‍ 50 എണ്ണം വനിതകള്‍ക്കായിരിക്കും.
കൊടുങ്ങല്ലൂരിലും, മുംബൈ കല്യാണിലും മലങ്കര ഓര്‍ത്തഡോക്ക് സഭ മാര്‍ത്തോമ്മന്‍ സ്മൃതി കേന്ദ്രങ്ങള്‍ തുടങ്ങും. തലസ്ഥാന നഗരിയില്‍ മലങ്ക ഓര്‍ത്തഡോക്സ് സഭ പബ്ളിക് റിലേഷന്‍ ഓഫീസ് ആരംഭിക്കും.
ഭവനസഹായ പദ്ധതി, വിവാഹ സഹായ പദ്ധതി, പ്രകൃതിദുരന്തം സഹായം, നവജ്യോതി സ്വയം സഹായസംഘം തുടങ്ങിയവയ്ക്ക് കൂടുതല്‍ തുക വകകൊള്ളിച്ചിട്ടുണ്ട്.

എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ പൌലോസ്, മാത്യൂസ് മാര്‍ ബര്‍ന്നബാസ്, ഫാ. അലക്സ് കുരമ്പില്‍ കോറെപ്പിസ്കോപ്പ, ഫാ. ഓമത്തില്‍ കുര്യാക്കോസ് കോറെപ്പിസ്ക്കോപ്പാ, ഫാ. സി. കെ. ജോസഫ് റെമ്പാന്‍, അഡ്വ. ടി. ജോണ്‍, അഡ്വ. തോമസ് രാജന്‍, സി. എന്‍. ജോര്‍ജ്ജ് ചേര്‍ത്തലാട്ട്, അജില്‍ തോമസ് പോത്താനിക്കാട് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

പോപ്പ് ഫ്രാന്‍സിസ് ഒന്നാമന്‍, എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ മത്ഥിയാസ്, കോപ്റ്റിക്ക് പോപ്പ് ദേവദ്രോസ്, ബാങ്കിംഗ് മേഖലയിലെ മികച്ച സേവനത്തിന് അനവധി അവാര്‍ഡുകള്‍ നേടിയ എം. ജി. ജോര്‍ജ്ജ് മുത്തൂറ്റ്, അഡീഷ്ണല്‍ ചീഫ് സെക്രട്ടറി സാജന്‍ പീറ്റര്‍, സ്പോര്‍ട്ട്സ് അതോററ്റി സെക്രട്ടറി ജിജി തോംസണ്‍, അദ്ധ്യാപകര്‍ക്കായുള്ള ദേശീയ അവാര്‍ഡ് നേടിയ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ഡബ്ബിംഗ് സ്റേറ്റ് അവാര്‍ഡ് നേടിയ വിന്മി മറിയം ജോര്‍ജ്ജ്, വൈസ് മെന്‍സ് പ്രസിഡന്റ് അഡ്വ. ഫിലിപ്പ് മത്തായി, അഡീ. ഗവ. പ്ളീഡര്‍, അഡ്വ. മാത്യു കോശി എന്നിവരെ അനുമോദിച്ചു. മട്ടാഞ്ചേരി കൂനന്‍കുരിശ് തീര്‍ത്ഥാടന കേന്ദ്ര വികസന കണ്‍വീനര്‍ ജോണ്‍ സാമുവേല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

source : catholicatenews

Mar 12, 2013

കാതോലിക്കദിനം 2013


പ്രാര്‍ത്ഥിക്കാം നമ്മുടെ സഭക്ക് വേണ്ടി .പ്രവര്‍ത്തിക്കാം സഭയുടെ കെട്ടുറപ്പിനായി …ഒരുങ്ങാം സഭയുടെ വിശുദ്ധിക്കായി ….ചേര്‍ന്ന് നില്‍ക്കാം പിതാക്കാന്‍മാര്‍ക്കൊപ്പം 


ഈ വര്‍ഷത്തെ കാതോലിക്ക ദിനം വിശുദ്ധ വലിയ നോമ്പിലെ 36 മത് ഞായറാഴ്ചയായ മാര്‍ച്ച്‌ 17 ന്. അന്നേ ദിവസം മലങ്കര സഭയിലെ എല്ലാ ദേവാലയങ്ങളിലും കാതോലിക്കേറ്റ് പതാക ഉയര്‍ത്തി വിശ്വാസ സഹസ്രങ്ങള്‍ കാതോലിക്കാദിന പ്രതിജ്ഞയെടുക്കുന്നു. 

1934 ആം ആണ്ടില്‍ എം ഡി സെമിനാരി അസോസിയേഷന്‍ നിലവില്‍ വരികയും സഭക്ക് ഒരു ഭരണഘടന ഉണ്ടാക്കപെടുകയും ചെയ്ത ശേഷം പരിശുദ്ധ വട്ടശേരില്‍ തിരുമേനിയില്‍ നിന്ന് മലങ്കര മെത്രാപോലീത്ത സ്ഥാനം ഏറ്റടുത്ത അന്നത്തെ കാതോലിക്ക പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ, സഭയുടെ നിലനില്‍പ്പിനും,സാമ്പത്തീക ഭദ്രതക്കും സുരക്ഷിതത്വത്തിനും സ്വയം പര്യാപ്തതക്കും ആയി , .മുപ്പത്തി ആറാം ആണ്ടില്‍(1936) “കാതോലിക്കാ നിധി” എന്ന ഒരു ആശയം കൊണ്ട് വരികയും മറ്റു പിതാക്കാന്‍ മാരുടെ സഹായത്തോടു കൂടി അത് നടപ്പില്‍ വരുത്തുകയും ചെയ്തു .മറ്റൊരു ലക്‌ഷ്യം കൂടി ഇതിനുണ്ടായിരുന്നു .മലങ്കര സഭയെയും കാതോലികേറ്റിനെയും സ്നേഹിക്കുന്ന ജനങ്ങളുടെ മനസ് അറിയാന്‍ കൂടി ഇ പദ്ധതി ഇടയാക്കി .ആദ്യ വര്‍ഷത്തില്‍ മികച്ച ഒരു കളക്ഷന്‍ കണ്ടെത്തുവാന്‍ സാധിച്ചു .സഭാ കേസുകള്‍ ഉണ്ടായ കാലത്ത് പഴയ സെമിനാരി ഒരു ചോദ്യ ചിന്ഹം ആയി നിന്നപ്പോള്‍ കോട്ടയത്ത് ദേവലോകം എന്നസ്ഥലത്ത് വസ്തു വാങ്ങുകയും സഭാ ആസ്ഥാനം അങ്ങോട്ട്‌ മാറ്റുകയും ചെയ്തു .ഓ എം ചെറിയാന്‍ ..മാമന്‍ മാപ്പിള ,എ എം വര്‍ക്കി ,ജോണ്‍ വക്കീല്‍ തുടങ്ങിയാ അല്‍മായ നേതാക്കാന്‍ മാരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ കാര്യങ്ങള്‍ വേഗത്തില്‍ ആക്കി .പാമ്പാടി തിരുമേനി ,പുത്തന്‍ കാവില്‍ കൊച്ചു തിരുമേനി തുടങ്ങിയ വന്ദ്യ പിതാക്കന്മാര്‍ ബാവയ്ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കി .കാതോലിക്ക നിധി വിജയം കണ്ടു .എല്ലാ വര്‍ഷവും സഭാ ജനങ്ങള്‍ സഭയുടെ പൊതു വളര്‍ച്ചക്ക് വേണ്ടി തങ്ങളുടെ അദ്വാനത്തിലെ ഒരംശം നീക്കി വച്ചു .ഇതിലൂടെ സഭയിലെ ജനങ്ങളുടെ ഐക്യം ,പങ്കാളിത്വം എന്നിവ വര്‍ധിച്ചു .ഇന്നത്‌ വളര്‍ന്നു വലുതായി കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തീക ഭദ്രത ഉള്ള സഭ എന്നാ നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചു .

പൂര്‍വ പിതാക്കന്മാര്‍ സഭക്ക് നല്‍കിയ ഈ വലിയ അനുഗ്രഹം ആണ് ഇന്നത്തെ സഭയുടെ വളര്‍ച്ചക്കും ശക്ത്തിക്കും കാരണം ആയതു .കാതോലിക്ക നിധി യിലൂടെ ജനം സഭക്ക് നല്‍കുന്ന പണം വിവിധങ്ങള്‍ ആയ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു .അതില്‍ പ്രധാനമായും ഉള്ളത് താഴെ ചേര്‍ക്കുന്നു .(1)അവി കസിത ഭദ്രാസന ങ്ങളുടെ വളര്‍ച്ച ക്ക് നല്‍കുന്നു (2)രണ്ടു സെമിനാരികള്‍ക്ക് നല്‍കുന്നു (3)ഭവനനിര്‍മ്മാണം ,രോഗികള്‍ക്ക് ചികിത്സാ സഹായം (4)വിദ്യാഭ്യാസ സഹായം (5)ആത്മീയ സംഘടനകളുടെ(സ്ത്രീ സമാജം ,യുവജന പ്രസ്ഥാനം സണ്‍‌ഡേ സ്കൂള്‍ ) കേന്ദ്ര തലത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം (6)മിഷന്‍ സ്ഥാപനങ്ങള്‍ക്ക്(സഭയിലെ എല്ലാ ചാരിറ്റി സ്ഥാപനങ്ങള്‍ക്കും ) സഹായം (7)വൈദീക ക്ഷേമ നിധി (8)വൈദീക പെന്‍ഷന്‍ (9)സഭയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി (10)വിധവാ പെന്‍ഷന്‍ (11)എക്യൂ മിനിക്കല്‍ പ്രസ്ഥാനങ്ങള്‍ക്ക്‌ സഹായം (12)സ്കോളര്‍ഷിപ്പ്  (13) പൊതു പ്രവര്‍ത്തനങ്ങള്‍ (മീഡിയ ..സമ്മേളനങ്ങള്‍ പരിതിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ മദ്യം മയക്കു മരുന്ന് എന്നിവയ്ക്ക് എതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍) എന്നിവയുടെ ആവിശ്യങ്ങള്‍ക്ക് നല്‍കുന്നു .കാതോലിക്കാ ദിന പിരിവില്‍ നിന്ന് ഒരു പൈസയും സഭയുടെ ലീഗല്‍ ആവിശ്യങ്ങള്‍ ക്ക് വേണ്ടി ചെലവക്കുന്നില്ല …ഇത്തരത്തില്‍ ഇന്ന് കാണുന്ന മലങ്കര സഭയുടെ ശക്തമായ അവസ്ഥ യഥാര്‍ഥത്തില്‍ ഉണ്ടാക്കപെട്ടത്‌ വട്ടശേരില്‍ തിരുമേനിയുടെ ദീര്‍ഘ ദൃഷ്ടിയും ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവയുടെ മികച്ച നേത്രുപാടവവും ആയിരുന്നു എന്നുള്ളത് നിസംശയം പറയാം .

കര്‍ത്തുശിഷ്യന്‍ മാര്‍ത്തോമ്മാ
ഭാരത സഭയുടെ അപ്പസ്തോലന്‍ 
പൊന്‍കരത്താല്‍ പണിതെടുത്ത 
മലങ്കര എന്നൊരു സമ്പാദ്യം
ഭൂമിയെന്നൊരു ഗോളം തന്നെ 
ഇല്ലാതായി പോയാലും 
ചോര കൊടുത്തും നീര് കൊടുത്തും 
കാക്കും ഞങ്ങള്‍ എന്നെന്നും

മൈലാപ്പൂരിലെ മണ്ണില്‍ നിന്നും 
കാഹളനാദം കേള്‍ക്കുമ്പോള്‍ 
കടലുകള്‍ ഏഴായി ചിതറുമ്പോള്‍ 
ഇടി നാദങ്ങള്‍ മുഴങ്ങുമ്പോള്‍ 
റോമാക്കാരും സിറിയക്കാരും 
സംഭ്രഭമാകും നിമിഷത്തില്‍ 
ഉദയസുര്യ ശോഭയുമായി 
വന്നടുക്കും തിരുമേനി 
ഭാരത സഭയുടെ മോറാനെ
മര്‍ത്തോമയുടെ പിന്‍ഗാമി
മലങ്കര സഭയുടെ അധ്യക്ഷാ
പൗലോസ്‌ ദ്വിതിയന്‍ ബാവായെ
വാഴുക വാഴുക മോറാനെ


മാനവകുലത്തിന്‍റെ വീണ്ടെടുപ്പിനായി സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്ന്, മരണത്തെ ജയിച്ച്, മൂന്നാം ദിവസം സര്‍വ്വ മഹത്വത്തോടെയും ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവേശുമിശിഹായുടെ തിരുവിലാവില്‍ കരങ്ങള്‍ ചേര്‍ത്തുവെച്ചു "എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ" എന്ന സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ വിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കരസഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമാശ്ലീഹാ മൈലാപ്പൂരില്‍ മലങ്കരമക്കള്‍ക്ക്‌ വേണ്ടി ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....കാതോലിക്കാ സിംഹാസനത്തോടുള്ള അചഞ്ചലമായ കൂറിലും, വിശ്വാസത്തിലും,  വിശ്വസ്തതയിലും നിലനില്‍ക്കുന്നു.. പകല്‍ പറക്കുന്ന അസ്ത്രത്തിനും, രാത്രിയില്‍ സഞ്ചരിക്കുന്ന വചനത്തിനും, ഉച്ചിയില്‍ ഊതുന്ന കാറ്റിനും ദൈവത്തിന്‍റെ സഭയെ തകര്‍ക്കാനാവില്ല. പരിശുദ്ധാത്മ ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന പിതാക്കന്മാരാണ് മലങ്കര സഭയെ നയിക്കുന്നത്..പൌരാണിക ഭാരത ക്രൈസ്തവ സഭയുടെ സ്വാതന്ത്ര്യവും ,സ്വയംശീര്‍ഷകത്വവും, അഖണ്ഡതയും ഒരു വിദേശ മെത്രാനും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും ,വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ഒരു ഗുണ്ടാപ്പടക്കു  മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കെറ്റിന്‍റെ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി, കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....ഓര്‍ത്തഡോക്സ് രക്തം സിരകളിലൂടെ ഒഴുകുന്ന, അമ്മമാരുടെ മുലപ്പല്‍കുടിച്ചു വളര്‍ന്ന മലങ്കര മക്കള്‍ "സ്ലീബാലംകൃത പീതവര്‍ണ്ണ പതാക" വാനോളമുയര്‍ത്തി ഒരേ സ്വരത്തില്‍ ഉച്ചയിസ്തരം ഘോഷിക്കുന്നു.. 
"..മാര്‍ത്തോമ്മായുടെ ശ്ലൈഹിക സിംഹാസനം..നീണാള്‍ വാഴട്ടെ..ജയ് ജയ് കാതോലിക്കോസ്.."
"ഏവര്‍ക്കും കാതോലിക്കാ ദിനാശംസകള്‍ നേരുന്നു " 

On 17th of March 2013, The Holy Malankara Sabha celebrates “36th  Sunday” The sixth Sunday of the Holy Great Lent as the catholicate day (Sabha Dinam).

Catholicate day is observed as ‘Day of the Church’ (Sabha Dinam) to reaffirm our loyalty and dedication to the Church, to the Throne of St. Thomas, to the Catholicate of the East and to the Catholicose and all the members of Holy Episcopal Synod. 

At this juncture, we have to remember all the forefathers who had suffered for the establishment of Catholicate in India. This year is very special since we are at the 1950 the anniversary of our church and 100th anniversary of the catholicate. We celebrate this as the Day of the Church whose freedom and identity have been recognized universally since 1912.

Now the Catholicate day celebrations are meant by the official hoisting of the Church flag prior to the day’s worship, declaration of the Oath, resolutions declaring our allegiance, loyalty and respects to the Church and Church dignitaries.

The day of the Church means the day on which we will have to examine our own relation with our Lord God and His Church – ultimately the body of our Savior. Our Lord compares the life in Church as that of a branch of a vine plant which remains in the main stem and brings out fruits. We are supposed to make sure that our relation with the Holy Church is as desired by our Lord God. 

It is needless to say that the Church is the body of Christ, our savior and we all are small but significant parts of the Holy Body of Christ.It is the duty of each faithful to pray for the church and to serve the church the way God desires.Please pray for the Holy Church, Our spiritual leaders, entire clergy and the entire faithful.

“JAI JAI CATHOLICOSE, MARTHOMAYUDE SLYHEEKA SIMHASANAM NEENAL VAZHATE”

Mar 11, 2013

വ്രതശുദ്ധിയുടെ അഞ്ചാം ആഴ്ചയില്‍


വിശുദ്ധ വലിയ നോമ്പിന്റെ അവസാന ഭാഗത്തേക്കും കര്‍ത്താവിന്റെ കഷ്ടാനുഭവ സ്മരണയിലേക്കും ലോകം അതിവേഗം നടന്നടുക്കുന്നു. "ജീവിക്കുന്നു എങ്കിൽ നാം കർത്താവിന്നായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിന്നായി മരിക്കുന്നു; അതുകൊണ്ടു ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിന്നുള്ളവർ തന്നേ" എന്ന് മനസ്സില്‍ ഉറപ്പിക്കേണ്ട ദിനങ്ങള്‍ ,മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവു ആകേണ്ടതിന്നല്ലോ ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തതു എന്ന് ഉള്ളുകൊണ്ട് വിശ്വസിക്കുകയും ഏറ്റു പറയുകയും ചെയ്യുക.
പൂര്‍ണ്ണ മനസ്സോടെ, ഭക്ഷണം മുതലായ സുഖ സൗകര്യങ്ങള്‍ നിശ്ചിത രീതിയില്‍ ഉപേക്ഷിക്കുക. സുഖ സൗകര്യങ്ങളുടെ അളവു കുറയ്ക്കുമ്പോള്‍ പ്രാര്‍ത്ഥന, പ്രായ്ശ്ചിത്തം,ദൈവവിക ചിന്ത വര്‍ദ്ധിക്കും എന്ന് മനസിലാക്കുക. ഇനിയും നോമ്പ് നോല്‍ക്കാത്തവര്‍ ഇനിയുള്ള ദിവസങ്ങളില്‍ കഴിവുപോലെ ശ്രമിക്കുക. തെറ്റ് ചെയ്തുപോയ കാരണത്താല്‍ അതില്‍ തുടരുന്നവര്‍ ആയിട്ടല്ല, തെറ്റിനെ മനസ്സിലാക്കി നല്ല സാക്ഷ്യമുള്ളവരാകാന്‍ നമുക്കും ഒരുങ്ങാം.

വേദവായന റോമര്‍ 14 (ചില വാക്യങ്ങള്‍ )
2 ഒരുവൻ എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു.
3 തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുതു; തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുതു; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.
5 ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറെച്ചിരിക്കട്ടെ.
6 ദിവസത്തെ ആദരിക്കുന്നവൻ കർത്താവിന്നായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിന്നായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.
7 നമ്മിൽ ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നേ മരിക്കുന്നതുമില്ല.
8 ജീവിക്കുന്നു എങ്കിൽ നാം കർത്താവിന്നായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിന്നായി മരിക്കുന്നു; അതുകൊണ്ടു ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിന്നുള്ളവർ തന്നേ.
9 മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവു ആകേണ്ടതിന്നല്ലോ ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തതു.
15 നിന്റെ ഭക്ഷണംനിമിത്തം സഹോദരനെ വ്യസനിപ്പിച്ചാൽ നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുതു.
20 ഭക്ഷണംനിമിത്തം ദൈവനിർമ്മാണത്തെ അഴിക്കരുതു. എല്ലാം ശുദ്ധം തന്നേ; എങ്കിലും ഇടർച്ച വരുത്തുമാറു തിന്നുന്ന മനുഷ്യനു അതു ദോഷമത്രേ.
21 മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന്നു ഇടർച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലതു.
22 നിനക്കുള്ള വിശ്വാസം ദൈവസന്നിധിയിൽ നിനക്കു തന്നേ ഇരിക്കട്ടെ; താൻ സ്വീകരിക്കുന്നതിൽ തന്നെത്താൻ വിധിക്കാത്തവൻ ഭാഗ്യവാൻ.
23 എന്നാൽ സംശയിക്കുന്നവൻ തിന്നുന്നു എങ്കിൽ അതു വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കായ്കകൊണ്ടു അവൻ കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.

Mar 8, 2013

യേശു കൂനിയെ സൌഖ്യമാക്കുന്നു

March 10 - Fifth Sunday: Jesus Heals a Crippled Woman on the Sabbath { Kpiptho Sunday} - യേശു കൂനിയെ സൌഖ്യമാക്കുന്നു


രോഗം തനുവിനു കൂനും ക്ഷീണവും ഉളവാക്കുംപോല്‍
പാപവ്യാധികള്‍ ആത്മാവിന്നും കൂനുണ്ടാക്കും
കൂനന് മുകളില്‍ ദൃഷ്ടി പതിപ്പാന്‍ കഴിയാത്തതുപോല്‍
കൂനെഴും ആത്മാവുയരെ പരനെക്കാണാന്‍ വിഷമം

സംഘാലയമതില്‍ വാനവ വൈദ്യന്‍‍ സാദരമേറി
സൂക്ഷിചലിയും കണ്ണാല്‍‍ കണ്ടൊരു കൂനി സ്ത്രീയെ
യാചന കൂടാതന്‍‍പാല്‍‍‍ അവളുടെ കൂനു നിവര്‍‍ത്തി
അതുപോലെങ്ങടെ പാപക്കൂനും പൊക്കുക പരനേ!




പതിനെട്ടു സംവത്സരം നിവരുവാന്‍ കഴിയാതെ ഇരുന്ന ആ കൂനിയായ സ്ത്രീയുടെ കൂനിനെ തന്‍റെ മനസലിവാല്‍ നിവര്‍ത്തവനായ ദൈവമേ, പാപഭാരത്താല്‍ കൂനിയിരിക്കുന്ന ഞങ്ങളുടെ ആത്മ ശരീര മനസ്സുകളെ  നീ നിവര്‍ത്തെണമേ. ഞങ്ങളുടെ രോഗ ബന്ധനങ്ങളെ അഴിക്കേണമേ, ജീവിതക്ലേശ ഭാരത്താല്‍ വീണുപോകുന്ന ഞങ്ങളെ നിരാശയില്‍ നിപതിക്കാന്‍ ഇടവരാതെ കാത്തുകൊള്ളണമേ. മാനുഷിക ബലഹീനതകളാല്‍ പാപം ചെയ്യാനിടവരുമ്പോള്‍ അനുതാപത്തോടെ പിതാവിന്‍റെ  അടുക്കലേക്കു പിന്തിരിയുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. 

On 10  March, we celebrate the Fifth Sunday of the Great Lent – The Sunday of the crippled women who get healed by Jesus on the Sabbath day.
            The story of the crippled woman deals with physical healing, but it has a larger dimension. Her twisted body, permanently bent downwards, was a symbol of those who lack hope. The story suggests that, with Jesus’ help, we can raise ourselves so that our vision is upwards, to God.
              The story is all about hope. We should focus on that which praises God, that which is optimistic and hopeful. If we do so we shall, like the crippled woman, be inspired to straighten ourselves to a standing position, where we see forward to the possibilities in life, and upwards to God for inspiration.

Bible Reading - St Luke 13:10-17
------------------------------------
‘Now he was teaching in one of the synagogues on the Sabbath. And just then there appeared a woman with a spirit that had crippled her for eighteen years. She was bent over and was quite unable to stand up straight. 

When Jesus saw her, he called her over and said “Woman, you are set free from your ailment”. When he laid his hands on her, immediately she stood up straight and began praising God. 

But the leader of the synagogue, indignant because Jesus had cured on the Sabbath, kept saying to the crowd “There are six days on which work ought to be done; come on those days and be cured, and not on the Sabbath”. 

But the Lord answered him and said “You hypocrites! Does not each of you on the Sabbath untie his ox or his donkey from the manger, and lead it away to give it water? And ought not this woman, a daughter of Abraham whom Satan bound for eighteen long years, be set free from this bondage on the Sabbath day?” 
When he said this, all his opponents were put to shame; and the entire crowd was rejoicing at all the wonderful things that he was doing.’

വി. ലൂക്കൊസ് 13:10-17
---------------------------
10 ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു;
11 അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവു ബാധിച്ചിട്ടു ഒട്ടും നിവിരുവാൻ കഴിയാതെ കൂനിയായോരു സ്ത്രീ ഉണ്ടായിരുന്നു.
12 യേശു അവളെ കണ്ടു അടുക്കെ വിളിച്ചു: “സ്ത്രീയേ, നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു അവളുടെ മേൽ കൈവെച്ചു.
13 അവൾ ക്ഷണത്തിൽ നിവിർന്നു ദൈവത്തെ മഹത്വപ്പെടുത്തി.
14 യേശു ശബ്ബത്തിൽ സൌഖ്യമാക്കിയതു കൊണ്ടു പള്ളി പ്രമാണി നീരസപ്പെട്ടു പുരുഷാരത്തോടു: വേല ചെയ്‍വാൻ ആറുദിവസമുണ്ടല്ലോ; അതിന്നകം വന്നു സൌഖ്യം വരുത്തിച്ചുകൊൾവിൻ; ശബ്ബത്തിൽ അരുതു എന്നു പറഞ്ഞു.
15 കർത്താവു അവനോടു: “കപടഭക്തിക്കാരേ, നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയിൽ നിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ ” എന്നു ഉത്തരം പറഞ്ഞു.
17 അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ വിരോധികൾ എല്ലാവരും നാണിച്ചു; അവനാൽ നടക്കുന്ന സകല മഹിമകളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.

Mar 7, 2013

വിശുദ്ധ വലിയ നോമ്പിലെ നാലാം വെള്ളിയാഴ്ച

വിശുദ്ധ വലിയ നോമ്പിലെ നാലാം വെള്ളിയാഴ്ച

"ലോകരക്ഷകനായ മിശിഹായേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായി ഭാരമേറിയ കുരിശും വഹിച്ചുകൊണ്ടു സന്തോഷപൂര്‍വ്വം അങ്ങു കാല്‍വരി മലയിലേക്കു കയറിയല്ലോ. അങ്ങയുടെ ശിഷ്യന്മാരാല്‍പ്പോലും തള്ളിപ്പറയപ്പെട്ടു, ദൈവമേ സര്‍വ്വ ശക്തനായ അങ്ങ് ക്രൂരന്മാരായ ശത്രുക്കളുടെ മദ്ധ്യേ, കുരിശു വഹിച്ചു കൊണ്ടു പോകുവാന്‍ കാരണമാക്കിയ ഞങ്ങളുടെ പാപങ്ങളെയും അവയുടെ സാഹചര്യങ്ങളെയും ഞങ്ങള്‍ വെറുക്കുന്നു. അവയെക്കുറിച്ചു ഞങ്ങള്‍ പാശ്ചാത്തപിക്കുന്നു. മേലില്‍ പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുടെ ജീവിതവും കുരിശുനിറഞ്ഞതായി തോന്നുമ്പോള്‍, ഞങ്ങള്‍ അങ്ങയുടെ മാതൃകയെ പിന്തുടര്‍ന്ന് കുരിശുകളെ സന്തോഷപൂര്‍വ്വം ഏറ്റെടുക്കുവാനും ക്രൈസ്തവ സാക്ഷ്യം വഹിക്കുന്നവരാകുവനും അനുഗ്രഹം ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ. ആമേന്‍"""

പ്രസിദ്ധ രാജ്യതന്ത്രജ്ഞനായിരുന്നു സര്‍ റിച്ചാര്‍ഡ്‌ സെസി. ഒരിക്കല്‍ തന്‍റെ മടിയിലിരിക്കുന്ന കുഞ്ഞുമകളെ ഒന്നു പരീക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. കുഞ്ഞിന്റെ കഴുത്തില്‍ മനോഹരമായ ഒരു പളുങ്കു മാലയുണ്‌ടായിരുന്നു. റിച്ചാര്‍ഡ്‌ കുഞ്ഞുമകളോട്‌ ചോദിച്ചു "നിന്റെ കഴുത്തില്‍ കിടക്കുന്ന ഈ പളുങ്കുമാല, അതു പപ്പ ചോദിക്കുകയാണെങ്കില്‍ നിനക്ക്‌ ഉപേക്ഷിക്കാന്‍ കഴിയില്ലേ?" പപ്പയെ ഏറെ സ്‌നേഹിച്ചിരുന്ന ആ പെണ്‍കുട്ടി ചിരിച്ചുകൊണ്‌ട്‌ പറഞ്ഞു: "ഉവ്വ്‌ പപ്പാ, പപ്പാ പറയുന്നതുപോലെ ഞാന്‍ ചെയ്യും". അവളുടെ മുഖത്തേയ്‌ക്ക്‌ നോക്കിക്കൊണ്‌ട്‌ സെസി പറഞ്ഞു "എങ്കില്‍ എന്‍റെ പൊന്നുമോള്‍ ഈ മാല ജനലിലൂടെ പുറത്തെ കുളത്തിലേക്കു വലിച്ചെറിയുക". വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന മാല ഉപേക്ഷിക്കുക എന്നത്‌ അവള്‍ക്ക്‌ പ്രയാസമായിരുന്നു. എന്നാല്‍ പപ്പായോടുള്ള ഇഷ്ടം കൊണ്‌ട്‌ അവള്‍ അക്കാര്യം ഉടനെ തന്നെയനുസരിച്ചു. തന്റെ പിതാവിനെ ഒരിയ്‌ക്കല്‍കൂടി നോക്കിയശേഷം, പെണ്‍കുട്ടി മാല കുളത്തിലേയ്‌ക്കു വലിച്ചെറിഞ്ഞു. വീടിനോടു ചേര്‍ന്നുള്ള കുളത്തിലെ വെള്ളത്തില്‍ മാല താഴ്‌ന്നുപോകുന്നതുകണ്‌ടപ്പോള്‍ അവള്‍ വിതുമ്പിക്കരഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുശേഷം റിച്ചാര്‍ഡ്‌ അവളുടെ ജന്മദിനത്തില്‍ ഉപേക്ഷിച്ച പളുങ്കുമാലയേക്കാള്‍ മനോഹരമായ അമൂല്യമായ ഒരു മാല സമ്മാനിച്ചു.

നോമ്പുകാലവും നമ്മളെ കീഴടക്കിയിരിക്കുന്ന, നമ്മള്‍ വിലപ്പെട്ടതെന്നു കരുതിയിരിയ്‌ക്കുന്ന ചിലതൊക്കെ ഉപേക്ഷിക്കാന്‍ നമ്മോട്‌ ആവശ്യപ്പെടുന്നു. അധികാരവും, സമ്പത്തും, കഴിവുമൊക്കെ ഇതിനു കാരണങ്ങളാകാം. സുവിശേഷത്തിലെ യേശുവും ഇന്ന്‌ നമുക്ക്‌ കാണിച്ചു തരുന്നത്‌ ദൈവേഷ്ടത്തിന്‌ വിരുദ്ധമായ കാര്യങ്ങള്‍ ഉപേക്ഷിക്കാനാണ്‌. ചില നിഷേധങ്ങളും, പരിത്യാഗങ്ങളും മനുഷ്യനെ നന്മയിലേക്ക്‌ നയിക്കും. വിലപ്പെട്ടതും ആഹ്‌ളാദകരമായതും സന്തോഷം ജനിപ്പിക്കുന്നതുമായ കാര്യങ്ങള്‍ ദൈവസ്‌നേഹത്തിനു വേണ്‌ടി പരിത്യജിക്കുക. അവിടെ ദൈവം നമ്മെ അനുഗ്രഹിക്കുകയും പുതിയ വ്യക്തികളാക്കി മാറ്റുകയും ചെയ്യും.

Mar 6, 2013

സൌരോര്‍ജ സംസ്കാരം വളര്‍ത്തണം : പരിശുദ്ധ കാതോലിക്കാ ബാവാ



മലങ്കര സഭ സൌരോര്‍ജജ സംസ്കാരം വളര്‍ത്തണമെന്നു പരിശുദ്ധ കാതോലിക്കാബാവ ആവശ്യപ്പെട്ടു. ഗുരുതരമായ ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരമായി സൌരോര്‍ജത്തെ ഊര്‍ജ്ജസ്രോതസായി പരമാവധി പ്രയോജനപ്പെടുത്താന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളെണമെന്നും സൌരോര്‍ജസംസ്ക്കാരം  വളര്‍ത്തുന്നതിനായി ബോധവല്‍ക്കരണ പ്രക്രീയ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സഭാംഗങ്ങളും സ്ഥാപനങ്ങളും ഈ കാര്യത്തില്‍ മുന്‍കൈ എടുക്കണം. വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലും ബോധവല്‍ക്കരണം നടത്തെണമെന്നും, കൂടുതല്‍കാര്യക്ഷമമായ സൌരോര്‍ജം വികസിപ്പിച്ചെടുക്കണമെന്നും സാങ്കേതിക വിദ്യാലയങ്ങളില്‍ ഈ വിഷയത്തില്‍ ഗൌരവമായ ഗവേഷണ പഠനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാരും സര്‍വ്വകലാശാലകളും സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആഭിപ്രായപ്പെട്ടു.

വൈദ്യുതി ഉപയോഗത്തില്‍ ലോകത്ത് ഇന്ത്യ ആറാം സ്ഥാനത്താണ് നില്ക്കുന്നത്. എല്ലാ പദ്ധതികളില്‍ നിന്നുമായി ഇപ്പോഴത്തെ ഉത്പാദനം 1,47,000 മെഗാവാട്ടാണ്. 2013ല്‍ അധികമായി 100,000മെഗാവാട്ടിന്റെ ഉത്പാദനമാണ് ലക്ഷ്യം വച്ചിരിക്കുന്നതെങ്കിലും അതിന്റെ പകുതിപോലും എത്തുമെന്നു തോന്നുന്നില്ല. കൂടംകുളം അടക്കമുള്ള അണവ നിലയം ഇപ്പോളും എതിര്‍പ്പിന്‍റെ പാതയില്‍ തന്നെയാണ്. വികസനത്തിന്റെയും പുരോഗതിയുടെയും അടിസ്ഥാനം തന്നെ വര്‍ദ്ധിച്ച ഊര്‍ജോത്പാദനമാണ്.
         നിലവിലുള്ള വൈദ്യുതി പദ്ധതികള്‍ വച്ച് എത്രയൊക്കെ ശ്രമിച്ചാലും ഉത്പാദന വര്‍ദ്ധനയ്ക്ക് പരിമിതികളുണ്ട്. ഇപ്പോള്‍ത്തന്നെ ഉത്പാദനത്തിന്റെ മുക്കാല്‍ പങ്കും താപനിലയങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. പ്രകൃതി വിഭവങ്ങളായ കല്‍ക്കരിയും എണ്ണയും പ്രകൃതി വാതകവുമൊക്കെയാണ് താപനിലയങ്ങള്‍ ഉപയോഗിക്കുന്നത്. വര്‍ദ്ധിച്ച തോതിലുള്ള ഉപയോഗം കാരണം ഇവയുടെ നിക്ഷേപം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മാത്രമല്ല,അന്തരീക്ഷതാപവും മലിനീകരണവും വര്‍ദ്ധിപ്പിക്കുന്നതില്‍ താപനിലയങ്ങള്‍ വഹിക്കുന്ന പങ്ക് ലോകമെങ്ങും ഇന്ന് ചര്‍ച്ചാവിഷയമാണ്. ജലവൈദ്യുത പദ്ധതികളെയും അതിരുകവിഞ്ഞ് ആശ്രയിക്കാന്‍ വയ്യാത്ത സ്ഥിതിയാണുള്ളത്. വന്‍കിട ജലവൈദ്യുത പദ്ധതികള്‍ പരിസ്ഥിതിക്കും മനുഷ്യ-സസ്യ ജീവജാലങ്ങള്‍ക്കും സൃഷ്ടിക്കുന്ന മാരകമായ ഭീഷണി അവഗണിക്കാവുന്നതല്ല. ഇതെല്ലാം കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ആണവനിലയങ്ങളെ കൂടുതല്‍ ആശ്രയിക്കാനൊരുങ്ങുന്നത്. ആണവനിലയങ്ങളില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്ന വൈദ്യുതി മൊത്തം ഉത്പാദിപ്പിക്കുന്നതിന്റെ മൂന്നു ശതമാനം മാത്രമാണ്. അമേരിക്കയുമായി ഒപ്പുവച്ച ആണവ കരാര്‍ പ്രകാരം എല്ലാ പദ്ധതികളും പൂര്‍ത്തിയാകുമ്പോള്‍ മുപ്പതിനായിരം മെഗാവാട്ട് വൈദ്യുതി അവയില്‍ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിന് പക്ഷേ, അനവധി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. ഭാരിച്ച മുടക്കുമുതലും ആവശ്യമാണ്. ആണവനിലയങ്ങള്‍ മനുഷ്യരാശിക്ക് ഉയര്‍ത്തുന്ന ഭീഷണി മറ്റൊരു ആശങ്കയാണ്.
       ഇതെല്ലാം വച്ചുനോക്കുമ്പോഴാണ് പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളായ സൂര്യനും കാറ്റുമെല്ലാം കൂടുതല്‍ സ്വീകാര്യമായി വരുന്നത്.ഒരിക്കലും വറ്റാത്ത ഊര്‍ജത്തിന്റെ ഉറവിടമായ സൂര്യനായിരിക്കും ഭാവിയില്‍ രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ വലിയ തോതില്‍ നിറവേറ്റാന്‍ പോകുന്നത്. ഈ ലക്ഷ്യം വച്ചുകൊണ്ട് ഉദ്ഘാടനം ചെയ്ത ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ സോളാര്‍ മിഷന്‍ വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. പതിമ്മൂന്നാം പദ്ധതി അവസാനത്തോടെ സൌരോര്‍ജം ഉപയോഗിച്ച് 20000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി സിലിക്കണ്‍ വാലിയുടെ മാതൃകയില്‍ രാജ്യത്തുടനീളം സോളാര്‍ വാലികള്‍ ഉയര്‍ന്നുവരണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുകയുണ്ടായി. അളവില്ലാതെ ലഭിക്കുന്ന സൂര്യപ്രകാശം വൈദ്യുതിയാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ രാജ്യത്തിന് അതുവഴി നേടാന്‍ കഴിയുന്ന ലാഭം ചില്ലറയൊന്നുമല്ല. വര്‍ദ്ധിച്ചുവരുന്ന ഊര്‍ജാവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാത്രമല്ല, ലോക ജനതയെ തുറിച്ചുനോക്കുന്ന കാലാവസ്ഥാ വ്യതിയാന ഭീഷണിയുടെ ആഴം കുറയ്ക്കാനും ദേശീയ സൌരോര്‍ജ മിഷന്റെ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ വഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍. പ്രാരംഭത്തില്‍ വലിയ മുതല്‍മുടക്ക് വേണ്ടിവരുമെങ്കിലും പിന്നീട് ലഭിക്കുന്ന നേട്ടങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ അത് വലിയ ഭാരമായി തോന്നുകയില്ല.
       കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത സോളാര്‍ മിഷന് വളരെ ഉന്നതമായ ലക്ഷ്യങ്ങളാണുള്ളത്. പദ്ധതിയുടെ വിജയത്തിന് വ്യവസായികളുടെ അളവറ്റ സഹകരണമാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. വൈദ്യുതി എത്തിനോക്കിയിട്ടില്ലാത്ത വിദൂര ഗ്രാമങ്ങളില്‍പ്പോലും വെളിച്ചമെത്തിക്കാന്‍ ഈ നൂതന സംരംഭം ഉപകരിക്കും. രാജ്യത്തെ ആറു ലക്ഷത്തോളം ഗ്രാമങ്ങളില്‍ ഒരു ലക്ഷം ഗ്രാമങ്ങള്‍ ഇന്നും വൈദ്യുതി കണ്ടിട്ടില്ലാത്തവയാണ്. സൌരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വിളക്കുകളും പമ്പുകളും ഹീറ്ററുമെല്ലാം ഇന്ന് ജനങ്ങള്‍ക്ക് അപരിചിതമല്ല. അത്തരം ഉപകരണങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുകയും വേണം. ഭൂമിശാസ്ത്രപരമായി രാജ്യത്തിന്റെ കിടപ്പ് സൌരോര്‍ജം അളവറ്റ തോതില്‍ പ്രയോജനപ്പെടുത്തുന്നതിന് അങ്ങേയറ്റം അനുകൂലമാണ്.
   

ഗോഗുല്‍ത്ത സ്ഥാപനം വിശുദ്ധ വേദപുസ്തക അടിസ്ഥാനത്തില്‍

Mid Lent On March 6, 2013...... Its time when we all need to put Christ in Midst of our heart & Mind....! Have a Blessed Lenten Period...

ശുഭ ചിന്ഹം തന്‍ സ്ലീബ 
വിജയക്കൊടി തന്‍ സ്ലീബ 
നമ്മെ രക്ഷിച്ചീടും സ്ലീബാ-
-യില്‍ പുകഴുന്നൂ നാം 

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ദീര്‍ഘദര്‍ശിമാരുടെ തലവനായ മോശ തന്റെ വടി ഇസ്രായേല്‍ പാളയത്തിന് നടുവില്‍ നാട്ടിയപ്പോള്‍ അത് ഇസ്രായേല്‍ ജനതയുടെ സംരക്ഷണത്തിന് ഉതകിയത് പോലെ, ഈ പാതി നോമ്പില്‍ അനുഗ്രഹത്തിനും, ശിക്ഷാവിധികളില്‍ അകപ്പെടാതിരിക്കുവാനും, ജീവദായകമായ നിന്റെ സ്ലീബായുടെ അടയാളത്തെ ഞങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാപിക്കേണമേ. സ്ലീബയാല്‍ ഞങ്ങളുടെ മനസുകളെ വെടിപ്പാക്കേണമേ, ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുകയും രക്ഷയുടെ പ്രത്യാശ ഞങ്ങളില്‍ നിറയ്ക്കുകയും ചെയ്യേണമേ. ആമേന്.

ഗോഗുല്‍ത്ത സ്ഥാപനം വിശുദ്ധ വേദപുസ്തക അടിസ്ഥാനത്തില്‍

പഴയ നിയമത്തില്‍ : സംഖ്യാപുസ്തകം 21:4-9(Numbers 21:4-9)
********************************
4 പിന്നെ അവർ എദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർപർവ്വതത്തിങ്കൽനിന്നു ചെങ്കടൽവഴിയായി യാത്രപുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സു ക്ഷീണിച്ചു.
5 ജനം ദൈവത്തിന്നും മോശെക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിന്നു നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.
6 അപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു.
7 ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; ഞങ്ങൾ യഹോവെക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവാൻ യഹോവയോടു പ്രാർത്ഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിന്നുവേണ്ടി പ്രാർത്ഥിച്ചു.
8 യഹോവ മോശെയോടു: ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു.
9 അങ്ങനെ മോശെ താമ്രംകൊണ്ടു ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പം ആരെയെങ്കിലും കടിച്ചിട്ടു അവൻ താമ്രസർപ്പത്തെ നോക്കിയാൽ ജീവിക്കും.

പുതിയ നിയമത്തില്‍ വി. യോഹന്നാന്‍ 3:13-21(St. John 3:13-21)
***************************************
13. സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന (വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ) മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.
14. മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.
15. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.
16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.
18 അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
19 ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.
20 തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല.
21 സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.