മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭക്ക് ഏഴു പുതിയ മെത്രാന്മാര്‍ കൂടി. ശാസ്താംകോട്ട മാത്യൂസ് ദ്വിതീയന്‍ നഗറില്‍ വച്ചു നടന്ന മെത്രാന്‍ തെരഞ്ഞെടുപ്പില്‍ 7 പേര്‍ വിജയികളായി . സഭയുടെ ലോകമെങ്ങുമുള്ള ഭദ്രാസനങ്ങളില്‍ നിന്നായി 901 വൈദികരും 2094 അല്‍മായരും ഉള്‍പ്പടെ 2995 പ്രതിനിധികള്‍ പങ്കെടുത്തു.മെത്രാന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരും ലെഭിച്ച വോട്ടുകളും (ബ്രാക്കറ്റില്‍ ആദ്യം വൈദികരുടെ വോട്ട്, രണ്ടാമത് അല്‍മായരുടെ വോട്ട്) ഫാ. ജോര്‍ജ്ജ് പുലിക്കോട്ടില്‍ (714, 1677), ഫാ. ഡോ. വി.എം. എബ്രഹാം (544, 1384), ഫാ. ജോണ്‍ മാത്യൂസ് (709, 1415), വെരി റവ. യൂഹാനോന്‍ റമ്പാന്‍ (599, 1619), വെരി. റവ. നഥാനിയേല്‍ റമ്പാന്‍ (611, 1510), ഫാ. വി.എം. ജെയിംസ് (497, 1184), ഫാ. ഡോ. സാബു കുറിയാക്കോസ് (701, 1536) തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍ : വെരി. റവ. ഗീവര്‍ഗീസ് റമ്പാന്‍ ഇലവുക്കാട്ട് (440, 1337), റവ. ഫാ. സക്കറിയ ഓ.ഐ.സി. (320, 821), ഫാ. ജെ. മാത്തുക്കുട്ടി (292, 801) ഫാ. എം.കെ. കുര്യന്‍ (281, 677)
PHOTO GALLERY
PHOTO GALLERY
Fr.Dr VM Abraham,Fr. VM James,Fr.George Pulikottil ,Fr.John Mathews,Rev Nathanayel Ramban ,Fr.Sabu Kuriakose ,Rev Yuhanon Ramban are selected as new bishops by malankara association
source : orthodoxchurch.in
No comments:
Post a Comment
Comment on this post