എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Feb 16, 2010

മലങ്കര സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ ഇന്ന്




മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ശ്രേഷ്ടാചാര്യ ഗണത്തിലേക്ക് ഏഴു പേരെ തെരഞ്ഞെടുക്കാനുള്ള ദൌത്യവുമായി മലങ്കര സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ ഇന്ന് ശാസ്താംകോട്ട മൌണ്ട് ഹോരെബ് മാര്‍ എലിയാ ചപ്പല്‍ അങ്കണത്തിലെ മാത്യൂസ്‌ ദ്വിതീയന്‍ നഗറില്‍ നടക്കുന്നു. ദൈവഹിതവും ജെനഹിതവും സമ്മേളിക്കുന്ന മെത്രാന്‍ തെരഞ്ഞെടുപ്പില്‍ ലോകമെങ്ങുമുള്ള മലങ്കര സഭാംഗങ്ങളുടെ പ്രതിനിധിയായി എത്തുന്ന നായായിരത്തോളം വൈദികരും അല്‍മായരും ഉള്‍പ്പടെയുള്ളവര്‍ പങ്കാളികളാകും. ഇന്ന് രാവിലെ ഒന്‍പതു മണിക്ക് അംഗങ്ങളുടെ രെജിസ്ട്രേഷന്‍ ആരംഭിക്കും.. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ അധ്യക്ഷതയിലാണ് അസോസിയേഷന്‍ നടക്കുക. 12 മണിക് ചാപ്പലില്‍ ഉച്ച നമസ്കാരം, മാത്യൂസ്‌ ദ്വിതീയന്‍ ബാവായുടെ കബറിടത്തില്‍ ധൂപപ്രാര്‍ത്ഥന തുടന്നു മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, വൈദിക ട്രെസ്ട്ടി ഫാ. ജോണ്‍സ് അബ്രഹാം കോനാട്ട്,
ഫലപ്രഖ്യാപനം ഗ്രിഗോറിയന്‍ റേഡിയോയിലൂടെ തത്സമയം ഉണ്ടായിരിക്കും : http://www.orthodoxchurch.fm/
അല്‍മായ ട്രെസ്ടി എം.ജി ജോര്‍ജ്ജ് മുത്തൂറ്റ്, സഭ സെക്രെട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്‌, മെത്രാപ്പോലീത്താമാര്‍, പരിശുദ്ധ കാതോലിക്ക ബാവ എന്നീ ക്രെമത്തില്‍ ഘോഷയാത്രയായി പന്തലില്‍ പ്രവേശിക്കും. ഒരു മണിക്ക് അസോസിയേഷന്‍ നടപടികള്‍ ആരംഭിക്കും. ബാവയുടെ കല്പന സഭാ സെക്രെട്ടറി വായിക്കും. ധ്യാനത്തിനും അധ്യക്ഷ പ്രസംഗത്തിനും ശേഷം വോട്ടിംഗ് ആരംഭിക്കും. വൈകിട്ട് അഞ്ചരയോടെ ഫല പ്രഖ്യാപനം ഉണ്ടാകും.
source: orthodoxchurch.in

No comments:

Post a Comment

Comment on this post