മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയില്‍ വിവാഹിതരാകാന്‍ ഒരുങ്ങുന്ന യുവതി യുവാക്കള്‍ക്ക് വിവാഹ പൂര്‍വ്വ കൌണ്‍സലിംഗ് നിര്‍ബ്ബന്ധമാക്കണമെന്ന മിനിസ്ട്രി ഓഫ് ഹ്യൂമന്‍ എംപവ്വര്‍മെന്റിന്റെ നിര്‍ദ്ദേശം സഭാ സുന്നഹദോസ് അംഗീകരിച്ചു. പല ഭദ്രാസനങ്ങളിലും ഇപ്പോള്‍ കൌണ്‍സലിംഗ് കോഴ്സുകള്‍ നടക്കുന്നുണ്ടെങ്കിലും ഏകീകൃത പാഠ്യപദ്ധതി അനുസരിച്ചുള്ള വിവാഹപൂര്‍വ്വ കൌണ്‍സിലിംഗ് കോഴ്സ് സഭയുടെ 26 ഭദ്രാസനങ്ങളിലും നടപ്പാക്കുകയാണ് ഇതിന്റെ ലെക്ഷ്യം. . കൌണ്‍സിലിംഗിനായി ഭദ്രാസനതല ഫാമിലി സെന്ററുകള്‍ ആരംഭിക്കുകയും വേദശാസ്ത്ര - മനഃശാസ്ത്ര വിദഗ്ദ്ധരുടെയും ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ കൌണ്‍സലിംഗ് സംഘടിപ്പിക്കുകയും ചെയ്യും
Source : orthodoxchurch.in