
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള നാലാമത് ഭദ്രാസന കണ്‍വന്‍ഷന്‍ മാര്‍ച്ച് 9 മുതല്‍ 12 വരെ ചെങ്ങന്നൂര്‍ മാര്‍ പീലക്സിനോസ് നഗറില്‍ വച്ച് നടത്തപെടുന്നു. ജീവനെ സംരക്ഷിക്കുന്ന ദൈവീക നീതി (സദ്ര്യശ്യ 11 :4 )എന്നതാണ് മുഖ്യ ചിന്താവിഷയം.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ,അഭി.തോമസ് മാര്‍ അത്തനാസ്യോസ് , അഭി.ജോഷ്വാ മാര്‍ നിക്കോദിമോസ്, അഭി.കുറിയാക്കോസ് മാര്‍ ക്ലിമ്മീസ്, അഭി.ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് ,അഭി.ഗബ്രിയേല്‍ മാര്‍ ഗ്രിഗോ റിയോസ് , അഭി.സഖറിയാസ് മാര്‍ അപ്രേം തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.
Download Notice