മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്ന മലങ്കര വര്‍ഗീസിന്റെ കൊലപാതക കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ എറണാകുളം സി.ജെ.എം. കോടതി ഉത്തരവിട്ടു. സി.ബി.ഐ. കേരള ഘടകത്തിലെ ഉദ്യോഗസ്‌ഥനെ ഇതിനായി നിയോഗിക്കണമെന്നും കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്നും മജിസ്‌ട്രേറ്റ് ബി. വിജയന്‍ നിര്‍ദേശിച്ചു. സി.ബി.ഐ. നടത്തിയ അന്വേഷണം അപൂര്‍ണമാണെന്നും കൊലപാതകത്തിനു ഗൂഢാലോചന നടത്തിയവരെക്കുറിച്ച് സി.ബി.ഐ. അന്വേഷിച്ചിട്ടില്ലെന്നും ആരോപിച്ചു കൊല്ലപ്പെട്ട വര്‍ഗീസിന്റെ ഭാര്യ സാറാമ്മ വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
1993 ല്‍ വര്‍ഗീസിനുനേരെ കൊലപാതകശ്രമം ഉണ്ടാവുകയും സുഹൃത്തായ കുര്യാക്കോസ് കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. ഈ കേസിന്റെ അന്വേഷണത്തില്‍ സംഭവത്തിനു പിന്നില്‍ സഭയിലെ എതിര്‍വിഭാഗമാണെന്നു കണ്ടെത്തിയിരുന്നുവെന്നും ഈ സംഭവത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
2002 ല്‍ പെരുമ്പാവൂരിലെ സൂലോക്കോ പള്ളിയില്‍ അന്നത്തെ ബിഷപ്‌് പ്രവേശിക്കുന്നതു തടഞ്ഞുകൊണ്ട് വര്‍ഗീസ് സിവില്‍ കോടതിയില്‍ നിന്നും ഉത്തരവ് സമ്പാദിച്ചത് വ്യക്‌തിവിരോധത്തിനു കാരണമായെന്നും ഹര്‍ജിയില്‍ പരാതിപ്പെട്ടിരുന്നു. അങ്കമാലി അതിരൂപതയില്‍ പുരോഹിതനായ ഫാ. വര്‍ഗീസ് തെക്കേക്കരക്കെതിരേ വിശദമായ അന്വേഷണം നടത്തിയിട്ടില്ലെന്നു കോടതി പറഞ്ഞു. വാടക കൊലയാളികള്‍ക്കു ഫാ. തെക്കേക്കര പണം നല്‍കിയത് എന്തിനുവേണ്ടിയായിരുന്നുവെന്നും ആരുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും സി.ബി.ഐ. അന്വേഷിച്ചിട്ടില്ലെന്ന് കോടതി വ്യക്‌തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച കാറിന്റെ രേഖകളും സി.ബി.ഐ. പരിശോധിച്ചിട്ടില്ല. കൊലപാതകം സംബന്ധിച്ച് സാറാമ്മയും മകനും നല്‍കിയ മൊഴി ശരിയായ തരത്തിലല്ല സി.ബി.ഐ. രേഖപ്പെടുത്തിയതെന്നും കോടതി വിലയിരുത്തി
എന്റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്
Malankara Archive
-
▼
2011
(67)
-
▼
February
(7)
- പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് മാര്‍പാപ്പയുടെ അഭിന...
- മലങ്കര വര്‍ഗീസ് വധം: സി.ബി.ഐ. കൂടുതല്‍ അന്വേഷിക്ക...
- പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്മപ്പെരുനാള്
- മലങ്കര നസ്രാണി സംഗമം
- ചെങ്ങന്നൂര്‍ ഭദ്രാസന കണ്വന്ഷന്
- മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്സ് കണ്വെന്ഷന് ആര...
- പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്മപ്പെരുനാള്
-
▼
February
(7)