മലങ്കര സഭാദിനമായ ഏപ്രില്‍ 10നു 4ന് എറണാകുളം മറൈന്‍ഡ്രൈവ് മൈതാനിയില്‍ മലങ്കര നസ്രാണി സംഗമം സംഘടിപ്പിക്കും. ബൈബിള്‍ തര്‍ജമയുടെ 200-ാം വാര്‍ഷികം, കാതോലിക്കാദിനം, 91-ാമത് പൗരസ്‌ത്യ കാതോലിക്കയായി സ്‌ഥാനാരോഹണം ചെയ്‌ത ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ബാവയ്‌ക്കു സ്വീകരണം എന്നിവയുടെ സംയുക്‌ത ആഘോഷമായ നസ്രാണി സംഗമത്തില്‍ മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്‌ദുള്‍കലാം മുഖ്യാതിഥിയായിരിക്കും.
പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്ന്യാസിയോസ് ഒന്നാമന്റെ നേതൃത്വത്തില്‍ 1811 ല്‍ ആണ് ആദ്യമായി ബൈബിളിലെ നാല് സുവിശേഷങ്ങള്‍ മലയാളത്തിലേക്കു തര്‍ജമ ചെയ്‌തത്. മലയാളികള്‍ക്ക് സുവിശേഷഭാഗങ്ങള്‍ പ്രാപ്യമാക്കുക വഴി കേരള സംസ്‌കാരത്തിന് അതുല്യസംഭാവന നല്‍കിയവരെ അനുസ്‌മരിക്കുന്നതിനുള്ള അവസരമാണിതെന്ന് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപോലീത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. ഏപ്രില്‍ 10ന് ഡോ. എ.പി.ജെ. അബ്‌ദുള്‍കലാം വിദ്യാര്‍ഥികളുമായി സംവാദം നടത്തും. മെത്രാപോലീത്തമാര്‍, വൈദികര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. സീനിയര്‍ മെത്രാപോലീത്ത തോമസ് മാര്‍ അത്തനാസിയോസ് കമ്മിറ്റിയുടെ പ്രസിഡന്റായും സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് ജനറല്‍ കണ്‍വീനറായും പ്രവര്‍ത്തിക്കും.
എന്റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്
Malankara Archive
-
▼
2011
(67)
-
▼
February
(7)
- പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് മാര്‍പാപ്പയുടെ അഭിന...
- മലങ്കര വര്‍ഗീസ് വധം: സി.ബി.ഐ. കൂടുതല്‍ അന്വേഷിക്ക...
- പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്മപ്പെരുനാള്
- മലങ്കര നസ്രാണി സംഗമം
- ചെങ്ങന്നൂര്‍ ഭദ്രാസന കണ്വന്ഷന്
- മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്സ് കണ്വെന്ഷന് ആര...
- പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്മപ്പെരുനാള്
-
▼
February
(7)