
വലിയ നോമ്പിലെ 36-ാം ഞായറാഴ്ചയായ മാര്‍ച്ച് 25നു മലങ്കര
ഓര്‍ത്തഡോക്സ് സഭ സഭാ ദിനമായി ആചരിക്കും.
കാതോലിക്കാ ദിനാചരണത്തിന്റെ സഭാതല ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ്
മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കുന്നംകുളം സെന്റ് മേരീസ്
പുത്തന്‍പള്ളിയില്‍ നിര്‍വ്വഹിക്കും. സഭയിലെ എല്ലാ പള്ളികളിലും
സഭയ്ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന, കാതോലിക്കേറ്റ് പതാക ഉയര്‍ത്തല്‍,
സഭാ ദിനപ്രതിജ്ഞ തുടങ്ങിയ പരിപാടികളോടെ സഭാ ദിനം ആചരിക്കും.മലങ്കര
സഭയുടെ 1960 മത് വാര്‍ഷികവും മലങ്കരയില്‍ കാതോലിക്കേറ്റ് സ്ഥാപിച്ചതിന്റെ
ശതാബ്ദിയും ആചരിക്കുന്ന ഈ വര്‍ഷം വിവിധ ജീവകാരുണ്യ പദ്ധതികളായ ഭവന
നിര്‍മ്മാണം, വിവാഹ സഹായം, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, വൈദിക
സെമിനാരികള്‍, ആദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയ്ക്കായി 4 കോടി രൂപാ
സമാഹരിക്കും. കുറഞ്ഞത് ഓരോ കുടുംബത്തിന്റെയും ഒരു ദിവസത്തെ വരുമാനമെങ്കിലും
ഈ ആവശ്യത്തിനായി സംഭാവന ചെയ്യണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ
സഭാംഗങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പിരിഞ്ഞുകിട്ടിയ 3.27
കോടി രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചതിന്റെ വിശദാംശങ്ങള്‍ സഭാ
കേന്ദ്രത്തില്‍ നിന്നും പ്രസിദ്ധീകരിച്ചിട്ടുണ്ട്
Courtesy : Catholicate news