മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഒരിക്കല്‍ കൂടി പത്തനംതിട്ടയില്‍
നടക്കുകയാണ്.
ആത്മീയ വിചിന്തനങ്ങള്‍ക്കായുള്ള കൂടിവരവുകളും സംഗമങ്ങളും ഈ മലയോര
ജില്ലയ്ക്കു പുതുമയല്ല. വിശുദ്ധിയുടെ തീര്‍ഥം പേറുന്ന പമ്പയുടെ തീരവും
സഹ്യസാനുക്കളില്‍ തഴുകി വീശുന്ന മാരുതന്റെ സാന്നിധ്യവും ഇത്തരം
ചിന്തകള്‍ക്കും തീരുമാനങ്ങള്‍ക്കും പശ്ചാത്തലം ഒരുക്കുകയും ഊര്‍ജ്ജം
പകരുകയും ചെയ്യുന്നതാകാം കാരണം.
ആത്മീയ മാര്‍ഗത്തില്‍ ചരിക്കുന്ന സഭയുടെ സനാധിപത്യ വേദിയാണു മലങ്കര അസോസിയേഷന്‍. ഒന്നാം നൂറ്റാണ്ട് മുതല്‍ ഉണ്ടായിരുന്നു എന്നു ചരിത്രം വ്യക്തമാക്കുന്ന മലങ്കര സഭയുടെ നാളിതുവരെയുള്ള ജനാധിപത്യ ഭരണക്രമം പ്രശംസനീയമാണ്. തിഗ്രീസില്‍ നിന്ന് 1912ല്‍ ആണ് കാതോലിക്കാ സിംഹാസനം മലങ്കരയിലേക്ക് മാറ്റിയത്. കാതോലിക്കാ സിംഹാസന പുനഃസ്ഥാപന ശതാബ്ദി സമയത്തു നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് ഏറെ പ്രസക്തിയുണ്ട്. അത് മലയോര പ്രദേശത്തെ ആത്മീയ ചൈതന്യ പ്രവാഹ മേഖലയായ പത്തനംതിട്ടയിലാകുന്നത് ദൈവനിയോഗം എന്നു കരുതാം.
അപരനെ ഈശ്വരനായി കാണുന്ന തത്ത്വമസി എന്ന ചിന്ത ശരണം വിളികളില്‍ സമന്വയിക്കുന്ന ഭാരതത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയാണ് പത്തനംതിട്ടയുടെ നിറപുണ്യം. നസ്രാണികളുടെ ആദ്യകാല കച്ചവട കേന്ദ്രവും കുടിയേറ്റ നഗരവും എന്നു വിശേഷിപ്പിക്കപ്പെടുന്ന നിലയ്ക്കലില്‍ തോമ്മാ ശ്ളീഹായാല്‍ സ്ഥാപിതമായ ദേവാലയത്തിന്റെ വിശുദ്ധിയും നഷ്ടപ്രതാപ സ്മൃതിയും ആത്മീയ വൈശിഷ്ട്യത്തില്‍ ഉന്നത സ്ഥാനത്താണ്. നിലയ്ക്കലില്‍ ഉണ്ടായിരുന്ന ആദ്യ ക്രിസ്ത്യാനികള്‍ യുദ്ധമോ ആക്രമണങ്ങലോ കാരണം അവിടെ നിന്നു പ്രയാണം ചെയ്തു തുമ്പമണ്ണിലും കടമ്പനാട്ടും എത്തിയ കഥ ചരിത്രം സ്ഥിരീകരിക്കുന്നുണ്ട്.
വിവിധ ജാതി-മത പ്രസ്ഥാനങ്ങലുടെ മത, ആത്മീയ, തത്വചിന്താ ചര്‍ച്ചകളുടെ സംഗമങ്ങളാല്‍ ശ്രദ്ധേയമാണ് പത്തനംതിട്ട. മത ചിന്തകളുടെ ആന്തരിക ഏകതയുടെ ഭാവവും താളവും ഈ സംഗമങ്ങളില്‍ നിന്നെല്ലാം നമുക്ക് ഉള്‍ക്കൊള്ളാം. മാരാമണ്‍ കണ്‍വന്‍ഷന്‍ ഈ ജില്ലയെ ലോക ക്രൈസ്തവ ഭൂപടത്തില്‍ ശ്രദ്ധേയമാക്കിയിരിക്കുന്നു. മാരാമണ്ണിലെ പമ്പാനദീ തീരത്ത് ഈ കാലയളവില്‍ നടന്നിട്ടുള്ള ദൈവശാസ്ത്ര ചര്‍ച്ചകള്‍, ചിന്തകള്‍, തീരുമാനങ്ങള്‍ എന്നിവ ലോകമാകെയുള്ള ക്രൈസ്തവ ചിന്താ പദ്ധതികളെ സ്വാധീനിച്ചിട്ടുണ്ട്.
ആര്‍ഷ സംസ്കൃതിയില്‍ നിന്ന് സ്വാംശീകരിച്ച അപൂര്‍വ്വ വിശുദ്ധ വിജ്ഞാനമാണ് വേദചിന്ത. വേദങ്ങളും ഹൈന്ദവ തത്വചിന്തയും വ്യാഖ്യാനിക്കുകയും പഠിക്കപ്പെടുകയും ചെയ്യുന്ന ചെറുകോല്‍പ്പുഴ കണ്‍വന്‍ഷന്‍ പത്തനംതിട്ടയുടെ അഭിമാനമാണ്. തിരുവാറന്മുളയപ്പനെ സ്തുതിച്ച്, വള്ളസദ്യ വിളമ്പി, വഞ്ചിപ്പാട്ടു പാടി തുഴയെറിയുന്ന ആറന്മുള വള്ളംകളിയുടെ താളത്തിനും പത്തനംതിട്ടയുടെ ആത്മീയാനന്ദത്തിന്റെ ഭാവമാണ്. മധ്യതിരുവിതാംകൂറിലെ ഓര്‍ത്തഡോക്സ് വിശ്വാസം ഊട്ടിയുറപ്പിക്കുന്ന മാക്കാംകുന്ന് കണ്‍വന്‍ഷന്‍ നടക്കുന്ന വേദിക്കു സമീപം 2012ലെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നടക്കുന്നതിലും ഒരു നിയോഗമുണ്ട്.
ഈ മലയോര ജില്ലയുടെ വിദ്യാഭ്യാസ വികസനത്തിന് നിദാനമായ കാതോലിക്കേറ്റ് കോളജ് രണ്ടാം തവണയാണ് അസോസിയേഷന് വേദിയാകുന്നത്