മലങ്കരസഭാ വൈദിക ട്രസ്‌റ്റിയായി ഫാ. ഡോ.ജോണ്‍സ്
ഏബ്രഹാം കോനാട്ടിനെയും അല്‍മായ ട്രസ്‌റ്റിയായി എം.ജി.ജോര്‍ജ്
മുത്തൂറ്റിനെയും ഇന്നലെ ഇവിടെ നടന്ന മലങ്കര സുറിയാനി ക്രിസ്‌ത്യാനി
അസോസിയേഷന്‍ യോഗത്തില്‍ തെരഞ്ഞെടുത്തു. 129 മാനേജിംഗ് കമ്മിറ്റി
അംഗങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്
ദ്വിതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ച യോഗത്തില്‍
തെരഞ്ഞെടുക്കപ്പെട്ട വൈദിക, അല്‍മായ പ്രതിനിധികളായ 3456 പേരാണു
പങ്കെടുത്തത്. വൈദിക ട്രസ്‌റ്റി സ്‌ഥാനത്തേക്കു ഫാ. ജോണ്‍സ് ഏബ്രഹാമിന്
1750, ഫാ.ഡോ.എം.ഒ. ജോണിന് 1550 എന്നിങ്ങനെ വോട്ടുകള്‍ ലഭിച്ചു.
അല്‍മായ ട്രസ്‌റ്റി സ്‌ഥാനത്തേക്കു വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എം.ജി.
ജോര്‍ജിന് 2559 വോട്ടാണ് ലഭിച്ചത്. സി.സി. ചെറിയാന്‍ - 528, ജൂലി കെ.
വര്‍ഗീസ് - 14, അഡ്വ. മത്തായി ഈപ്പന്‍ വെട്ടത്ത് - 182 എന്നിങ്ങനെയാണ്
മറ്റു സ്‌ഥാനാര്‍ഥികള്‍ക്കു ലഭിച്ച വോട്ടുകള്‍. തെരഞ്ഞെടുപ്പിനു
സി.കെ.കോശി വരണാധികാരിയായിരുന്നു.
വൈദിക ട്രസ്‌റ്റി, അല്‍മായ ട്രസ്‌റ്റി സ്‌ഥാനങ്ങളില്‍ നിലവിലുള്ളവര്‍ തന്നെയാണു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഫാ. ജോണ്‍സ് ഏബ്രഹാം കണ്ടനാട് ഭദ്രാസനാംഗവും എം.ജി. ജോര്‍ജ് തുമ്പമണ്‍ ഭദ്രാസനത്തിലെ കോഴഞ്ചേരി സെന്റ് മാത്യൂസ് ഇടവകാംഗവുമാണ്.
നേരത്തേ കാതോലിക്കാ ബാവയെയും മെത്രാപ്പോലീത്തമാരെയും യോഗസ്‌ഥലമായ കാതോലിക്കേറ്റ് കോളജ് അങ്കണത്തിലേക്ക് സ്വീകരിച്ചാനയിച്ചു. ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്ത ധ്യാനപ്രസംഗം നടത്തി