ഭക്ത്യാരവങ്ങളുടെ അകമ്പടിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ചെമ്പെടുപ്പ് റാസയോടെ ചന്ദനപ്പള്ളി വലിയ പള്ളി പെരുനാളിനു സമാപനമായി. Photo Gallery
വിശ്വാസികള്‍ നേര്‍ച്ചയായി കൊണ്ടുവന്ന അരി ചെമ്പിലിട്ട് പകുതി വേവിച്ച് ചെമ്പിന്‍ തണ്ടിലേറ്റി കുതിരപ്പുരയിലേക്കു കൊണ്ടുവരുന്ന ചടങ്ങാണ് ചെമ്പെടുപ്പ്. മുഖ്യകാര്‍മികനായ പള്ളിവികാരി ഫാ. റോയി എം. ജോയി കുരിശടയാളം ചാര്‍ത്തി. ചെമ്പില്‍ തൊട്ട് സഹദായുടെ അനുഗ്രഹം വാങ്ങാനായി എത്തിയ ഭക്തസഹസ്രങ്ങളാണ് ചെമ്പ് വാഹകരായത്.
ചെമ്പില്‍ തൊടാനും ചെമ്പെടുപ്പില്‍ പങ്കെടുക്കാനും ഭക്തജനപ്രവാഹമായിരുന്നു. റാസ കടന്നുവന്നപ്പോള്‍ ജാതിമത വ്യത്യാസമില്ലാതെ പൂക്കള്‍, കുരുമുളക്, വെറ്റില എന്നിവ ചെമ്പിലെറിഞ്ഞും ആര്‍പ്പുവിളിച്ചും വിശ്വാസികള്‍ ചെമ്പിന്‍മൂട്ടില്‍ നിന്നു കുതിരപ്പുരയിലേക്കു ഭക്തിയോടെ ചെമ്പുകള്‍ വഹിച്ചു. രാവിലെ ആറിനു ചെമ്പില്‍ അരിയിടീല്‍ കര്‍മം തുടങ്ങി. അങ്ങാടിക്കല്‍ വടക്കുള്ള പുരാതന നായര്‍ തറവാട്ടിലെ കാരണവരാണ് ചെമ്പില്‍ അരിയിടീല്‍ കര്‍മം ആദ്യം നടത്തിയത്. മതസൌഹാര്‍ദം വിളിച്ചോതുന്ന ഇൌ ആചാരം പരമ്പരാഗതമായി തുടര്‍ന്നുവരുന്നതാണ്. ചെമ്പെടുപ്പ് റാസയ്ക്കു ചന്ദനപ്പള്ളി ജംക്ഷനില്‍ സ്വീകരണം നല്‍കി