മാമലശേരി മോര്‍ മിഖായേല്‍ പള്ളിയില്‍ പെരുന്നാള്‍ ദിനത്തിലുണ്ടായ
സംഘര്‍ഷത്തേത്തുടര്‍ന്ന് പള്ളി താല്‍ക്കാലികമായി അടച്ചു.
കല്ലേറിനേത്തുടര്‍ന്നു പോലീസ് ലാത്തി വീശി.
സംഘര്‍ഷത്തില്‍ ഡിവൈ.എസ്.പി. ഉള്‍പ്പെടെ പോലീസുകാര്‍ക്കും വിശ്വാസികള്‍ക്കും പരുക്കേറ്റു. റിസീവര്‍ ഭരണത്തിലുള്ള മോര്‍ മിഖായേല്‍ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വൈദികരാണ് കുര്‍ബാന അര്‍പ്പിക്കുന്നത്. പെരുന്നാള്‍ ദിനത്തില്‍ രാവിലെ ഓര്‍ത്തഡോക്‌സ് വൈദിക ട്രസ്‌റ്റി ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട് കുര്‍ബാന അര്‍പ്പിക്കാനെത്തിയതു യാക്കോബായ വിഭാഗം എതിര്‍ത്തു.
ഇതേത്തുടര്‍ന്നാണു സംഘര്‍ഷം. വൈദികനെ പോലീസ് പള്ളിമുറ്റത്തു പ്രവേശിക്കാന്‍ അനുവദിച്ചതോടെ യാക്കോബായ വിഭാഗം കല്ലെറിഞ്ഞു. ഫാ. ജോണ്‍സ് സഞ്ചരിച്ച കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. തുടര്‍ന്നു പോലീസ് ലാത്തി വീശിയതോടെ ഇരുവിഭാഗക്കാരും പള്ളിക്കുള്ളിലേക്ക് ഓടിക്കയറി.
മൂവാറ്റുപുഴ ആര്‍.ഡി.ഒ: എസ്. ഷാനവാസ്, തഹസില്‍ദാര്‍ പി.എസ്. സ്വര്‍ണമ്മ, റൂറല്‍ എസ്.പി. കെ.പി. ഫിലിപ്പ്, മൂവാറ്റുപുഴ ഡിവൈ.എസ്.പി: എം.എന്‍. രമേശ് എന്നിവരുടെ നേതൃത്വത്തില്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി. പള്ളിയിലുള്ളവരെ ഒഴിപ്പിച്ച്, പൂട്ടി താക്കോല്‍ റിസീവറെ ഏല്‍പ്പിച്ചു.
സംഭവമറിഞ്ഞ് യാക്കോബായ വിഭാഗം കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോര്‍ ഈവാനിയോസും വൈദികരും വിശ്വാസികളും പള്ളിക്കു മുന്നില്‍ പ്രാര്‍ഥനായജ്‌ഞം ആരംഭിച്ചിരുന്നു. മാമലശേരി പള്ളിയില്‍ യാക്കോബായ വിഭാഗത്തിന് അര്‍ഹമായ അവകാശം ലഭിക്കുന്നതുവരെ പോരാടുമെന്നു സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു.
എന്നാല്‍ വര്‍ഷങ്ങളായി പെരുന്നാള്‍ ദിനത്തില്‍ രാവിലെ ഇവിടെ കുര്‍ബാന അര്‍പ്പിച്ചിരുന്നത് ഫാ. ജോണ്‍സ് എബ്രഹാമാണെന്നും അതിന് അധികൃതരുടെ അനുമതി ഉണ്ടായിരുന്നെന്നും വികാരിമാരായ ഫാ. ജോണ്‍ ചിറക്കടക്കുന്നേല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ജോര്‍ജ് വേമ്പനാട്ട് എന്നിവര്‍ പറഞ്ഞു. ഫാ. ജോണ്‍സിനെ ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.