യുവാക്കളെ നേരല്ലാത്ത വഴിയിലൂടെ പറഞ്ഞുവിട്ട് കൈപൊള്ളുന്ന ഒരു സമൂഹത്തിലാണ്
നാം ഇന്ന് ജീവിക്കുന്നതെന്ന് പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍
മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത. Photo Gallery
ഓര്‍ത്തഡോക്സ് ക്രെെസ്തവ യുവജനപ്രസ്ഥാനം 76ാമത് അന്തര്‍ദേശീയ
സമ്മേളനത്തിന്റെ സമാപന സന്ദേശം നല്‍കി പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ
മെത്രാപ്പോലീത്ത. നന്മയില്‍ നിന്ന് അകന്ന് തിന്മയുടെ വഴി
തിരഞ്ഞെടുക്കുവാന്‍ പരിശീലിപ്പിക്കുന്ന എല്ലാ പ്രവണതകളെയും
തിരിച്ചറിയുവാന്‍ യുവതലമുറ സജ്ജരാകണം. നമ്മള്‍ വഹിക്കുന്ന സ്ഥാനങ്ങളിലും
ചുമതലകളിലും സമൂഹത്തിനോ നാടിനോ ഭാരമാകാത്ത രീതിയില്‍ ജീവിക്കണമെന്നും
അഭിവന്ദ്യ മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.
ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, ആന്റോ ആന്റണി എം. പി., ഫാ. മാത്യു വര്‍ക്ഷീസ്, ഫാ. ജോക്കബ് മാത്യു ചന്ദ്രത്തില്‍, ഫാ. ജോസഫ് കുര്യാക്കോസ്, ഫാ. സ്റീഫന്‍ വര്‍ക്ഷീസ്, ഉമ്മന്‍ ജോണ്‍, സജി പട്ടരുമഠം, ബിജു മാത്യു, സഖറിയാ പനയ്ക്കാമറ്റം, ഫാ. ഏബ്രഹാം കോശി, സി.കെ.റജി, ജോബിന്‍ കെ.ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിച്ചു. ഭാരതത്തിന് അകത്തും പുറത്തും നിന്നുമായി അറുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ കേന്ദ്ര കലാമത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗാനങ്ങള്‍ക്ക് ഒ.സി.വൈ.എം. ഭദ്രാസന ഗായകസംഘം നേതൃത്വം നല്‍കി. സമ്മേളന സ്മരണ നിലനിര്‍ത്തികൊണ്ട് സുവനീയറും ഡയറക്ടറിയും പ്രകാശനം ചെയ്തു.