വീണ്ടും ഒരു നവംബര്‍ 14 കൂടി, ഇന്ന് ശിശുദിനം
ആയി നാം കൊണ്ടാടുമ്പോള്‍ അതിനോടൊപ്പം പ്രാധാന്യം ഉള്ള മറ്റൊരു ദിനം കൂടി
ആണ്, ലോക പ്രമേഹരോഗ ദിനം(world diabetes day).
എല്ല ദിവസവും കുട്ടികള്‍ക്കാവണമെന്നതാണ് ഈ ശിശുദിനത്തിന്റെ സന്ദേശം.വിരിയുന്ന ഓരോ

പൂവിന്നും , പുലരുന്ന ഓരോ പ്രഭാതത്തിന്നും ഓരോ സന്ദേശം ഉള്ളതുപോലെ ഓരോ
ശിശുദിനത്തിന്നും മഹത്തായ സന്ദേശമുണ്ട്..ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനത്തിലാണ് നാം ഇന്ത്യയില്‍
ശിശുദിനം കൊണ്ടാടുന്നത്.പണ്ഡിറ്റ്ജി തന്റെ സകല പിരിമുറുക്കങ്ങളും
പ്രയാസങളും മറന്നിരുന്നത് കുഞ്ഞുങ്ങളോടോപ്പം കളിച്ച് രസിച്ച്
ഉല്ലസിക്കുമ്പോഴായിരുന്നു. ജീവിതാന്ത്യം വരെ ആ മഹാന്‍ ഇന്ത്യയിലെ 'വലിയ
കുട്ടി ' തന്നെയായിരുന്നു. ഗൗരവമാര്‍ന്ന രാജ്യകാര്യങ്ങള്‍ക്കിടയിലും
അദ്ദേഹത്തിന്ന് മനസ്സിന്ന് ശാന്തിയും സമാധാനവും സന്തോഷവും നല്‍കിയിരുന്നത്
കുട്ടികളോടോപ്പം കളിച്ച് രസിച്ച് നടക്കുമ്പോഴായിരുന്നു.ഇന്ന് ഇന്ത്യയിലെ
കുട്ടികള്‍ അഭിമുഖികരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ബാലവേലകൊണ്ടുള്ള
പീഡനം, പട്ടിണി, രോഗങ്ങള്‍,പോഷകാഹാരങ്ങളുടെ
കുറവ്,സുരക്ഷിതത്വമില്ലായ്മ,വിദ്യാഭ്യാസത്തിന്റെ അപര്യപ്തത ഇങ്ങിനെ
നീണ്ടുപോകുന്നു ആ പട്ടിക. മാത്രമല്ല ഇന്ന് കുട്ടികള്‍ക്കുനേരെയുള്ള ലൈഗിക
പീഡനങള്‍ കൂടിക്കൊണ്ടിരിക്കുകയാണ് കൂടാതെ തീവ്രവാദികളും കുട്ടികളെ അവരുടെ
ആവശ്യങ്ങള്‍ക്ക് വേണ്ടി വ്യാപകമായി ഉപയോഗിക്കുന്നു.. ശിശുദിനം
അര്‍ഥപൂര്‍ണ്ണമാകണമെങ്കില്‍ കുട്ടികളുടെ ശാരീരികവും മാനസികുവുമായ
വളര്‍ച്ചക്കും അവരുടെ ക്ഷേമത്തിന്നും പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍
നമുക്ക് കഴിയണം, അതിനായിട്ട് നമുക്ക് പ്രാര്‍ത്ഥിക്കാം.
അതുപോലെ തന്നെ ഇന്ന് ലോകം പ്രമേഹ രോഗ ദിനം ആയി ആചരിക്കുന്നു.ഇന്ന് ലോകത്താകമാനമായി 250 ദശലക്ഷം പ്രമേഹരോഗികളുണ്ട്. ഒരു നിമിഷംപോലും പാഴാക്കാതെ ക്രിയാത്മകമായ പ്രതിരോധമാര്‍ഗങ്ങള്‍ ഉടനടി അവലംബിച്ചില്ലെങ്കില്‍ 2025 ആകുന്നതോടെ പ്രമേഹബാധിതര്‍ 380 ദശലക്ഷമാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിഭാഗം നല്‍കുന്നത്.
40.9 ദശലക്ഷം പ്രമേഹരോഗികളുള്ള ഇന്ത്യ പ്രമേഹത്തിന്റെ ലോകതലസ്ഥാനമെന്ന വിശേഷണത്തിന് അര്‍ഹമാണ്. കേരളത്തിലെ നാല്പത് ലക്ഷം പ്രമേഹരോഗികളില്‍ പത്തുലക്ഷം പേര്‍ക്ക് രോഗമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതും ദുഃഖകരമാണ്.
പ്രമേഹത്തെ പ്രതിരോധിക്കാന്‍ രോഗലക്ഷണങ്ങള്‍ എന്തെന്ന് അറിയണം. നിങ്ങള്‍ക്ക് താഴെപ്പറയുന്ന എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ പ്രമേഹരോഗിയാവാന്‍ സാധ്യതയുണ്ട്- വര്‍ധിച്ച മൂത്രശങ്ക, അമിത ദാഹം, വിശപ്പ്, ഭാരക്കുറവ്, തളര്‍ച്ച, ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നത്, ഓക്കാനവും വയറുവേദനയും കൈകാലുകളില്‍ തരിപ്പ്, ഉണങ്ങിവരണ്ട നാവ്, കാഴ്ചക്കുറവ്, തുടരെ തുടരെയുള്ള അണുബാധ, കരിയാന്‍ വൈകുന്ന മുറിവുകള്‍ ഇതെല്ലാം പ്രമേഹ രോഗബാധിതരില്‍ സാധാരണമായി കാണുന്നു.
പ്രമേഹത്തിലേക്ക് നിങ്ങളെ തള്ളിവിടുന്ന ആപത്ഘടകങ്ങള്‍ പലതാണ്. അമിതവണ്ണം, വ്യായാമരാഹിത്യം, അപഥ്യ ഭക്ഷണശൈലി, വാര്‍ധക്യം, അമിത കൊളസ്‌ട്രോളും പ്രഷറും, പാരമ്പര്യം, പ്രസവാനന്തര പ്രമേഹബാധ തുടങ്ങിയവയെല്ലാം കാലാന്തരത്തില്‍ നിങ്ങളെ ഒരു പ്രമേഹരോഗിയാക്കിമാറ്റുന്നു.
പ്രമേഹരോഗികള്‍ മൃത്യുവിനിരയാകുന്ന പ്രധാനകാരണങ്ങള്‍ ഹൃദ്രോഗം, വൃക്കകളുടെ അപചയം, അമിതരക്തസമ്മര്‍ദം എന്നിവയാണ്. അതിസങ്കീര്‍ണമായ ആ രോഗാവസ്ഥകളൊക്കെത്തന്നെ പ്രമേഹത്തിന്റെ പ്രത്യാഘാതഫലമായി ഉണ്ടാകുന്നു. പ്രമേഹരോഗികളില്‍ 80 ശതമാനം പേരും മരണപ്പെടുന്നത് ഹൃദയധമനീരോഗങ്ങളാലാണ്. പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത നാലിരട്ടിയാണ്.
പ്രമേഹം കണ്ടെത്താനുള്ള രക്തപരിശോധന 45 വയസ്സിനു ശേഷം ചെയ്തുതുടങ്ങാ നാണ് പൊതുവെയുള്ള നിര്‍ദ്ദേശം. എന്നാല്‍, ഭാരതം പോലെ പ്രമേഹസാധ്യത കൂടിയ പ്രദേശത്ത് 30 വയസ്സു മുതല്‍ വര്‍ഷത്തി ലൊരിക്കലെങ്കിലും പരിശോധന നടത്തണം. എങ്കില്‍ മാത്രമേ പ്രമേഹം പ്രാരംഭദിശയി ല്‍ തന്നെ കണ്ടുപിടിക്കുവാന്‍ കഴിയുക യുള്ളൂ. പ്രമേഹം വന്ന് 5-10 വര്‍ഷങ്ങള്‍ക്കു ശേഷം ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ മാത്രമാണ് ഇന്ന് പല രും രക്തപരിശോധന തുടങ്ങുന്നത്. നമുക്ക് നമ്മുടെ ചുറ്റും ഉള്ള രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കാം, സ്വയം പ്രതിരോധിക്കാം