എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Jan 25, 2011

തൃക്കുന്നത്തു പള്ളിയില്‍ സഭ ആരാധന നടത്തി



മലങ്കരസഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ ത്രിക്കുന്നത്ത് സെമിനാരിപള്ളി കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ തുറന്നു,സെമിനാരിയില്‍ കബറടങ്ങിയിട്ടുള്ള നാല് സഭാ പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ചു ഹൈക്കോടതി നിര്‍ദേശപ്രകാരം ജില്ലാ കലക്‌ടറാണു പള്ളി തുറന്നത്‌.രാവിലെ ഏഴുമുതല്‍ സഭയിലെ വൈദികരും വിശ്വാസികളും പത്തുപേരടങ്ങുന്ന സംഘമായി പള്ളിയില്‍ പ്രവേശിച്ചു പ്രാര്‍ഥന നടത്തി. ധൂപപ്രാര്‍ഥനയ്‌ക്കു പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കി.
സുന്നഹദോസ്‌ സെക്രട്ടറി മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, വൈദിക സെക്രട്ടറി ഫാ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, യൂഹാനോന്‍ മാര്‍ തേവോദോറോസ്‌, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്‌, ഫാ. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പ, അല്‍മായ ട്രസ്‌റ്റി ജോര്‍ജ്‌ മുത്തൂറ്റ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. പതിനൊന്നു മണിയോടെ ആരാധനാച്ചടങ്ങുകള്‍ അവസാനിച്ചു. തുടര്‍ന്ന്‌ അഖില മലങ്കര യുവസംഗമം നടന്നു.യുവജനപ്രസ്ഥാ സമ്മേളനത്തില്‍ ഫാ. ജേക്കബ് ചന്ദ്രത്തില്‍ ഫാ. സ്റീഫന്‍ വര്‍ഗീസ്, ജോണ്‍ ഉമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് ‘കൊടിയിറക്കല്‍’ ചടങ്ങ് നിര്‍വ്വഹിക്കുകയും സെമിനാരിപ്പള്ളിയുടെ താക്കോല്‍ കളക്ടര്‍ ഡോ. എം. ബീനയില്‍ നിന്ന് സ്വീകരിച്ചുകൊണ്ട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തതോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു.
ഉച്ചയ്‌ക്ക് ഒരുമണിയോടെ യാക്കോബായ വിഭാഗത്തിനു പ്രവേശനം അനുവദിച്ചു. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്‍ അഡ്വ. ശ്രീലാല്‍ വാര്യര്‍ സ്‌ഥിതിഗതികള്‍ നിരീക്ഷിച്ചു.

Image Courtesy : Mathrubhumi.com

കൊട്ടാരക്കര - പുനലൂര്‍ ഭദ്രാസനം ഉദ്ഘാടനം ചെയ്തു

പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊട്ടാരക്കര - പുനലൂര്‍ ഭദ്രാസനത്തിന്റെ ഉദ്ഘാടനം സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലൊസ് ദ്വിതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു.പുലമണ്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ വിശ്വാസസഹസ്രങ്ങള്‍ പങ്കെടുത്തു.

സാമഹിക തിന്മകള്‍ തിരിച്ചറിഞ്ഞ് അതില്‍നിന്ന് സമൂഹത്തെ മോചിപ്പിക്കുവാനുള്ള ബാധ്യത ഭദ്രാസനങ്ങള്‍ക്കുണ്ടെന്ന് ബാവാ പറഞ്ഞു. ദരിദ്രരെയും അവശത അനുഭവിക്കുന്നവരെയും സഹായിക്കുക എന്നതാണ് ക്രിസ്തീയ സഭയുടെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പുതിയ ഭദ്രാസനത്തിന്റെ അധിപനായ അഭി.ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസിനെ ബാവാ ആശീര്‍വദിച്ചു. കേന്ദ്രമന്ത്രി വയലാര്‍ രവി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ക്രൈസ്തവ സഭകളുടെ സംഭാവനയാണെന്ന് അദ്ദേഹം സ്മരിച്ചു. വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാരിന് പരിമിതികളുണ്ട്. കേരളത്തിലെ സമൂഹത്തിന് ഒട്ടാകെ നേട്ടങ്ങള്‍ ലഭിക്കുന്ന രീതിയിലാണ് സഭകളുടെ സംഭാവനകള്‍. കേരളത്തിന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും ഓര്‍ത്തഡോക്സ് സഭയുടെ പങ്ക് വളരെ വലുതാണെന്നും വയലാര്‍ രവി പറഞ്ഞു.

Jan 17, 2011

വ്യാജ പ്രചരണമരുത് ‌: ഓര്‍ത്തഡോക്‌സ് സഭ

മലങ്കരസഭയുടെ അങ്കമാലി ഭദ്രാസന ആസ്‌ഥാനമായ ആലുവ തൃക്കുന്നത്തു സെമിനാരി സംബന്ധിച്ച വ്യാജ പ്രചാരണങ്ങള്‍ ആവര്‍ത്തിച്ച്‌, അവിടെ ഇല്ലാത്ത അവകാശ അധികാരങ്ങള്‍ സ്‌ഥാപിക്കാന്‍ ശ്രമിക്കുന്നത്‌ അപലപനീയമാണെന്ന്‌ സുന്നഹദോസ്‌ സെക്രട്ടറി ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത.

പരിശുദ്ധ കാതോലിക്കാ ബാവായുടെ കീഴില്‍ 1934-ലെ സഭാ ഭരണഘടനാനുസൃതം അങ്കമാലി ഭദ്രാസനാധിപനായിരിക്കുന്ന യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്‌ മെത്രാപ്പോലീത്തായും സ്‌റ്റാഫുമാണ്‌ അവിടെ താമസിക്കുന്നത്‌. സെമിനാരിപ്പള്ളി അങ്കമാലി ഭദ്രാസനാധിപന്റെ സ്വകാര്യ ചാപ്പലാണെന്ന്‌ അവിതര്‍ക്കിതമായ കോടതിവിധി നിലവിലുണ്ട്‌.

തൃക്കുന്നത്ത്‌ സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന സഭാപിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 25, 26 തീയതികളില്‍ ഉചിതമായി ആചരിക്കുന്നതിന്‌ വിശ്വാസികള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസന ഉദ്ഘാടനം

ലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പുതിയതായി രൂപീകരിച്ച കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനത്തിന്റെ ഉദ്ഘാടനം 2011 ജനുവരി 22,23 തീയതികളില്‍ നടക്കും. ഇതോടനുബന്ധിച്ച് പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സ്വീകരണവും അഭി.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് തിരുമേനിയുടെ സുന്ത്രോണിസോ ശുശ്രൂഷയും നടക്കും പുനലൂര്‍ ചെമ്മന്തൂര്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തിലും കൊട്ടാരക്കര ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സെന്ററിലുമാണ് ചടങ്ങുകള്‍ നടക്കുക. വിശദവിവരങ്ങള്‍ക്ക് നോട്ടീസ് കാണുക

Catholicate News

Jan 10, 2011

പെരുനാളും ദൈവീകരണ ശുശ്രൂഷയും

പരിശുദ്ധ യൂഹാനോന്‍ മാംദാനായുടെ മദ്യസ്ഥതയാല്‍ അനുഗ്രഹീതം ആയ കടമ്മനിട്ട പള്ളിയില്പെരുന്നാളിന് 16 നു കൊടിയേറും.17 , 18 19 തുമ്പമണ്‍ ഭദ്രാസന ബേസില്‍ ഗോസ്പല്‍ ടീം ദൈവീകരണ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും, 20നു പിതൃസ്മൃതി ,പഴയ പള്ളിയില്നമസ്കാരം, റാസ, കരിമരുന്നു പ്രയോഗം.21നു വിശുദ്ധ മൂന്നിന്മേല്കുര്ബാനക്ക് യു.കെ.-യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭി.ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലിത്തമുഖ്യ കാര്മികത്വം വഹിക്കും.വിശ്വാസികള്നേര്ച്ച കാഴ്ച കളോട് കൂടി സംബധിക്കുവാന്അപേക്ഷിക്കുന്നു.
വിശുദ്ധ കുര്ബാനയ്ക്ക് പേരുകള്സമര്പിക്കുവാന്ഉള്ളവര്kadammanittapally@gmail.com എന്ന വിലാസത്തില്പേരുകള്‍ 20 നു മുന്പായി അയക്കേണ്ടതാണ്