
സാമഹിക തിന്മകള്‍ തിരിച്ചറിഞ്ഞ് അതില്‍നിന്ന് സമൂഹത്തെ മോചിപ്പിക്കുവാനുള്ള ബാധ്യത ഭദ്രാസനങ്ങള്‍ക്കുണ്ടെന്ന് ബാവാ പറഞ്ഞു. ദരിദ്രരെയും അവശത അനുഭവിക്കുന്നവരെയും സഹായിക്കുക എന്നതാണ് ക്രിസ്തീയ സഭയുടെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പുതിയ ഭദ്രാസനത്തിന്റെ അധിപനായ അഭി.ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസിനെ ബാവാ ആശീര്‍വദിച്ചു. കേന്ദ്രമന്ത്രി വയലാര്‍ രവി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ക്രൈസ്തവ സഭകളുടെ സംഭാവനയാണെന്ന് അദ്ദേഹം സ്മരിച്ചു. വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാരിന് പരിമിതികളുണ്ട്. കേരളത്തിലെ സമൂഹത്തിന് ഒട്ടാകെ നേട്ടങ്ങള്‍ ലഭിക്കുന്ന രീതിയിലാണ് സഭകളുടെ സംഭാവനകള്‍. കേരളത്തിന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും ഓര്‍ത്തഡോക്സ് സഭയുടെ പങ്ക് വളരെ വലുതാണെന്നും വയലാര്‍ രവി പറഞ്ഞു.