എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Jan 25, 2011

തൃക്കുന്നത്തു പള്ളിയില്‍ സഭ ആരാധന നടത്തി



മലങ്കരസഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ ത്രിക്കുന്നത്ത് സെമിനാരിപള്ളി കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ തുറന്നു,സെമിനാരിയില്‍ കബറടങ്ങിയിട്ടുള്ള നാല് സഭാ പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ചു ഹൈക്കോടതി നിര്‍ദേശപ്രകാരം ജില്ലാ കലക്‌ടറാണു പള്ളി തുറന്നത്‌.രാവിലെ ഏഴുമുതല്‍ സഭയിലെ വൈദികരും വിശ്വാസികളും പത്തുപേരടങ്ങുന്ന സംഘമായി പള്ളിയില്‍ പ്രവേശിച്ചു പ്രാര്‍ഥന നടത്തി. ധൂപപ്രാര്‍ഥനയ്‌ക്കു പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കി.
സുന്നഹദോസ്‌ സെക്രട്ടറി മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, വൈദിക സെക്രട്ടറി ഫാ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, യൂഹാനോന്‍ മാര്‍ തേവോദോറോസ്‌, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്‌, ഫാ. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പ, അല്‍മായ ട്രസ്‌റ്റി ജോര്‍ജ്‌ മുത്തൂറ്റ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. പതിനൊന്നു മണിയോടെ ആരാധനാച്ചടങ്ങുകള്‍ അവസാനിച്ചു. തുടര്‍ന്ന്‌ അഖില മലങ്കര യുവസംഗമം നടന്നു.യുവജനപ്രസ്ഥാ സമ്മേളനത്തില്‍ ഫാ. ജേക്കബ് ചന്ദ്രത്തില്‍ ഫാ. സ്റീഫന്‍ വര്‍ഗീസ്, ജോണ്‍ ഉമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് ‘കൊടിയിറക്കല്‍’ ചടങ്ങ് നിര്‍വ്വഹിക്കുകയും സെമിനാരിപ്പള്ളിയുടെ താക്കോല്‍ കളക്ടര്‍ ഡോ. എം. ബീനയില്‍ നിന്ന് സ്വീകരിച്ചുകൊണ്ട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തതോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു.
ഉച്ചയ്‌ക്ക് ഒരുമണിയോടെ യാക്കോബായ വിഭാഗത്തിനു പ്രവേശനം അനുവദിച്ചു. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്‍ അഡ്വ. ശ്രീലാല്‍ വാര്യര്‍ സ്‌ഥിതിഗതികള്‍ നിരീക്ഷിച്ചു.

Image Courtesy : Mathrubhumi.com