മലങ്കരസഭയുടെ അങ്കമാലി ഭദ്രാസന ആസ്‌ഥാനമായ ആലുവ തൃക്കുന്നത്തു സെമിനാരി സംബന്ധിച്ച വ്യാജ പ്രചാരണങ്ങള്‍ ആവര്‍ത്തിച്ച്, അവിടെ ഇല്ലാത്ത അവകാശ അധികാരങ്ങള്‍ സ്‌ഥാപിക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത.
പരിശുദ്ധ കാതോലിക്കാ ബാവായുടെ കീഴില്‍ 1934-ലെ സഭാ ഭരണഘടനാനുസൃതം അങ്കമാലി ഭദ്രാസനാധിപനായിരിക്കുന്ന യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായും സ്‌റ്റാഫുമാണ് അവിടെ താമസിക്കുന്നത്. സെമിനാരിപ്പള്ളി അങ്കമാലി ഭദ്രാസനാധിപന്റെ സ്വകാര്യ ചാപ്പലാണെന്ന് അവിതര്‍ക്കിതമായ കോടതിവിധി നിലവിലുണ്ട്.
തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന സഭാപിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 25, 26 തീയതികളില്‍ ഉചിതമായി ആചരിക്കുന്നതിന് വിശ്വാസികള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്