പരിശുദ്ധ യൂഹാനോന്‍ മാംദാനായുടെ മദ്യസ്ഥതയാല്‍ അനുഗ്രഹീതം ആയ കടമ്മനിട്ട പള്ളിയില്‍ പെരുന്നാളിന് 16 നു കൊടിയേറും.17 , 18 19 തുമ്പമണ്‍ ഭദ്രാസന ബേസില്‍ ഗോസ്പല്‍ ടീം ദൈവീകരണ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും, 20നു പിതൃസ്മൃതി ,പഴയ പള്ളിയില്‍ നമസ്കാരം, റാസ, കരിമരുന്നു പ്രയോഗം.21നു വിശുദ്ധ മൂന്നിന്മേല് കുര്‍ബാനക്ക് യു.കെ.-യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭി.ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലിത്തമുഖ്യ കാര്മികത്വം വഹിക്കും.വിശ്വാസികള്‍ നേര്‍ച്ച കാഴ്ച കളോട് കൂടി സംബധിക്കുവാന്‍ അപേക്ഷിക്കുന്നു.
വിശുദ്ധ കുര്ബാനയ്ക്ക് പേരുകള്‍ സമര്പിക്കുവാന് ഉള്ളവര്‍ kadammanittapally@gmail.com എന്ന വിലാസത്തില്‍ പേരുകള്‍ 20 നു മുന്പായി അയക്കേണ്ടതാണ്
എന്റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്