എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Mar 15, 2013

വാഴുക വാഴുക വാഴുക നീണാൾ

മാർത്തോമ്മാ യുടെ സിംഹാസനമേ 
സ്വർണ സിംഹാസനമേ കനക സിംഹാസനമേ 
രക്ത കണങ്ങൾ കൊണ്ടു പടുത്തൊരു 
രത്ന സിംഹാസനമേ 
വാഴുക വാഴുക വാഴുക നീണാൾ 

കാറ്റും മഴയും വെയിലും മഞ്ഞും 
ഏറ്റു വളർന്നൊരു വല്ലരിയെ 
പോറ്റി വളർത്തിയ തതന്മാരുടെ 
ഊട്ടിമയെന്നു തിളങ്ങി വിള ങ്ങിയ 
കാതോലിക്കേറ്റിൻ  കനക സിംഹാസനമേ 
വാഴുക വാഴുക വാഴുക നീണാൾ 

കടലിൻ കരയിൽ, ഗിരികളിൽ മരുവിൽ 
എവിടെയുമഗ്നി ശാലകളായി 
വിശ്വാസത്താലെരിയും മക്കളു ണ ർന്ന 
മലങ്കര തന്നുടെ രത്ന സിംഹാസനമേ 
വാഴുക വാഴുക വാഴുക നീണാൾ

കര്‍ത്തുശിഷ്യന്‍ മാര്‍ത്തോമ്മാ
ഭാരത സഭയുടെ അപ്പസ്തോലന്‍ 
പൊന്‍കരത്താല്‍ പണിതെടുത്ത 
മലങ്കര എന്നൊരു സമ്പാദ്യം
ഭൂമിയെന്നൊരു ഗോളം തന്നെ 
ഇല്ലാതായി പോയാലും 
ചോര കൊടുത്തും നീര് കൊടുത്തും 
കാക്കും ഞങ്ങള്‍ എന്നെന്നും

മൈലാപ്പൂരിലെ മണ്ണില്‍ നിന്നും 
കാഹളനാദം കേള്‍ക്കുമ്പോള്‍ 
കടലുകള്‍ ഏഴായി ചിതറുമ്പോള്‍ 
ഇടി നാദങ്ങള്‍ മുഴങ്ങുമ്പോള്‍ 
റോമാക്കാരും സിറിയക്കാരും 
സംഭ്രഭമാകും നിമിഷത്തില്‍ 
ഉദയസുര്യ ശോഭയുമായി 
വന്നടുക്കും തിരുമേനി 
ഭാരത സഭയുടെ മോറാനെ
മര്‍ത്തോമയുടെ പിന്‍ഗാമി
മലങ്കര സഭയുടെ അധ്യക്ഷാ
പൗലോസ്‌ ദ്വിതിയന്‍ ബാവായെ
വാഴുക വാഴുക മോറാനെ

Malankara Archive