Post suggestions Here
Proposed:



സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ആസക്തിക്കെതിരേ സമൂഹമനസാക്ഷിയെ ഉണര്‍ത്തുവാന്‍ ലക്ഷ്യമിട്ടുകൊണ്ട് സഭയുടെ മാനവശകതീകരണവകുപ്പ് നടപ്പാക്കുന്ന യു-ടേണ്‍ എന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ യജ്ഞത്തിന്റെ ഭാഗമായി മദ്യ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിനില്ക്കുന്ന കേരളസംസ്ഥാനമൊട്ടാകെ യുവജനപ്രസ്ഥാനത്തിന്റ നേതൃത്വത്തില്‍ “ലഹരി വിരുദ്ധ സന്ദേശയാത്ര” നടത്തുന്നതാണ്.തെക്കു കന്യാകുമാരി മുതല്‍ വടക്ക് കാസര്‍കോഡുവരെ നടത്തുന്ന ഈ സന്ദേശയാത്ര പ്രധാനമായും എം. സി. റോഡുവഴിയായിരിക്കും കടന്നു പോകുന്നത്. മാര്‍ത്തോമ്മാ ശ്ളീഹായാല്‍ സ്ഥാപിതമായ തിരുവതാംകോട് അരപ്പള്ളിയില്‍ നിന്ന് ഡിസംബര്‍ 27ന് രാവിലെ ആരംഭിക്കുന്ന യാത്ര കടന്നുവരുമ്പോള്‍ റോഡിന് സമീപമുള്ള സഭയുടെ ഇടവകകളും കേന്ദ്രങ്ങളും യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സമുചിതമായ വരവേല്‍പ്പ് നല്കണമെന്നും സന്ദേശയാത്ര കടന്നുവരുന്ന വീഥികളില്‍ സന്മനസ്സുള്ള സഭാമക്കള്‍ വാഹന അകമ്പടി നല്കുവാന്‍ ശ്രമിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. വൈദീകരും ആദ്ധ്യാത്മീക സംഘടനാപ്രവര്‍ത്തകരും ഇതിന് നേതൃത്വം നല്‍കേണ്ടതാണ്.